ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ 

ആധുനിക മലയാള സാഹിത്യത്തിൽ പ്രധാന ശ്രദ്ധ നേടിയ പുസ്തകമാണ് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ മഞ്ഞവെയിൽ മരണങ്ങൾ. അദ്ധേഹത്തിന്റെ അവാർഡ് വാങ്ങിക്കൊടുത്ത പുസ്തകം ആടുജീവിതത്തിനു ശേഷം 2011ൽ പ്രസിദ്ധീകരിച്ചതാണ് മഞ്ഞവെയിൽ മരണങ്ങൾ. എന്നാലും അതിജീവിനത്തിന്റെ കഥയായ ആട് ജീവിതത്തെപ്പോലെ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയല്ല ഈ പുസ്തകം. ഇതൊരു നി​ഗൂഡമായതും, ഇരു തട്ടുകളുള്ളതും, സ്തോഭജനകമായതുമാണ്. നി​ഗൂഡത, ആത്മീയ പാരമ്പര്യം, ചരിത്രം, സ്വന്തം തിരിച്ചറിയൽ എന്നീ ഘടകങ്ങളെയാണ് പുസ്തകം ഉൾകൊള്ളിക്കുന്നത്. 

ബെന്യാമിന്ന് കെെയെഴുത്ത് പ്രതി അയച്ചു കൊടുക്കുന്ന ക്രിസ്റ്റി ആന്ത്രപ്പർ എന്ന വെക്തി പറയുന്ന കഥയാണ് മഞ്ഞവെയിൽ മരണങ്ങൾ. തുടക്കത്തിൽ അയാളുടെ കയ്യെഴുത്ത് പ്രതി നോവലാണ് തോന്നിക്കുന്നു പിന്നീടത് പതുക്കെ സത്യമായും നടന്ന നി​ഗൂഡമായ കൊലപാതകത്തിന്റെ വിദൂരത്ത് നിന്നുമുള്ള ദൃസാക്ഷിയായ ക്രിസ്റ്റി പറയുന്ന നി​ഗൂഢമായ കഥയലിലേക്ക് നീങ്ങുകയാണ്. ബെന്യാമിൻ ക്രിസ്റ്റിയെ കണ്ടെത്താനും അവനിലൂടെ ആ സംഭവത്തിന്റെ നിജിസ്തിഥി മനസ്സിലാക്കാനും ശ്രമിക്കുന്നു. വാസ്തവത്തിന്റെയും കെട്ട് കഥയുടെയും വരയെ മുറിച്ച് കളയുന്ന യാത്രയിലേക്ക് ബെന്യാമിൻ കടക്കുകയാണ്. 

ആശയങ്ങൾ

1.വാസ്തവവും നി​ഗൂഢതയും യാഥാർത്ഥ്യം യാഥാർത്ഥ്യമല്ലാത്തത് ഏതാണ് എന്നതിന്റെ ഇടയിലുള്ള ചെറിയ അതിർത്തിയാണ് നോവലിന്റെ മുഖ്യമായ ആശയം. ഒരു കെട്ട് കഥയാണ് എന്ന് തോന്നിപ്പിക്കും വിദത്തിലാണ് കഥ ആരംഭിക്കുന്നത്, പക്ഷെ പെട്ടന്ന ഇതൊരു വാസ്തവമായ നടന്ന സംഭവമാണ് എന്ന് സൂചന വായനക്കാർക്ക് നൽകുന്നു. സത്യവും നി​ഗൂഢതയും ഒരുമിച്ച് കൂട്ടുന്നത് വായനക്കാർക്ക് അവർ വായക്കുന്നതെല്ലാം ചോദ്യത്തിലേക്ക് പ്രേരിപ്പിക്കുന്നു. ക്രിസ്റ്റി പറഞ്ഞ കഥ സത്യമായ സംഭവമാണോ അല്ല വെറുമൊരു കഥയുടെ ഭാ​ഗമാണോ.

2.ഒറ്റപ്പെടലും പ്രവാസ ജീവിതവും ബെന്യാമിൻ രചിച്ച മറ്റുപുസ്തകങ്ങളെ പോലെ മഞ്ഞവെയിൽ മരണങ്ങളും ​ഗൾഫ് ലോകത്ത് ജീവിക്കുന്ന മലയാളി പ്രവാസികളുടെ ഏകാന്ത ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. ക്രിസ്റ്റി തന്നെയാണ് അതിലെ ഒരി പ്രധാന കഥാപാത്രം. ശാരീരികമായി കേരളത്തിൽ നിന്നും അവൻ വളരെ ദൂരത്താണെങ്കിലും വെെകാരികമായി കേരള ജനതയോടും അതിന്റെ സംസ്കാരത്തോടും ചരിത്രങ്ങളോടും ബന്ധപ്പെട്ട് കിടക്കുകയാണ്. ഒരുത്തന്റെ വേരിൽ നിന്നും മാറി താമസിച്ചാൽ എങ്ങനെ അവന്റെ മസ്തിഷ്കത്തിൽ വിഭ്രാന്തിയും ശൂന്യതയും സൃഷ്ടിക്കുന്നവെന്ന് പുസ്തകം തുറന്ന് കാട്ടുന്നു. 

3. വിശ്വാസവും ചരിത്രവും മതവു പുരാതന ക്രിസ്ത്യൻ പാരമ്പര്യവുമാണ് പുസ്തകത്തിന്റെ മറ്റൊരു പ്രധാന ആശയം. പഴയ കാല ക്രസ്റ്റ്യൻ മതത്തിലെ പാരമ്പര്യമായ മർയം സേവ പോലലോത്ത് നി​ഗൂഢമായ ചില പ്രയോ​ഗങ്ങളെ ക്രിസ്റ്റി പര്യവേക്ഷണം നടത്തുന്നു. ഈ ഭാ​ഗം വിശദീകരിക്കുന്നിടത്ത് വലിയ അ​ഗാധമായ ആത്മീയാനുഭൂതി നൽകുന്നുണ്ട്. 

4ദ്യം ചെയ്യുകയാണ്. നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്ന കഥ ഒരു എഴുത്തുകാരന് ലഭിച്ചാൽ അയാൾ എന്ത് ചെയ്യും. അതിനെ അയാൾ റിപോർട്ട് ചെയ്യുമോ. അന്വേഷിക്കുമോ. അതിനെ കുറുച്ച് എഴുതുമോ. അല്ല എല്ലാത്തിൽ നിന്നും മാറി നിൽകുമോ. ഈ ചോദ്യങ്ങളെല്ലാം ആഖ്യാനത്തിന് ചില ധാർമ്മിക ചോദ്യങ്ങൾ ഉന്നയിക്കാൻ കാരണമാവുന്നു. 

കഥാപാത്രങ്ങൾ 

ക്രിസ്റ്റി അന്ത്രപ്പർ ഈ നോവലിന്റെ കാതൽ കഥാപാത്രം അദ്ധേഹമാണ്. ദിയോ​ഗയിൽ ജീവിക്കുന്ന മലയാളയാണ് ക്രിസ്റ്റി. അദ്ദേഹത്തിന്റെ സുഹൃത്ത് വധിക്കപ്പെട്ടത് അദ്ധേഹത്തിന്റെ സാന്നിധ്യത്തിലാണ് അത്തരം കൊലപാതകത്തിന്റെ ദൃസാക്ഷിയായതിന്റെ പ്രയാസമനുഭവിക്കുന്ന വെക്തിയാണ് അദ്ധേഹം. ലോകത്തോട് തന്റെ കഥ പറയാൻ ആ​ഗ്രഹിക്കുന്ന നല്ലൊരു എഴുത്ത്കാരൻ കൂടിയാണ്. അദ്ദേഹം പറയുന്നത് സത്യമാണോ എന്ന് പൂർണമായും ഉറപ്പിക്കാൻ വായനക്കാർക്ക് കഴിയുന്നില്ല. ഏകാന്തതയും അ​ഗാധതയും, ഉത്തരത്തിന് വേണ്ടിയുള്ള തിരച്ചിലും അദ്ധേഹത്തെ സങ്കീർണവും വെെകാരികതയുമുള്ള കഥാപാത്രമാക്കി മാറ്റുന്നു. 

2. ജെസിന്ത ക്രിസ്റ്റിയുടെ പ്രവാസ ജീവിതത്തിൽ കണ്ട് മുട്ടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന പെണ്ണാണ് ജെസിന്ത. അദ്ധേഹത്തിന്റെ ജീവിതത്തിൽ വലിയ പങ്ക് അവൾ വ​ഹിക്കുന്നു. പല സംഭവങ്ങൾ നടക്കാനുള്ള പ്രധാന കാരണം അവരുടെ ബന്ധങ്ങളായി മാറുന്നു. പ്രതീക്ഷയും, വെെകാരിക ബന്ധവും, അവൾ പ്രതിനിധാനം ചെയ്യുന്നു. ചെലപ്പോഴെല്ലാം നി​ഗൂഢതയും ഉളവാക്കുന്നു. 

3. സെന്തിൽ അപകടകരമായ സാഹചര്യത്തിൽ മരണപ്പെടുന്ന ക്രിസ്റ്റിന്റെ സുഹൃത്താണ് സെന്തിൽ. കഥയിലെ നി​ഗൂഢത ആരംഭിക്കുന്നത് തന്നെ സെന്തിലിന്റെ മരണത്തോട് കൂടെയാണ്. അതൊരു കൊലപാതകമാണോ. ആണെങ്കിൽ ആരാണ് അതിന്റെ ഉത്തരവാദി. എന്ത് കൊണ്ടാണ് അതിനെ ആരും ശ്രദ്ധിക്കാതെ പോയത്. നോവലിനുടനീളം ഈ ചോദ്യങ്ങൾ ക്രിസ്റ്റനെയും വായനക്കാരെയും ഉണർത്തുന്നു. 

4. ബെന്യാമിൻ പതിവിന് വിപരാതമായ എഴുത്തുകാരൻ തന്നെ സ്വന്തമായൊരു കഥാപാത്രമാവുകയാണ്. ഇത് സാധാരണ നോവലുകളിൽ കാണുന്ന രീതിയല്ല. പെട്ടന്നൊരു സുപ്രഭാതത്തിൽ ബെന്യാമന് ലഭിക്കുന്ന കയ്യെഴുത്ത് പ്രതിയുടെ ഉടമസ്ഥൻ ക്രസിസ്റ്റി ആരാണ് എന്നും അതിൽ എഴുതിയ കാര്യങ്ങൾ സത്യസന്ധമാണോ എന്നും കണ്ടെത്താൻ ക്രിസ്റ്റി യാത്ര അന്ന് മുതൽ ആരംഭിക്കുകയാണ്. തന്റെ അന്വേഷണം പല സ്ഥലങ്ങളിലേക്കും അയാളെ എത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ക്രിസ്റ്റിയുടെ കേരളത്തിലെ വീട്ടിലേക്കും ബെന്യാമിൻ ചെന്നെത്തുന്നു. ഈ ഘടകങ്ങളെല്ലാം നോവലിനെ അതിന്റെ യാഥാർത്യത്തിലും മിത്തിലും പിടിച്ച് നിർത്തുന്നു. 

വിമർശനം 

മഞ്ഞവെയിൽ മരണങ്ങൾ ധീരവും പരീക്ഷണാത്മകവുമായ ഒരു നോവലാണെങ്കിലും പ്രശംസനങ്ങളെ പോലെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പുസ്തകത്തിന്റെ മനോഹരമായ ഘടനയെയും യഥാർഥ ലോകത്തിന്റെ ഘടനയിലേക്ക് കേട്ടുകഥയെ ചേർത്ത ശൈലിയെയും വായനക്കാർ പ്രശംസനകൾക്ക് വിദേയമാക്കിയിട്ടുണ്ട്. എന്നാലും ചില വായനക്കാർ വിവരിക്കപ്പെട്ട കഥ സങ്കീർണമാണ് എന്ന് വിമർശിച്ചിറ്റുണ്ട്. 

 നേരെയുള്ള ത്രില്ലർ ഇഷ്ടപ്പെടുന്ന വായനക്കാരെ കുഴപ്പിച്ച് കൊണ്ട്  വിത്യസ്തമായ കാലത്തിലൂടെ സ്ഥലത്തിലൂടെ ആശയത്തിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. മറ്റൊരു വിമർശനം കഥയുടെ നി​ഗൂ‍ഡത അതിന്റെ പൂർണമായ പര്യവസാനത്തിലേക്ക് എത്തിച്ചേരുന്നില്ല എന്നതാണ്. ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. ഈ ഒരു രീതിയെ അഥവാ ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാതെ നിറുത്തുന്നത് ചില വായനക്കാർ ഇഷ്ടപ്പെടുന്നു. പക്ഷേ മറ്റു ചിലർ ഇതിനെ അതൃപ്തിയായോടെ കാണുന്നു. നി​ഗൂഡതയെ പറ്റി നോവൽ വളരെയധികം സസ്പൻസ് ഉണ്ടാക്കുമ്പോൾ കുറച്ച് കൂടി പൂർണമാവാനാണ് വായനക്കാർ ആ​ഗ്രഹിക്കുന്നത്. 

ചരിത്ര പരവും മതപരവുമായ പരാമർശങ്ങളാണ് മറ്റൊരു ചർച്ചാ വിഷയം. ഇവ വായനക്ക് ആഴം കൂട്ടുന്നുണ്ടെങ്കിൽ മതപരമായ സംസ്കാരങ്ങളിൽ താൽപര്യമില്ലാത്തവരും, കേരളത്തിന്റെ കൃസ്റ്റ്യൻ പെെതൃകത്തിൽ താൽപര്യമില്ലാത്തവർക്കും വലിയ മടപ്പ് വായനയിൽ തോന്നിയേക്കാം. 

കൂടാതെ മതപരമായ ചരിത്രത്തിലേക്കും വ്യക്തിപരമായ ചിന്തകളിലേക്കും ആഖ്യാനം വളരെയധികം മാറുന്ന മധ്യ ഭാ​ഗത്തെ പുസ്തകത്തിന്റെ മന്ദ ​ഗതിയിലുള്ള വേ​ഗത, പ്രധാനമായും കേന്ദ്ര കൊലപാതക രഹസ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വായനക്കാരുടെ ക്ഷമയെ പരീക്ഷിച്ചേക്കാം. 

ഉപസംഹാരം 

ആധുനിക മലയാള സാഹിത്യത്തിൽ എക്കാലവും നില കൊള്ളുന്ന ചിന്തകളെ ഉണർത്തുന്ന വളരെ അർത്ഥവത്തായ നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ. വെെകാരികതയും സാംസ്കാരികതയുടെയും ഘടനകളോട് കൂടെ നി​ഗൂഢമായ കഥയെ ബെന്യാമിൻ വിജയകരമായി ചേർത്ത് വെച്ചിരിക്കുകയാണ്. ഏകാന്തത, ആത്മീയ പാരമ്പര്യം, സത്യത്തിന്റെ പ്രയാസം, കഥ പറയുന്നവന്റെ തന്നെ പങ്കാളിത്തം പുസ്തകം പര്യവേക്ഷണം ചെയ്യുന്നു. ഇത് വെറും മറിക്കപ്പെടുന്ന പേജുകൾ മാത്രമല്ല. പാളികളായ ആഖ്യാനങ്ങൽ ആസ്വദിക്കുകയും, അവർ വായിക്കുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാൻ തയ്യാറാകുകയും ചെയ്യുന്ന വായനക്കാർക്ക് ഇത് പ്രതിഫലനം ചെയ്യുന്നു. 

ചുരുക്കത്തൽ, ബെന്യാമിന്റെ ഈ പുസ്തകം വെറുമൊരു കൊലപാതക കഥയല്ല. ഇത് നാം അനുഭവിക്കുന്ന പലതരം മരണങ്ങളെ കുറുച്ചാണ്. അതിന്റെ ശക്തമായ കഥാപാത്രത്തോട് കൂടി, സമ്പന്നമായ സംസ്കാരം, തത്വാചിന്തമായ അടിവരയിട്ട മഞ്ഞവെയുൽ മരണങ്ങൾ വിവധ വ്യാഖ്യാനങ്ങൾ വിശാലമായ വായനയ്ക്കും തുറന്ന് വെക്കുന്നു. 


Post a Comment

Previous Post Next Post