ദെെവത്തിന്റെ ചാരന്മാർ വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ യാത്ര

ആമുഖം

റേഡിയോ അവതാരകനും പ്രശസ്ത മോട്ടിവേഷൻ സ്പീകറുമായ ജോസഫ് അന്നം കുട്ടി ജോസ് എഴുതിയ മനോഹരമായ പുസ്തകമാണ് ദെെവത്തിന്റെ ചാരന്മാർ. പെട്ടന്ന തന്നെ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടതും ആവശ്യമുണ്ടായതുമായ പുസ്തകമാണിത്. പ്രത്യേകിച്ച് യുവാക്കളായ വായനക്കാരിൽ. സാധാരണ നോവൽ പോലെ കൃത്യമായ കഥാപാത്രവും അവതാരങ്ങളും നൽകുന്ന അടക്കി വെച്ച് കഥ പറയും പോലെയുള്ള പുസ്തകമല്ലിത്. 

മറിച്ച്, ചിന്തകളുടെ കൂട്ടവും, പ്രതിധ്വനി നൽകുന്നതും, എഴുത്തുകാരനോട് സംഭാഷണം നടത്തുന്നത് പോലെ തോന്നിപ്പിക്കുന്ന കൊച്ചു കൊച്ചു അനുഭവങ്ങൾ പറയുന്ന പുസ്തകമാണിത്. ജോസഫ് അന്നംകുട്ടി ജോസഫ് അദ്ധേഹത്തിന്റെ ജീവിതത്തിലെ സ്വന്തം അനുഭവങ്ങൾ വിവരിക്കുകയാണ്. അദ്ദേഹത്തിന്റെ ആ അനുഭവത്തിൽ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങൾ, ജീവിതം ദെെവം ബന്ധം എന്നിവയെ വിത്യസ്തമായി അവൻ നോക്കിക്കാണുന്ന രീതിയുമെല്ലാണാണ് ദെെവത്തിന്റെ ചാരന്മാരെ നിയമിക്കുന്നത്. 

പുസ്തകത്തിന്റെ യഥാർത്ഥ ലക്ഷ്യവും ആഷയവും എന്താണ് എന്ന് അതിന്റെ പേര് തന്നെ നമ്മോട് സൂചിപ്പിക്കുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ, ചില വ്യക്തികൾ, സന്ദർഭങ്ങളെല്ലാം ദെെവത്തിൽ നമുക്ക് കിട്ടുന്ന ഒരു സന്ദേശമാണ് എന്നതാണ് അദ്ധേഹം പറഞ്ഞ് വെക്കുന്നത്. ഈ പുസ്തകം വായനക്കാരുടെ മുമ്പിൽ തുറന്ന് വെക്കുവാനും, അതിലുള്ള സന്ദേശ വാഹകരെ മനസ്സിലാക്കുവാനും, സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും ദെെവം കരുതി വെച്ച് പദ്ധതികൾ ഉണ്ട് എന്നും പുസ്തകം നമ്മോട് പറയുന്നു. വളരെ നിങ്ങളുടെ ഒരു കൂട്ടുകാരൻ നിങ്ങളോട് കഥ പറയുന്നത് പോലെ സൗഹൃദവും, സംഭാഷണ പരമായ രീതിയിലാണ് പുസ്തകം എഴുത്തപ്പെട്ടിട്ടുള്ളത്. 

ആശയം 

ഒരുപാട് വായനക്കാരുടെ ജീവിതവുമായി ബന്ധപ്പിക്കുന്ന ആശയങ്ങൾ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. 

1. വിശ്വാസവും ആത്മായതും: പുസ്തകത്തന്റെ പ്രധാന ആശയമാണിത്. ജോസഫ് അന്നം കുട്ടി ജോസ് ദെെവവുമായുള്ള തന്റെ ബന്ധത്തെ വെക്തി പരവും പിടിവാശിയില്ലാത്തതായ രീതിയിൽ സംസാരിക്കുന്നു. ദെെവം വെറും പള്ളിയിലോ അമ്പലത്തിലോ മാത്രമല്ല ഉള്ളതെന്നും നമുക്ക് ചുറ്റും അല്ലെങ്കിൽ നമ്മുടെ ഹൃദയത്തിലും നമ്മുടെ പ്രശ്നങ്ങളിലെല്ലാം ഉള്ളതായാണ് വിവരിക്കുന്നത്. നമ്മൾ അഭിമുഖീകിരക്കുന്ന സന്ദർഭങ്ങളും നമ്മൾ കണ്ട് മുട്ടുന്ന ഓരോ വെക്തികളിലൂടെ ​ദെെവം നമ്മോട് ആശയ വിനിമയം നടത്തുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മതത്തിന്റെ നിയമങ്ങളെ കൃത്യമായി പിന്തുടരുന്നതിനെ ആത്മീയമായല്ല രചയിതാവ് കാണുന്നത്. നേരെ മറിച്ച് വലിയ വലിയ ബന്ദങ്ങൾ സ്ഥാപിക്കുന്നതിനെയാണ്. 

2. സ്നേഹവും ബന്ധവും: പ്രണയം, കുടുംബ സ്നേ​ഹം, നമ്മൾ കൂട്ടുകാരോട് വെച്ച് പുലർത്തുന്ന സ്നേഹം ഇങ്ങനെ പലവിധ സ്നേഹത്തിന്റെ കഥ കൂടിയാണിത്. പരസ്പരം സഹായിക്കുന്നതിലും, മനസ്സിലാക്കുന്നതിലും, നൽകുന്നതിലുമാണ് യഥാർത്ഥ സ്നേഹമിരിക്കുന്നതെന്ന് അദ്ധേഹം വാദിക്കുന്നു. മനഷ്യ ബന്ധത്തിന്റെ സങ്കീർണതയെയും മനോഹാരിതയോയും, നമുക്ക് ജീവിതത്തിൽ വളരാനും പഠിക്കാനും ഈ ബന്ധങ്ങൾ എങ്ങനെയാണ് സഹായകരമാകുന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്ന കൊച്ച് കൊച്ച് കഥകൾ പ്രകടമാക്കുന്നു. ഒരു പങ്കാളി രക്ഷിതാവ് അല്ലെങ്കിൽ സുഹൃത്ത് എങ്ങനെ അറിയാതെ തന്നെ കാര്യങ്ങൾ വിത്യസ്തമായി കാണാനോ വെല്ലുവിളികളെ തരണം ചെയ്യാനോ സഹായിക്കുന്ന ഒരു സന്ദേശവാഹകൻ ആയി മാറിയേക്കാം എന്നതിനെ കുറിച്ച് അദ്ധേഹം സംസാരിക്കുന്നു. 

3. സ്വയം കണ്ടെത്തലും അതിന്റെ ഉദ്ധേശവും: നമ്മളെ തന്നെ കണ്ടെത്തുക എന്നതാണ് പുസ്തകത്തിന്റെ മറ്റൊരു പ്രധാന ആശയം. ജസഫ് വായനക്കാരെ ഉള്ളിലേക്ക് നോക്കാനും അവരുടെ ശക്തികൾ കണ്ടെത്താനും യഥാർത്ഥത്തിൽ എന്താണ് ഏവരെ സന്തോഷിപ്പിക്കുന്നതെന്ന് കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നു. നമ്മളെ തന്നെ മനസ്സിലാക്കിയാൽ നമ്മുടെ ജീവിതത്തിലെ ലക്ഷ്യം കണ്ടെത്താൻ കഴിയും. ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൽ വിശമ ഘട്ടങ്ങളെല്ലാം പ്രശ്നമുള്ളതല്ലെന്നും സ്വയം കണ്ടെത്താനും വളരാനുമുള്ള അവസരങ്ങളാണെന്ന് അദ്ധേഹം സംസാരിക്കുന്നു. എല്ലാവർക്കും അവരവരുടേതായ വിത്യസ്തമായ വഴികളുണ്ടെന്നും അത് കണ്ടെത്തുകയെന്നതാണ് സാഹസികമായ കാര്യമെന്ന് വിശ്വസിക്കുന്നു. 

4. ശുഭാപ്തി വിശ്വസാം: ജീവിതത്തിലെ വല്ലു വിളികളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെങ്കിലും ദെെവത്തിന്റെ ചാരന്മാർ ഉയർത്തുന്ന സ്വരം പ്രതീക്ഷയുടെയും പോസിറ്റിവിറ്റിയുടെതുമാണ്. എല്ലാ സന്ദർഭങ്ങളിൽ നിന്നും പഠിക്കണമെന്നും,  ഏത് സന്ദർഭത്തെയും പോസിറ്റീവായി കാണണമെന്നും പുസ്തകം പറയുന്നു. വായനക്കാരെ ധെെര്യത്തോടെ പ്രതിസന്ധികളെ നേരിടാനും, കാര്യങ്ങൾ ക്രമേണ മെച്ചപ്പെടുമെന്ന് വിശ്വസിക്കുവാനും പ്രോൽസാഹിപ്പിച്ച്, ക്യത‍‍ജ‍്‍ഞതയുടെയും സഹനശക്തിയുടെയും മനോഭാവം അദ്ധേഹം പ്രേരിപ്പിക്കുന്നു. പ്രോത്സാഹിനം തേടുന്ന ആളുകളിൽ ഈ പുസ്തകം പ്രതിധ്വനിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ ശുഭാപ്തി വിശ്വസാമുള്ള കാഴ്ചപ്പാടാണ്. 

5. എല്ലാ ദിവസത്തെെ അത്ഭുതങ്ങൾ: എല്ലാ ദിവസവും സംഭവിക്കുന്ന പ്രധാനപ്പെട്ടതായി കാണുന്ന ചെറിയ ചെറിയ സംഭവങ്ങളെ വീക്ഷിക്കാൻ പുസ്തകം ആവശ്യപ്പെടുന്നു. ഒരു യാദ്യശ്ചിക കണ്ടുമുട്ടൽ പെട്ടന്നുള്ള ഒരു ചിന്ത, ഒരു അപരിചിതനിൽ നിന്നുള്ള സഹായ ഹസ്തം, ഇവകളെ പലപ്പോഴും ദെെവത്തിന്റെ ചാരന്മാർ ദെെവത്തിൽ നിന്നുള്ള സന്ദേശങ്ങൽ എന്നിങ്ങനെ അവതരിപ്പിക്കുന്നു. ജീവിതം നമ്മെ നയിക്കുന്ന സൂക്ഷമമായ വഴികളിലേക്ക് സന്നിഹിതരായിരിക്കുക നിരീക്ഷിക്കുക തുറന്നിരിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. 

കഥാപാത്രങ്ങൾ 

പാരമ്പര്യമായി നോവൽ എഴുതുമ്പോൾ പിന്തുടരുന്നത് പോലെ കൃത്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുള്ള പുസ്തകമല്ലിത്. നായകൻ വില്ലൻ അങ്ങനെയൊരു അവതാരകന്മാരും ഇല്ല. ജോസഫ് അന്നം കുട്ടി ജോസ് തന്നെയാണ് പുസ്തകത്തിലെ പ്രധാന പഥാപാത്രം.  അദ്ധേഹത്തിന്റെ ചിന്തകളും വെക്തിപരമായ അനുഭവങ്ങളും, അഭിപ്രായങ്ങളും, പങ്ക് വെക്കുകയാണ് അദ്ധേഹം ചെയ്യുന്നത്. അദ്ധേഹത്തിന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് പ്രതിധ്വനിക്കാനുള്ള കഥകളായി അവതരിപ്പിക്കുന്നു. 

1. കുടുംബം: മതാപിതാക്കൾ സഹോ​ദരങ്ങൾ, അല്ലെങ്കിൽ ഭാര്യ, അവരുടെ പ്രവർത്തികളോ വാക്കുകളോ, അവനെ ആഴമേറിയ പല കാര്യങ്ങളും പഠിപ്പിക്കുന്നു. 

2. സുഹൃത്തുക്കൾ: അവനെ സഹായിച്ചവർ, അവനെതിരെ വെല്ലുവിളിച്ചവർ, വിത്യസ്തമായ കാഴചപ്പാടുകൾ പകർന്ന് നൽകിയവർ.

3.അപരിചിതർ: വഴികളിലും പല സന്ദർഭങ്ങളിൽ കണാറുള്ള പരിചിയമില്ലാത്ത വെക്തികൾ അവരുടെ വിവിധ അനുഭവങ്ങൾ പറയുന്നു. 

വിമർശനങ്ങൾ 

വായനക്കാർക്ക് വളരെ ഇഷ്ടപ്പെട്ടതും നിറയെ വായനക്കാരുള്ളതുമായ പുസ്തകമാണ് ദെെവത്തിന്റെ ചാരന്മാർ എന്നാലും പല ഭാ​ഗങ്ങളിൽ നിന്നും നിറയെ വിമർശനങ്ങളും പുസ്തകത്തിന് നേരിടേണ്ടി വന്നിറ്റുണ്ട്. 

1. ശക്തമായ ആഖ്യാനത്തിന്റെ കുറവ് പാരമ്പര്യമായി നോവലുകളിൽ പിന്തുടരുന്ന കഥ പറച്ചിൽ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു പക്ഷേ മടുപ്പുളവാക്കുന്ന കഥപറച്ചിലായി ഇത് തോന്നാൻ സാധ്യതയുണ്ട്. ഇത് കൃത്യമായ ആഖ്യാനം എന്നതിലുപരി ചിന്തകളിടെയും ഉപകഥകളുടെയും ഒരു ശേഖരണമാണ്. ചിലർക്ക് ഇത് പരസ്പര വിരുദ്ധമായി തോന്നാം. 

2. ആവർത്തിക്കുന്ന ആശയം വിശ്വസാത്തെയും പോസിറ്റിവിറ്റി കണ്ടെത്തുന്നതിനെയും കുറിച്ചുള്ള പുസ്തകത്തിന്റെ മർമമായ ആശയം പുസ്തകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വിവിധ രൂപങ്ങളിലായി ആവർത്തിച്ച് വരുന്നുണ്ട്. ആശയം എല്ലാവരും ഉൾക്കൊള്ളേണ്ടതും എല്ലാവർക്കും അനിവാര്യമായതുമാണെങ്കിലും അവതരപ്പിച്ചിതിൽ ചെറിയ മടുപ്പുണ്ടെന്ന വിമർശനം സുലഭമാണ്. 

3. സരളമായ പരിഹാരം ജീവിതത്തിലെ വളരെ സങ്കീർണമായ പ്രശ്നങ്ങൾക്ക് പോലും വളരെ ചെറിയ പരുഹാരങ്ങളാണ് പുസ്തകം കണ്ടെത്തുന്നത്. ഭയാനകരമായ പ്രയാസങ്ങൾക്ക് മുന്നിൽ എല്ലാം ഒരിക്കൽ ശരിയാവും അല്ലെങ്കിൽ നല്ല ചിന്തകളാണ് വേണ്ടത് എന്ന പരിഹാരം എല്ലായിടത്തും പ്രായോ​ഗികമല്ല. 

4. മോട്ടിവേശൻ പ്രഭാഷകന്റെ ശെെലി ജോസഫ് അന്നം കുട്ടി ജോസ് ഒരു പ്രഭാഷകനായത് കൊണ്ട് തന്നെ തന്റെ എഴുത്തിലും ആ പ്രഭാഷകന്റെ ധ്വനി കാണാൻ കഴിയുന്നതാണ്. പാരമ്പര്യമായ ശെെലിയിൽ നിന്നും വിഭിന്നമായത് കൊണ്ട് തന്നെ സാ​ഹിത്യം കുറഞ്ഞു പോയി എന്നും ഇത് ഉത്തേജനം നൽകുന്ന വാക്കുകൾ മാത്രമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.. 

5. ആത്മീയമാണ് എന്നാൽ അവ്യക്തവുമാണ്. ആത്മീയതയാണ് പുസ്തകം ചർച്ച ചെയ്യുന്നതെങ്കിലും ചില കാര്യങ്ങളെല്ലാം അവ്യക്തമാണെന്നും നിർണയിക്കപ്പെട്ടിട്ടില്ലെന്നും പറയുന്നവരുണ്ട്. 

ഉപസംഹാരം 

‍ജോസഫ് അന്നം കുട്ടി ‍ജോസ് എഴുതിയ ദെെവത്തിന്റെ ചാരന്മാർ വെറും കഥ പറയുന്ന പുസ്തകമല്ല. നേറെ മറിച്ച് ഒരു വെക്തിയുടെ ജീവിതത്തിൽ സംഭവിച്ച് പോയ അനുഭവങ്ങളുടെ ആകെത്തുകയാണ്. സങ്കീർണമായ കാര്യങ്ങൾ സംസാരിക്കുന്ന സാഹിത്യങ്ങൾ നിറഞ്ഞ നോവലുമല്ലിത്, നേറെമറിച്ച് വായനക്കാരോട് സംസാരിച്ച് കൊണ്ട് പല കാര്യങ്ങളും അവതരിപ്പിക്കുന്ന കഥകളുടെ കൂട്ടമാണിത്. ജീവിതത്തിലെ മാറ്റത്തിന് കാരണമാകുന്ന സത്യസന്ദമായ ആത്മ വിശ്വാസം നൽകുന്ന വായനക്കാരന് വെെകാരികമായ ചിന്തകൾ സമ്മാനിക്കുന്ന മനോഹരമായ പുസ്തകമാണിത്. വായനയിലൂടെ പോസിറ്റീവി ചിന്തകൾ കിട്ടണമെന്ന് ആ​ഗ്രഹിക്കുന്ന വായനക്കാർക്കും, ആത്മീയതയിലൂടെ പ്രശ്നങ്ങൾക്ക് സമാധനം മനസ്സിന് ലഭിക്കണമെന്ന ആ​ഗ്രഹിക്കുന്നവർക്കും വായനക്കായി മാറ്റിവെക്കാവുന്ന ഉ​ഗ്രൻ പുസ്തകമാണ് ദെെവത്തിന്റെ ചാരന്മ‍ാർ.


Post a Comment

Previous Post Next Post