പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ എഴുതിയ ആയുസ്സിന്റെ പുസ്തകം എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ നിരൂപണം എഴുതുതയാണ്.
ആമുഖം
സി വി രാമകൃഷ്ണൻ എഴുതിയ ആയുസ്സിന്റെ പുസ്തകം മലയാള സാഹിത്യത്തിൽ ശക്തയുറ്റതും വെെകാരികാത്മകവുമായ നോവലാണ്. ഈ പുസ്തകം ഇഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിറ്റുണ്ട്. 1984 ലാണ് ആദ്യമായി ഇതിന്റെ പ്രസിദ്ധീകരണം നടക്കുന്നത്. ഏകാന്തത, കുറ്റബേധം, ആഗ്രഹം,തുടങ്ങിയ മനുഷ്യന്റെ വികാരങ്ങളുടെ ഹൃദയത്തിലേക്കാ വായനക്കാരെ പുസ്തകം ആഴത്തിൽ കൊണ്ടെത്തിക്കുകയും, കൃത്യമായ ബോധത്തിലേക്ക് തിരച്ചിൽ നടത്തുകയും ചെയ്യുന്നു. പ്രതിപാതിക്കപ്പെടുന്ന കഥ മാത്രമല്ല പുസ്തകത്തെ വിത്യസ്തമാക്കുന്നത്, ആഴവും സൗന്ദര്യവും കൂട്ടുന്ന ബെെബിൾ ശെെലിയിലുള്ള ഭാഷയിലും, കാവ്യത്മക രീതിയിലും എഴുതപ്പെട്ട നോവലിന്റെ എഴുത്ത് ശെെലിയാണ് പുസ്തകത്തെ വെതിരിക്തമാക്കുന്നത്.
വിശ്വാസം, പ്രണയം,കുറ്റബോധം തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണ ക്രസ്ത്യൻ വിശ്വാസിയായ യോഹന്നാനിനെ ചുറ്റിപ്പിറ്റിയുള്ള കഥയുൾക്കുന്ന നോവൽ കേരളത്തിലെ ചെറിയ തീരപ്രദേശത്താണ് നടക്കുന്നത്. മനുഷ്യന്മാർ വ്യാകുലതകളെ വളരെ സൂക്ഷമമായും, ശാസ്ത്രീയമായുമാണ് പുസ്തകം വിവരിക്കുന്നത്. പാരമ്പര്യമായ രീതികളെ പുസ്തകം പിന്തുടരുന്നില്ല. പക്ഷെ, കഥാപാത്രങ്ങളുടെ വെെകാരികവും ആത്മീയ അനുഭവത്തെയുമാണ് പുസ്തകം പര്യവേക്ഷണം നടത്തുന്നത്. മനുഷ്യന്മാർ അവരുടെ പ്രയാസങ്ങൾ ഉള്ളിലൊതുക്കി പുറത്തേക്ക് കാണിക്കാതെ ജീവിക്കുമ്പോൾ അവർ മാനസികമായി എത്രത്തോൾ വേദന അനുഭവിക്കുന്നുവെന്നതിനെ പുസ്തകത്തിലൂടെ ഗ്രന്ഥ കർത്താവ് നമുക്ക് മനസ്സിലാക്കിത്തരുന്നു.
ആശയങ്ങൾ
വെക്തിപരമായ പ്രയാസങ്ങളെയും എന്നാലും സാർവത്രിക സത്യത്തെയും പ്രതിഫലിപ്പിക്കുന്ന ആഴമേറിയതും അർത്ഥവത്തായതുമായ ആശയത്താൽ പുസ്തകം സമ്പന്നമാണ്.
1. ഏകാന്തത: പുസ്തകത്തിന്റെ പ്രധാന ആശയങ്ങളിലൊന്ന് ഏകാന്തതയാണ്. പുസ്തകത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രത്യേകിച്ച് യോഹന്നാൻ : ആത്മായമായ ഏകാന്തതയോ, വെെകാരികമായ ഏകാന്തതയോ ചില ഇത്തരം അനുഭവം അവരെ വേട്ടയാടുന്നു. നിറയെ ജനങ്ങൾക്കിടയിലാണ് യോഹന്നാൻ ജീവിക്കുന്നതെങ്കിലും അദ്ധേഹവും ഏകാന്തതയ്ക്ക് വിധേയമാകുന്നു. സമൂഹത്തിൽ നിന്നും മാറി നിന്ന് ശാരീരികമായ ഏകാന്തത മാത്രമല്ല യോഹന്നാനിന്റെത്, പക്ഷെ, തെറ്റിദ്ധരിക്കപ്പെട്ടതായും മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തപ്പെട്ടതായും തോന്നപ്പെടുന്നു. ആ ചിന്ത അദ്ധേഹത്തെ നന്നായി വേദനിപ്പിക്കുന്നു. സമൂഹത്തിന്റെ കൂടെയാണ് നമ്മൾ ജീവിക്കുന്നതെങ്കിൽ പോലും ഏകാന്തമായ ചിന്തകൾ നമ്മളെ വേട്ടായാടുമെന്ന് പുസ്തകം നമ്മെ പഠിപ്പിക്കുന്നു.
2. കുറ്റവും കുറ്റ ബോധവും: മതത്തിന്റെ ആശയാടിസ്ഥാനത്തിലുള്ള കുറ്റങ്ങളിലേക്കും കുറ്റ ബോധത്തിലേക്കും പുസ്തകം നിറയെ ശ്രദ്ധ നൽകുന്നു. എന്റെ കർമങ്ങളെല്ലാം കുറ്റങ്ങളാണെ എന്ന് അദ്ധേഹത്തെത്തെ തന്നെ യോഹന്നാൻ ചോദ്യമുയർത്തിക്കൊണ്ടിരിക്കുകയാണ്. ക്രസ്തയൻ മത നിയമങ്ങൾ കർശനമായി പാലിച്ച് പോരുന്ന കുടുമ്പത്തിലാണ് യോഹന്നാൻ വളർന്നത് കൊണ്ട് തന്നെ തന്റെ പ്രകൃതിപരമായ ആഗ്രഹങ്ങൾ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിരന്തരമായി വേട്ടയാടപ്പെടുന്ന മനുഷ്യന്റെ ഉള്ളിലുള്ള കുറ്റബോധം എങ്ങനെ ഒരാളുടെ ആത്മാവിനെ വേട്ടയാടുമെന്നും, സ്വതന്തൃമായി ഭൂമിയിൽ ജീവിക്കാൻ അത് എങ്ങനെ തടസ്സമാകുമെന്നും പുസ്തകം നമുക്ക് കാണിച്ച് തരുന്നു.
3. വിശ്വാസവും സംശയവും: നോവലിനുടനീളം അയാൾ അയാളുടെ വിശ്വാസവുമായി മല്ലിടുകയാണ്. അയാൾ വിശ്വസിക്കുന്ന ദെെവിശ്വാസിങ്ങളുമായി മുന്നോട്ട് പോകണം എന്നാൽ അയാളുടെ ഉള്ളിൽ തന്നെ ആ വിശ്വാസങ്ങളെ അയാൾ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മതം തന്നെ വഴി തെറ്റിക്കുകയാണോ അല്ല നേർപാന്തയിലേക്ക നയിക്കുകയാണോ എന്ന് അയാൾ അത്ഭുതപ്പെടുന്നു. ഇതിന് കൃത്യമായ മറുപടിയല്ല പുസ്തകം നൽകുന്നത് നേറെ മറിച്ച് എങ്ങനെ ഒരു മനുഷ്യനിൽ വിശ്വാസവും സംശയവും ഒന്നിച്ച് നിൽക്കുമെന്നത് കൃത്യമായി വരച്ചു കാട്ടുന്നു.
4. മനുഷ്യന്റെ ആഗ്രഹങ്ങൾ: കഥയിൽ വലിയ പങ്ക് ആഗ്രഹങ്ങൾക്കുണ്ട്. സ്നേഹവും സാമാധാനവും, ശാരീരിക അടുപ്പും, പരസ്പരം പൊരുത്തപ്പെടുലം നിരന്തരം അന്വേഷിക്കുന്നയാളാണ് മുഖ്യ കഥാപാത്രം. പക്ഷേ അദ്ധേഹം പരിപാലിക്കപ്പെട്ട ചെറുപ്പം മുതൽ പിന്തടുരന്ന മുല്യങ്ങൾക്കും ധാർമ്മിക വിശ്വാസങ്ങൾ തന്റെ ആഗ്രഹങ്ങൾ എതിരുമാണ്. ഈ വിശ്വാസവും അവനിൽ അലട്ടുന്ന കുറ്റ ബോധവും വിശ്വസിക്കുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായി കാര്യങ്ങൾ തമ്മിൽ വലിയ സംഘട്ടനം തുടരുന്നു. മനുഷ്യന്റെ ആഗ്രഹങ്ങൾ അത് എന്തായലും സത്യസന്തമായി പുസ്തകം കാണിക്കുകയാണ്. മത്രവുമല്ല പ്രകൃതിപരമായി ഒരാളിൽ ഉണ്ടാകുന്ന നിസാരമായ കാര്യമായി ഇതിനെ കണക്കാകുയും ചെയ്യുന്നു.
5. മരണവും ജീവിതത്തിന്റെ അർത്ഥവും: പുസ്തകത്തിന്റെ പേര് സൂചിക്കുന്നത് പോലെ ജീവിതം എന്നത് മായുന്ന നിഴൽ പോലെ താൽകാലിക പ്രതിഭാസമാണ്. നമ്മൾ എന്തിനാണ് ഈ ലോകത്ത് ജീവിക്കുന്നത്, എന്താണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്ന എന്ന ചോദ്യത്തോട് പുസ്തകം ബന്ധിപ്പിക്കുന്നു. ജീവിതം വേദനയുടെയും സ്നേഹത്തിന്റെയും നിഗീഢതയുടെയും സംയോജിപ്പിച്ചതാണെന്നും ഓരേ വെക്തിയും അവരുടെതായ വഴി കണ്ടെത്തെണമെന്നും പുസ്തകം വായനക്കാരോട് സൂചന നൽകുന്നു.
കഥാപാത്രങ്ങൾ
1. യോഹന്നാൻ: ക്രിസ്റ്റാനിയായ സ്കൂൾ അദ്ധ്യാപകനാണ് നോവലിന്റെ മുഖ്യ കഥാപാത്രമായ യോഹന്നാൻ. ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആത്മ പരിശോധന നടത്തുന്നവനും, ജീവിതത്തെ കുറിച്ചും, മരണത്തെ കുറിച്ചും, ധാർമ്മികതയെ കുറിച്ചും നിരന്തരമായി ചിന്തിക്കുന്ന വ്യക്തിയാമാണ് അദ്ധേഹം. ബാല്യകാലെത്തെ കുറിച്ചുള്ള ചിന്തകൾ അദ്ധേഹത്തെ വേട്ടയാടുന്നു. തനിക്ക് തന്റെ ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്തതിൽ കുറ്റം ബോധം പേറി നടക്കുന്നു. ആധുനിക മനുഷ്യനെയാണ് യോഹന്നാൻ പ്രതിനിധീകരിക്കുന്നത്. ബുദ്ധിമാനായ, സൂക്ഷമതയുള്ള, ആത്മീയതയുള്ള എന്നാൽ ആശയക്കുഴപ്പിത്തിലും ഏകാന്തതയിലുമാക്കിത്താർക്കുന്നു.
2. സാറ: ഭർത്താവിന്റെ മരണത്തിന് ശേഷം ഒറ്റക്ക് ജീവിക്കുന്ന വിധവയായ സ്ത്രീയാണ് സാറ. അവൾ ശക്തയും പെട്ടന്നും മുറുവ് പറ്റുന്നവളുമാണ്. യോഹന്നാനുമായി അവളുടെ ബന്ധം വെെകാരികവും ആഴത്തിൽ ബന്ധിച്ചതുമാണ്. എങ്ങനെയാണ് സ്ത്രീകളും വെെകാരികമായ പ്രയാസങ്ങൾ മെല്ലെ ജീവിതത്തിൽ കൊണ്ട് നടക്കുന്നതെന്ന് പ്രത്യേകിച്ച് പാരമ്പര്യ സമൂഹത്തിലെന്ന് പുസ്തകം നമുക്ക് മുമ്പിൽ തുറന്നു കാട്ടുന്നു.
3. തോമ: കഥയിലെ പ്രധാന കഥാപാത്രമായ തോമസ് വികാരിയച്ചനാണ്. മതത്തിന്റെ ഉത്തരവാദിത്വമാണ് അദ്ധേഹം പ്രതിനിധീകിരക്കുന്നത്. പക്ഷെ എന്നാൽ അയാൾ പോലും മനുഷ്യൻ നേരുടുന്ന ബലഹീനത അനുഭവിക്കുന്നു. അധികാരത്തിലിരുക്കുന്നവർ അവരുടെ വിശ്വാസങ്ങളോടും വികാരങ്ങളോടും എങ്ങനെ മല്ലിടുന്ന എന്നതിന്റെ ഉദാഹരണമാണ്.
4. മേരി: ത്യാഗത്തിന്റെയും സംശുദ്ധിയുടെയും ഉദാഹരണമാണ് മേരി. കഥയിൽ മേരിയുടെ പങ്ക് അത്ര വലുതല്ലെങ്കിലും മതപരമായ സമൂഹത്തിൽ മാതൃകയായ സ്ത്രീ ജീവിതങ്ങളെയാണ് അവൾ പ്രതിനിധീകരിക്കുന്നത്. എന്നാലും മാതൃക സ്ത്രീ പാരമ്പര്യം മൂലം നിർമിക്കപ്പെട്ടവളാണോ അല്ല സത്യസന്ധമായി വിശ്വാസങ്ങലെ ആചാരങ്ങളെ പിന്തുടരുന്നവരാണോ എന്ന് പുസ്തകം ചോദ്യം ചെയ്യുന്നു.
5. യാക്കോബ്: മതപരവും സാമൂഹികവുമായ മാനദണ്ഡങ്ങളെ പരസ്യമായി വെല്ലു വിളിക്കുന്ന ചുരുക്കം ചിലരിൽ ഒരു കഥാപാത്രമാണ് യോക്കോബ്. അദ്ധേഹം കൂടതൽ പ്രയോഗികമായി ചെയ്യുന്നവനും, സ്വതന്ത്രമായി ചെയ്യുന്നവനുമാണ്. മനുഷ്വത്വം കെെവിടാതെ തന്നെ പാരമ്പര്യ മൂല്യങ്ങളെ എങ്ങനെ ചോദ്യം ചെയ്യുന്നമെന്ന് പുസ്തകം തുറന്ന് കാട്ടുന്നു.
വിമർശനം
വലിയ പ്രശംസനകൾക്ക് വിദേയമായ പുസ്തകമാണെങ്കിൽ പോലും വിമർശനങ്ങളും നേരിടേണ്ടി വന്നിറ്റുണ്ട് എന്നതും യാഥാർത്ഥ്യമാണ്.
1. പ്രയാസകരമായ ഭാഷ: ബെെബിളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടാണ് പുസ്തകം രചിച്ചിറ്റുള്ളത്. പ്രത്യേകമായി കിങ് ജേംസ് വിഷനിൽ നിന്നും പ്രേരണയുൾകൊണ്ടാണ്.
2. മന്ദഗതി: കഥ വളരെ മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഓർമയുടെയും, വെെകാരികതയുടെയും, ചിന്തകളുടെയും നീണ്ട വിശദീകരണം തന്നെയുണ്ട്.. ഇതെന്നും സംഭവിക്കുന്നില്ലെന്ന് ചില വായനക്കാർ അഭിപ്രായപ്പെടുന്നു. കഥകൾ വേഗത്തിൽ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വായിക്കാൻ പറ്റിയ പുസ്തകമല്ലിത്. മന്തഗതിയിൽ കഥയവതരണം വായിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്.
3. അധികരിച്ച വിഷയം: കുറ്റബോധം, മരണം, ഏകാന്തത, ആത്മീയ കഷ്ടപ്പാടുകൾ എന്നീ വിഷയങ്ങൾ ഈ പുസ്തകത്തെ വെെകാരികമായി ഭാരമുള്ളതാകുന്നു. ഇത് എല്ലാ രീതിയിലുള്ള ഭാവനകൾക്ക് ചേർന്ന പുസ്തകമല്ലിത്. പ്രത്യേകിച്ച് വെളിച്ചം പകരുന്ന ആശയങ്ങൾ ആഗ്രഹിക്കുന്നവർക്ക്.
4.മതപരമായ ആശയം: കഥ ഒരു കൃത്യസ്തൻ സമൂഹത്തിൽ സജ്ജീകരിക്കുകയും കൃത്യൻ ഛിന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ഈ സന്ദർഭവുമായി പരചയിമില്ലാത്ത വായനക്കാർക്ക് ചില ആഴത്തിലുള്ള അർത്ഥങ്ങൾ നഷ്ടമായേക്കാം. എന്നിരുന്നാലും, വെെകാരിക പ്രമേയങ്ങൾ ഇപ്പോഴും സാർവത്രികമാണ്.
ഉപസംഹാരം
ആയുസ്സിന്റെ പുസ്തകം എല്ലാ കാലത്തേക്കും സ്വാധീനം ചെലുത്തുന്ന വെെകാരികവും താത്വികമായ നോവലാണ്. ജീവിതവും, സ്നേഹം, കുറ്റം, വിശ്വാസം എന്നിവകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നു. കാവ്യാത്മ ഭാഷയും, തീവ്രമായ വെെകാരിക ഉൾകാഴ്ചയും സംയോജിപ്പിച്ച ശക്തമായ ഒരു കൃതി സിവി ബാലകൃഷ്ണൻ സൃഷ്ടിച്ചു. നിരവധി മനുഷ്യരുടെ അന്തർ സമ്മർദ്ധത്തെ നോവൽ പ്രതിഫലിപ്പിക്കുന്നു.
പ്രത്യേകിച്ച് മതവും പാരമ്പര്യവും ശക്തമായ നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിൽ ജീവിച്ച് കൊണ്ടിരിക്കുന്ന ആളുകൾ അനുഭവിക്കുന്ന പ്രയാസത്തെ. സങ്കീർണമായ ഭാഷയും ആഴത്തിലുള്ള വിലമതിക്കുന്ന വിശയങ്ങൾ കാരണം വായനക്കാർക്ക് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിലും ക്ഷമ കാണിക്കുന്നവർക്ക് വലിയ പ്രതിഫലനമാണ് പുസ്തക വായനയിലൂടെ ലഭിക്കുക. നിങ്ങളുടെ സ്വന്തം ജീവിതത്തെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന പുസ്തകമാണിത്. മലയാള സാഹിത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട് പുസ്തമായ അയുസ്സിന്റെ പുസ്തകം വായിക്കാനും വ്യാപകമായി ചർച്ച ചെയ്യാനും അർഹതപ്പെട്ടതാണ്.
Post a Comment