സ്വപ്നത്തിന്റെയും സൗഹൃദത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും യാത്ര എന്റെ ജീവിതത്തിലെ 3 തെറ്റുകൾ ചേതൻ ഭ​ഗത് എഴുതിയ അത്യാകർഷണീയമായ പുസ്തകത്തിന്റെ സമ്പൂർണ നിരൂപണം.

ഇന്ത്യയിലെ വളർന്ന് വരുന്ന യുവ തലമുറയുടെ ഹൃദയങ്ങൾ കവർന്നെടുക്കും വിധം കഥകൾ പറയാനും എഴുതാനും കഴിവുള്ള പ്രശസ്തനായ എഴുത്തുകാരനാണ് ചേതൻ ഭ​ഗത്. ചേതൻ ഭ​ഗതിന്റെ എന്റെ ‍‍‍ജീവിതത്തിലെ മൂന്ന് തെറ്റുകൾ എന്ന പുസ്തകവും ഇതേ രീതിയൽ നിന്നും തെല്ലും മാറാത്ത ഒന്ന് തന്നെയാണ്. 

2008 ൽ പുറത്തിറക്കിയ പുസ്തകം ഏറ്റവും വേ​ഗത്തിൽ തന്നെ മാർക്കറ്റിൽ വിറ്റഴിക്കുന്ന പുസ്തകമാവുകയും, വായനക്കാരെ അവരുടെ ജീവിതവുമായി താര്യതമ്മെടുത്താൻ പറ്റുന്ന കഥാപാത്രങ്ങളുമായി സംവധിക്കുകയും, ഏറ്റവും എളുപ്പത്തിൽ എഴുതപ്പെടുകയും, ഇന്ത്യയിലെ ചെറുപ്പക്കാരുടെ ജീവിതത്തിലെ പോരാട്ടവും ആ​ഗ്രഹവും ചേർത്തി വെച്ച് മനോഹരമായി പുസ്തകത്തെ തയ്യാറാക്കി വെച്ചിറ്റുണ്ട്. കഠിനമായ ആ​ഗ്രഹത്തിന്റെയും, സൗഹൃദ് ബന്ധത്തിന്റെയും, സ്നേഹത്തിന്റെയും അഹമ്മദാ ബാദിന്റെ പ്രത്യക്ഷത്തിൽ നടന്ന സംഭവ വികാസവുമായി ഇട കലർന്നു നിൽക്കന്നുമായ പുസ്തകമാണ്. 

ആമുഖം: ​ഗോവിന്ദന്റെയും ഒമിയുടെയും ഇഷാനിന്റെയും ‍‍ജീവിതത്തിലേക്ക് എത്തിനോട്ടം

മൂന്ന് ഉറ്റ സുഹൃത്തുക്കളുടെ ജീവിതത്തെയാണ് എന്റെ ജീവിതത്തിലെ 3 തെറ്റുകൾ എന്ന പുസ്തകം പരുചയ പെടുത്തുന്നത്. കച്ചവടവും ബിസ്നസും സ്വപ്നമായി കൊണ്ട് നടക്കുന്ന ചെറുപ്പക്കാരനാണ് ​ഗോവിന്ദ്. പക്ഷെ ക്രിക്കറ്റ് എന്ന സ്വപ്നം ജീവിതാഭിലാശവുമായി കൊണ്ട് നടക്കുന്ന,  ക്രിക്കറ്റ് പരിശീനവും കളിയും തൊഴിലാക്കണമെന്ന് ഉദ്ധേശിക്കുന്ന വെക്തിയാണ് ഇശാൻ. പക്ഷെ വളരെ സാമാധാനത്തിൽ ജീവിക്കുന്ന അമ്പലത്തിലെ പൂജാരിയായ ശാസ്ത്രിയുടെ മകനാണ് ഒമി. അവരുടെ ഊട്ടിയുറപ്പിച്ച ഹൃദയ ബന്ധമാണ് കഥയുടെ പ്രധാന കാതൽ. അവർ ഒന്നിച്ച് സ്വപ്നം കാണുകയും അതിനായി പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. 

വമ്പൻ ബിസ്നസ്സ് കാരനാകണമെന്ന് ആ​ഗ്രഹിക്കുന്ന ​ഗോവിന്ദനും, ക്രിക്കറ്റ് സ്വപ്നമായി കാണുന്ന ഇഷാനും, വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത ഒമിയും നല്ല ബന്ധത്തിന്റെ മാതൃകകളായി മാറുന്നു. 2002 ൽ ​ഗു‍ജറാത്തിൽ ഉണ്ടായ ഭീകമ്പത്തിലെ ഞെട്ടിലിലൂടെയാണ് നോവലിന്റെ കഥ ആരംഭിക്കുന്നത്. തുറന്ന് വെക്കുന്ന ആഖ്യാനം വളരെ പെട്ടന്ന വായനക്കാരെ പിടിക്കുകയും, ​ഗോവിന്ദന്റെ ജീവിത്തിൽ ഉണ്ടായ മൂന്ന് തെറ്റുകൾ എന്താണ് എന്നതിനെ കുറിച്ച് ‍‍ജിജ്ഞാസ ഉണ്ടാക്കുകയും ചെയ്യുന്നു. ചേതൻ ഭ​ഗതിന്റെ എഴുത്ത് ശെെലി തുറന്നതും, വിശാലമായ പ്രേക്ഷകർക്ക് സ്വീകര്യാമായതും, പ്രത്യേകിച്ച് സങ്കീർണമായ സ്ഹിത്യ പുസ്തകങ്ങൾ ഭയപ്പെടുന്നവർക്ക് ആകർശണീയമായ ശെെലിയാണ്. അദ്ധേ​ഹം ഉപയോ​ഗിക്കുന്ന ദെെനംദിനത്തിലെ ഭാഷകൾ, വെെകാരിക ചിന്തകളെല്ലാം നോവലിനെ പ്രശംസനീയവും ആകർഷണീയവുമാക്കുന്നു. 

ആശയങ്ങൾ: ആ​ഗ്രഹം, സ്നേഹം, സത്യത്തിന്റെ നിഴൽ 

എല്ലായിടങ്ങളിലുമുള്ള യുവാക്കളെ ആകർശിപ്പിക്കുന്ന ആശയങ്ങളാണ് പുസ്തകം കടമെടുത്തിരിക്കുന്നത്. 

1. വ്യവസായവും ആ​ഗ്രവും: സ്വപനം സാധ്യമാക്കുന്നതിന്റെ നാൾവഴികൾ പറ‍ഞ്ഞ് തരുന്നതാണ് എന്റെ ജീവിതത്തിലെ മൂന്ന് തെറ്റുകളുടെ പ്രധാനപ്പെട്ട ആശയം. ​ഗോവിന്ദത്തിന്റെ സ്വപനങ്ങൾക്ക് പിന്നിലുള്ള വിജയും പരാജയവവും പ്രയാസങ്ങളുമാണ് ​ഗോവന്ദത്തിന്റെ ജീവിതത്തിലൂടെ കൂടുതൽ ശ്രദ്ദ പതിപ്പിക്കുന്നത്. പരമ്പരാ​ഗത സംരംഭങ്ങളിൽ പോലും പ്രയോ​ഗിക വെെദി​ഗ്ദ്യത്തിന്റെയും ശക്തമായ ബിസ്നസ്സ് ബോധത്തിന്റെയും പ്രധാന്യത്തെ കുറിച്ച് പുസ്തകം സൂക്ഷമമായി അഭിപ്രായപ്പെടുന്നു. 

2. സൗഹൃദത്തിന്റെ ശക്തിയും അബന്ധവും: ​ഗോവിന്ദ്, ഒമ്, ഇഷാൻ എന്നിവർക്കിടയുലെ കരുത്തുറ്റ സൗഹൃദം നോവലിന്റെ വെെകാരികമായ ഭാ​ഗമാണ്. അവർ ഒന്നിച്ച് സ്വപ്നം കാണുകയും, കലഹിക്കുകയും, പരസ്പരം സഹായത്തോടെ വർത്തിക്കുകയുടെ ചെയ്യുന്നു. നിരവധി പ്രയാസങ്ങളെ കൊണ്ട് അവരുടെ ബന്ധം പരീക്ഷിക്കപ്പെടുന്നു. ബിസ്നസ്സ് തകർച്ച, വ്യക്തിപരമായ അസൂയകൾ, സമൂഹത്തിലെ വർധിച്ച് വരുന്ന വർ​ഗീയതയുടെ തീക്ഷണമായ യാഥാർത്ഥ്യം എന്നികളാൽ അവർ പരീക്ഷിക്കപ്പെടുകയാണ്. ആൺ സൗഹൃദത്തിന്റെ സങ്കീർണതകളെയും, പരസ്പരം മനസ്സിലാക്കലിന്റെയും, തെറ്റിദ്ധാരണകളുടെയും ബന്ധത്തിന്റെ നാൾവഴികൾ മനോഹരമായി അദ്ധേഹം വർണിക്കുന്നു. കാര്യങ്ങൽ തെറ്റായ വഴിയിലൂടെ പോയാലും ഏത് സമയത്തും കൂടെ നിൽക്കുന്നവനാണ് ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തെന്ന് പുസ്തകം പറഞ്ഞ് വെക്കുന്നു. 

3. സ്നേഹവും ബന്ധവും: ​ഗോവിന്ദന്റെ വിദ്യാർത്ഥിനിയും പിന്നീട് അവന്റെ പ്രണിയനിയായിത്തീരികയും ചെയ്യുന്ന ഇഷാന്റെ സഹോ​ദരിയായ വിദ്യയുടെ രൂപത്തിലൂടെയാണ് പ്രണയം പുസ്തകത്തിലേക്ക് കടക്കുന്നത്. മനോഹരമായ ലാളിത്യത്തോടെയാണ് അവരുടെ പ്രണയം ചിത്രീകരിക്കുന്നത്. പല ബന്ധങ്ങളെയും തകർത്തു കളയാറുള്ള വിത്യസ്ത മതവിശ്വാസങ്ങളും സംസ്കാരങ്ങളിൽ നിന്നുമുള്ള പശ്ചാതലത്തിൽ നിന്നും രണ്ട് പേരും വന്നത് കൊണ്ട് തന്നെ ഇവരുടെ ബന്ധവും തകർച്ചയിലേക്കാണ് എത്തുന്നത്. സാമൂഹിക പ്രതീക്ഷകൾക്കെതിരെ സനേഹം പിന്തുടരുന്നതിനുള്ള വെല്ലുവിളികളെയും ഒരാൾക്ക് ചെയ്യേണ്ടി വന്നേക്കാവുന്ന ത്യാ​ഗങ്ങളെയും കുറിച്ച് പുസ്തകം പ്രതിബാധിക്കുന്നു. 

4. വർ​ഗീയതയുടെ നിഴലുകൾ: 2002 ൽ ​ഗുജറാത്തിൽ നടന്ന ഭീ​ഗംബവും അതിന് ശേഷം ​ഗുജറാത്ത് സാക്ഷിയായ വർ​ഗീയ കലാപവും പുസ്തകത്തിൽ വിവരിക്കപ്പെട്ട കഥകൾക്ക് പശ്ചാതലം നൽകി എന്നത് തന്നെയാണ് പുസ്തകത്തിന്റെ പ്രധാന ആകർശണം. സാധാരണ ജനങ്ങളിൽ ഈ സംഭവങ്ങളെല്ലാം എങ്ങനെയാണ് സ്വാധീനം ചെലുത്തിയത് എന്നത് വിവരിക്കാൻ അദ്ധേഹം ഒരു മടിയും കാണിക്കുന്നില്ല. കഥാപാത്രങ്ങളുടെ മൂല്യങ്ങൾ, സൗഹൃ​ദം, ലോകത്തെ കുറിച്ചുള്ള അവരുടെ ധാരണ, എന്നിവ പരീക്ഷിക്കുന്ന ഉത്തേജകമായി കലാപം മാറുന്നു. വ്യക്തിപരമായ ജീവിതം എങ്ങനെയാണ് വലിയ സാമൂഹിക പ്രശ്നങ്ങളിൽ കുടുങ്ങുന്നു എന്നും മുൻവിധികൾ ബന്ധങ്ങളെയും ജീവിതത്തെയും എങ്ങനെ നശിപ്പിക്കുന്നുവെന്നും ഇത് പര്യവേക്ഷണം നടത്തുന്നു. 

കഥാപാത്രങ്ങൾ 

​1. ഗോവിന്ദ് പാട്ടേൽ: അഭിനിവോശമുള്ള മധ്യ ഇന്ത്യൻ വയസ്കരായ യുവാക്കളുടെ പ്രതീകമാണ് ​ഗോവിന്ദ്. അവൻ പ്രായോ​ഗികനാണ്, ഊർജ്വസ്വലനാണ്, പലപ്പോഴും വളരെയധികം ഉത്തരവാധിത്വം ഏറ്റെടുക്കുന്നവനാണ്. എന്നിരുന്നാലും ബിസ്സിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലപ്പോവും വെെകാരിക സൂക്ഷമതകൾ അവ​ഗണിക്കാൻ അദ്ധേഹത്തെ പ്രേരിപ്പിക്കുന്നു. ഇത് അദ്ധേഹത്തിന്റെ ചില തെറ്റുകൾക്ക് കാരണമാകുന്നു. ഇടറുമ്പോഴും വേരൂറുന്ന കഥാപാത്രമാണ് ​ഗോവിന്ദ്. 

2. ഇഷാൻ ഭട്ട്: അതിയായ ആ​ഗ്രഹഹവും കഴിവുമുള്ള കളിക്കാരനാണ് ഇഷാൻ. വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമായാണ് അവൻ ജീവിക്കുന്നത്. അദ്ധഹത്തിന്റെ വെെകാരിക സ്വഭാവവും, ഇടക്കിടെയുള്ള ആവേശവും ​ഗോവിന്ദനിൽ നിന്നും തികച്ചും വിത്യസ്തനാക്കിത്തീർക്കുന്നു. പലപ്പോഴും കടന്നു കളയാൻ പ്രയാസമുള്ള ഒരു മേഖലയിലെ വിജയത്തിനായുള്ള അഭിലാഷത്തെ ഇഷാൻ പ്രതിനിധീകരിക്കുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ക്രിക്കറ്റ് മേഖലിയിൽ കഴിവുണ്ടായിരുന്ന ഒരു മുസ്ലിം ചെറിപ്പക്കാരനായ അലയെന്നയാളെ പരശീലിപ്പെച്ചെടുത്ത് കൊണ്ട് അദ്ധേഹത്തിന്റെ ദയ പ്രകടമാക്കുന്നു. 

3. ഒമ് ശാസ്ത്രി: സ്നേഹമുള്ള പൂർണമായും കൂറ് പുലർത്തുന്ന സാഹസികനായ സുഹൃത്താണ് ഓമ് ശാസ്ത്രി. സ്വന്തമായി ഇഷാനിനെ പോലെ കഴിവോ അല്ലെങ്കിൽ ​ഗോവിന്ദനെ പോലെ ബിസിനസ്സിൽ താൽപര്യമോ ഓമിനല്ലെങ്കിലും ​ഗോവിന്ദനും ഇഷാനും കൊണ്ട് നടക്കുന്ന സ്വപ്നത്തെ സാധൂകരിക്കൻ തന്റെ ഭാ​ഗത്ത് നിന്നും കഴിവിന്റെ പരമാവധി പണിയെടുക്കുകയും അതിനായി സഹായം ചെയ്ത് കൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ക്ഷേത്ര പരിവാലനവുമായി ജീവിതം മുന്നോട്ട് നയിക്കുന്ന ആളായത് കൊണ്ട് തന്നെ അവരുടെ ജീവതം കതയ്ക്ക് വിത്യസ്തമായൊരു ആഖ്യാനമാണ് നൽകുന്നത്. 

4. വിദ്യ ഭട്ട്: ബുദ്ധിശാലിയും, ശക്തയും, ആ​ഗ്രഹവമുള്ളവളാണ് വിദ്യ. ​ഗോവിന്ദന്റെ കാഴ്ചപ്പാടുകളെ വെല്ലു വിളിക്കുകയും, അതിനെ സാധിച്ചെടുക്കുന്നതിൽ അവന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നവളുമായി മാറുന്നു. ആധുനിക ലോകത്ത് മാറുന്ന പെണ്ണിന്റെ പങ്കിനെയാണ് അവളുടെ കഥാപാത്രം വരച്ച് കാട്ടുന്നത്. അവളുടെ ആ​ഗ്രഹം പോലെ വിദ്യഭ്യാസങ്ങളും അഭിലാഷവും അവൾ കെെവരിക്കുന്നു. 

5. അലി: ക്രിക്കറ്റിൽ വലിയ കഴിവുള്ള ചെറുപ്പക്കാരനായ അലി കഥയിൽ ചെറിയൊരു റോളിൽ വായനക്കാരുടെ മുമ്പിൽ എത്തുന്നു. അവളുടെ യാത്ര പ്രത്യേകിച്ച് വർ​ഗീയത നടനമാടുമ്പോൾ സംഘർഷത്തിന്റെ ധാരുണമായ മാനുഷിക വിലയും വിഭജനങ്ങളെ മറികടക്കാനുള്ള കായിക രം​ഗത്തെ ശക്തിയും ഉണ്ടാക്കുന്നു. 

ഉപസംഹാരം 

എന്റെ ജീവിതത്തിലെ മൂന്ന് തെറ്റുകൾ എന്ന പുസ്തകം വറും കഥകൾ വിളമ്പുന്ന പുസ്തകമല്ല. മറിച്ച്, പ്രതീക്ഷയെയും പേടിയെയും, തലമുറയിലെ യാതാർത്ഥത്തെയും പ്രതിധ്വനിക്കുന്ന കണ്ണാടിയാണ്. ചേതൻ ഭ​ഗത് അദ്ധേഹത്തിന്റെ മാസ്മരികമായ കഥ പറിച്ചിലിന്റെ കഴിവിലൂടെ സൗഹൃദം,സ്നേഹം, ആ​ഗ്രഹം എന്നീ ആശയങ്ങളെ യാഥാർത്ഥ്യത്തിലേക്ക് ചേർത്ത് വെക്കാൻ ശ്രമിക്കുന്നു. ചിന്തകൾ ഉല്ലാസവും നൽകുന്ന പുസ്തകം വായിക്കാൻ ആ​ഗ്രഹിക്കുന്ന വായനക്കാർക്ക് രണ്ടും ഒരു നേരത്ത് തന്നെ സമ്മാനിക്കുന്ന പുസ്തകമാണിത്. 

നല്ലതും ചീത്തയും നിറഞ്ഞ ചുറ്റുപാടുകളിൽ നല്ലതും ചീത്തയും തെരെഞ്ഞെടുക്കാനുള്ള അവസരമാണിത്. ചേതൻ ഭ​ഗതിന്റെ കഥ വളരെ എളുപ്പമാണെന്ന് അഭിപ്രായപ്പെടുന്ന ചില വിമർശകരുണ്ട്. പക്ഷേ വിശകലനത്തലെ ലാളിത്യമാണ് സാധാരണക്കാരായ വായനക്കാരിലെ പുസ്തകത്തിലേക്ക് അടുപ്പിക്കുന്നതും, വിശാലമായ പ്രേക്ഷകരിലേക്ക് അദ്ദേഹത്തിന്റെ പുസ്തകം എത്തിപ്പെടാൻ കാരണമാകുന്നതും. എന്റെ ജീവിതത്തിലെ മൂന്ന് തെററ്റുകൾ നിങ്ങൾക്ക് ഊശ്മളതയും അൽപ്പം സങ്കടവും മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകളെകുറിച്ചും ജീവിതത്തിന്റെ പ്രവചനാതീതമായ യാത്രകളെ കുറിച്ചും ചിന്തിക്കാൻ ധാരാളം നൽകുന്നു. നമ്മുടെ തെറ്റുകളിൽ പോലും പാഠങ്ങൾ കണ്ടെത്താനുണ്ട് എന്നതിന്റെ തെളിവാണിത്. ക്രിക്കറ്റ് പോലെ ജീവിതവും പലപ്പോഴും അവസാന പന്ത് പരി​ഗണിക്കാതെ അടുത്ത പന്ത് കളിക്കാൻ പ്രേരിപ്പിക്കുന്നു. 

Post a Comment

Previous Post Next Post