കേരള സിംഹം ചരിത്രത്തിലെ ഗർജ്ജനം. കെ എം പണിക്കർ എഴുതിയ പുസ്തകത്തിന്റെ നിരൂപണം ഇവിടെ ചേർക്കുകയാണ്.
ഉയർന്ന പശ്ചിമ ഘട്ടത്തിന്റെയും വിശാലമായ അറബിക്കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന കൊച്ചു പ്രദേശം ശക്തരായ വിദേശ സാമ്രാജത്തിനോട് പടപൊരുതിയ സാഹസികമായ സംഭവം നിങ്ങൾ ഒന്നു ഓർത്തു നോക്കൂ. കെ എം പണിക്കർ അദ്ധേഹത്തിന്റെ നോവലിൽ ഈ കഥയുടെ ഊർജ്വസലമായ ജീവിനെ പകർത്തിയെഴുതുകയാണ്. 1941 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം വെറുമൊരു ചരിത്ര പുസ്തകമല്ല. ഐതിഹാസികനായ വീരനെ നമുക്ക് പരിചയപ്പെടുത്തി തരുന്നതും കേരളത്തിന്റെ കഴിഞ്ഞ കാലത്തെ സുപ്രധാന കഥ നമുക്ക് പറഞ്ഞ് തരുന്നതുമായ ഹൃദയസ്പർശിയായ നോവലാണിത്.
വെറുമൊരു എഴുത്തുകാരനല്ല കെ എം പണിക്കർ. പക്ഷേ ആധരണീയനായ ചരിത്രകാരനും തന്ത്രശാലിയുമാണ്. അദ്ധേഹത്തിന്റെ ആഴമേറിയ അറിവ് കൊണ്ട് മലാബാറിലെ പതിനെട്ടാം നൂറ്റാണ്ടിലെ വിവിധ ചിത്രങ്ങളെ വരച്ച് കാട്ടുന്നു. അദ്ധേഹത്തിന്റെ ഈ ചരിത്ര പറച്ചിൽ എല്ലാ വായനക്കാർക്കും സ്വീകാര്യവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമാവുന്നു. വടക്കേ മലബാറിലെ പ്രശസ്തമായ കോട്ടയം ഫാമിലിയിലെ രാജാവായ പഴശ്ശിരാജയും കഥ പറഞ്ഞ് തരുകയാണ് കെ എം പണിക്കരുടെ കേരളസിംഹം. ഇന്ത്യയുടെ അധികാരം പതിയെ പതിയെ പിടിച്ചെടുക്കാൻ മുന്നോട്ട് ബ്രിട്ടീശുകാർ പഴശ്ശി രാജയുടെ അധികാര പരിധിയിൽ വരുന്ന ഗ്രാമീണരിൽ നിന്നും നികുതി പിടിച്ചെടുക്കാനും അവിടെ ബ്രിട്ടീശ് അധികാരം സ്ഥാപിക്കാനും ശ്രമിക്കുന്നു. പഴശ്ശിരാജ യഥാർത്ഥ രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായത് കൊണ്ട് തന്നെ, തന്റെ അണികളുടെ പ്രയാസങ്ങൾ കണ്ട് നിൽക്കാൻ അദ്ധേഹത്തിനു സാധിക്കുന്നില്ല. ബ്രിട്ടീഷുകാർക്ക് അടിയറവ് വെക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല. പകരം നീണ്ട ഗ്വറില്ല യുദ്ധം അദ്ദേഹം ബ്രിട്ടീശുകാർക്കെതിരെ നടത്തുന്നു. ഈ ധെെര്യമാണ് അദ്ധേഹത്തിന് കേരള സിംഹം എന്ന പേര് നൽകിയത്. അദ്ധേഹത്തിന്റെ പോരാട്ടങ്ങൾ, ത്യാഗങ്ങൾ, ആത്യന്തിക വിധി എന്നിവ പിന്തടരുന്ന ഈ നോവൽ അദ്ധേഹത്തിന്റെ ധെെര്യവും ജനങ്ങളുടെ വേദനയും നമ്മെ അറിയിക്കുന്നു.
കഥാപാത്രങ്ങൾ
അനുഗ്രഹീത കഥാപുരുഷം പഴശ്ശി രാജയാണ് പുസ്തകത്തിന്റെ സുപ്രധാന കഥാപാത്രമെങ്കിലും അദ്ദേഹത്തിന്റെ ചുറ്റുപാടുമുള്ള വെക്തികളും ഇതിന്റെ പ്രധാന വ്യക്തികളായി വരുന്നു.
1. കേരള വർമ്മ പഴശ്ശിരാജ :അവിതർക്കിതമായും ഈ നോവലിലെ മുഖ്യമായ കഥാപാത്രം കേരള വർമ്മ പഴശ്ശിരാജ തന്നെയാണ്. തന്റെ പ്രജകളെ കുറിച്ച് നന്നായി ശ്രദ്ധിക്കുന്ന ദീർഘവീക്ഷണമുള്ള നേതാവായിട്ടാണ് അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. അദ്ദേഹം വെറൊമൊരു യോദ്ധാവ് മാത്രമല്ല, ഗൊറില്ല യുദ്ധത്തിന്റെ എല്ലാ പടവുകളും അറിഞ്ഞ് മനസ്സിലാക്കിയ പ്ലാൻ ചിന്തകനാണ് അദ്ധേഹം. ചെറിയ യുദ്ധങ്ങളിൽ നിന്നും വലിയ യുദ്ധങ്ങളിലേക്ക് അത് മാറുന്നു പിന്നീട്. അദ്ധേഹത്തിന്റെ അചഞ്ചലമായ മനോദെെര്യവും, പ്രദേശത്തിനോടുള്ള സ്നേഹം, നീതിയിലുള്ള അദ്ധേഹം ശക്തമായ വിശ്വാസം നമുക്ക് പുസ്തകത്തിനുടനീളം നമുക്ക് കാണാം. നിരവധി ചതികളും വഞ്ചനകളും കണ്ടാൽ പോലും അദ്ധേഹം നിശ്ചലമായി നിൽകുന്നു. പേടിയില്ലാത്ത യോദ്ധാവായി മാത്രമല്ല വെെകാരികമായും, നിസംശയമായും പടവുകൾ നടത്തുന്ന നായകൻ കൂടിയാണ്. അടിച്ചമർത്തലുകൾക്കെതിരെ നടത്തുന്ന പോരാട്ടങ്ങളുടെ മാതൃകയാണ് അദ്ദേഹം.
2. എടച്ചന കുൻകൻ: നീതിമാനായ യോദ്ധാവ് എല്ലാ രാജാക്കന്മാർക്കും കൂടെ നിന്ന് അവരുടെ വലത് ഭാഗത്ത് ഓരം ചേർന്ന് യുദ്ധം ചെയ്യാനും അവരുടെ കൂടെ നിൽക്കാനും ആവശ്യമായ യോദ്ധാക്കളെ അനിവാര്യമാണ്. പഴശ്ശി രാജയുടെ സത്യസന്ധനായ കമാന്ററാണ് എടച്ചന കുൻകൻ. പഴശ്ശി രാജയുടെ സത്യസന്തനും ധീരനുമായ പോരാളിയാണ് അദ്ധേഹം. എത്ര പ്രയാസകരമായ കൽപനകളാണെങ്കിൽ പോലും അത് അക്ഷരം പ്രതി അനുസരിക്കാനും അതെല്ലാം ചെയ്ത് വീട്ടാനും അദ്ധേഹം തയ്യാറാണ്. പഴശ്ശി രാജക്ക് പിന്നിൽ അണി നിരക്കുന്ന സാധാരണ ജനങ്ങളെ അദ്ധേഹം ഉൾകൊള്ളുന്നു. ധീരരും പ്രതിരോധ ശേഷിയുള്ളവരും അവരുടെ ഭൂമിയിൽ ആഴത്തിൽ വേരൂന്നിയവരുമാണ്. അദ്ധേഹത്തിന്റെ അചഞ്ചലമായ വിശ്വസ്തത പഴശ്ശി അഭിമുഖീകരിക്കുന്ന ഇടക്കിടെയുള്ള വഞ്ചനകളിൽ നിന്നും തികച്ചും വിത്യസ്തമാണ്. ഇത് അദ്ധേഹത്തെ ശരിക്കും പ്രശംസനീയമായ ഒരു കഥാപാത്രമാക്കി മാറ്റുന്നു.
3. കന്നവത്ത് ശങ്കര നമ്പ്യാർ: സങ്കീർണമായൊരു കഥാപാത്രത്തെയാണ് കന്നവത്ത് ശങ്കര നമ്പ്യാർ അവതരിപ്പിക്കുന്നത്. ആദ്യം ഘട്ടങ്ങളിലെല്ലാം പഴശ്ശിരാജയുടെ അടുത്ത് ഇടപെടുന്ന വിശ്വസ്തനായ ആളാണെങ്കിലും പിന്നീട് അദ്ധേഹം ഒറ്റിക്കൊടുക്കുന്നവനായി മാറുന്നു. പണിക്കർ അദ്ധേഹത്തെ പൂർണമായു ഒരു ദുഷിച്ച വ്യക്തിയായി ചിത്രീകരിക്കുന്നില്ല. പകരം തന്റെ വഞ്ചനയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ അദ്ധേഹത്തെ ക്ഷണിക്കുന്നു. ഒരു പക്ഷേ വെക്തിപരമായ അഭിലാശം ബ്രിട്ടീഷുകാരെ കുറിച്ചുള്ള ഭയം അല്ലെങ്കിൽ തെറ്റായ വിലയിരുത്തൽ എന്നിവയുടെ മിശ്രിതമായിരിക്കാം അത്. സ്വാതന്ത്ര സമരങ്ങളെ വിജയിക്കുന്നതിൽ നിന്നും തടഞ്ഞ് നിർത്തുന്ന വിഭാഗിയതയെയെും കാല്മാറലുകളെയും വേദന ജനകമായ യാഥാർത്ഥ്യങ്ങളെ പുസ്തകം എടുത്ത് കാട്ടുന്നു. അദ്ധേഹത്തിന്റെ കഥാപാത്രം ആഖ്യനത്തിന് മാനുഷിക ബലഹീനതയുടെയും ധാർമിക ധർമ്മ സംഘടത്തിന്റെയും ഒരു പാളി ചേർക്കുകയും അത് കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളതാക്കുകയും ചെയ്യുന്നു.
4. കെെതേരി അമ്പു: ധെെര്യശാലിയായ പടയാളി യുദ്ധത്തിൽ കേമനും, ധെെര്യശാലിയും, സ്വന്തം ഭൂമിയെ കാത്ത് സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത നിറഞ്ഞ വെക്തിയുമാണ് അദ്ധേഹം. പ്രാദേശിക ആയോധന പാരമ്പര്യത്തിന്റെയും നായർ സമുദായത്തിനടയിലെ പ്രതിരോധത്തിന്റെ തെളിവാണ് അദ്ധേഹം. അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾ പഴശ്ശിക്ക് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ്.
5. ബ്രിട്ടീഷ് ജീവനക്കാർ: ( അർതുർ വാല്ലസ്ലി, തോമസ് ഹർവെ ബാബർ ) പഴശ്ശിയും അദ്ധേഹത്തിന്റെ പടയാളികളുമാണ് നോവലിന്റെ പ്രധാനപ്പെട്ട കഥാപാത്രമെങ്കിൽ ബ്രിട്ടീഷ് ജീവനക്കാരാണ് കഥയിലെ മുഖ്യമായ എതിരാളികൾ. അവരെ ബുദ്ധിയുള്ളവരും കണക്കുകൾ കൂട്ടി പദ്ധതിയിടുന്നവരും, ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കാൻ എല്ലാം ചെയ്യാൻ തയ്യാറായവരുമായി പണിക്കർ ചിത്രീകരിക്കുന്നു. അതുർ വാല്ലസ്ലിയെ പോലെയുള്ള ബ്രിട്ടീഷ് നേതാക്കന്മാർ പഴശ്ശിയോട് അങ്ങേയറ്റം വിരോധം വെച്ച് പുലർത്തുന്നവരായത് കൊണ്ട് ആ പോരട്ടത്തിന് വലിയ പ്രധാന്യം കൂടുകയും ചെയ്യുന്നു. അവരുടെ സാന്നിധ്യ പഴശ്ശി നേരിട്ട വിശാലമായ അധികാര അസന്തുലിതാവസ്തയെ എടുത്ത് കാണിക്കുന്നു എന്നിട്ടും അദ്ധേഹം പോരാടാൻ തീരുമാനിക്കുന്നു, ഈ തൂരുമാനം അദ്ധേഹത്തിന്റെ പ്രതിരോധത്തെ കൂടുതൽ വീരോചിതമാക്കുന്നു.
പ്രധാന ആശയങ്ങൾ
1. സാമ്രാജത്വത്തിനെതിരെ പോരാട്ടം: പുസ്തകത്തിന്റെ പ്രധാന ആശയം. അതിശക്തരായ സാമ്രാജത്വ ശക്തികൾക്കെതിരെ നാട്ടിൻപുറങ്ങളിലെ രാജാക്കന്മാരും അവരുടെ അനുയായികളും ജനാമഹാസാഗരവും ഒറ്റക്കെട്ടായി നിന്ന് നടത്തിയ യുദ്ധങ്ങളുടെ ധീരമായ കഥകളെയും അതിന്റെ യാതാർത്ഥങ്ങളെയും വരച്ചു കാട്ടുകയാണ് നോവൽ ചെയ്യുന്നത്. ജനങ്ങൾ എങ്ങനെയാണ് അതി ശക്തരായ ശത്രുക്കൾ തങ്ങളുടെ മുമ്പിൽ ഉണ്ടായിട്ടും അവരുടെ സ്വാതന്തൃത്തിനു വേണ്ടിയും അഭിമാനത്തിനു വേണ്ടിയും എങ്ങനെയാണ് പോരാട്ടം നടത്തിയതെന്ന് കൃത്യമായി പുസ്തകം വരച്ചു കാട്ടുകയാണ്. കീഴടങ്ങാൻ മനുഷ്യാത്മാവ് വിസമ്മിക്കുന്നതിന്റെ തെളിവ് കൂടിയാണിത്.
2. ദേശഭക്തിയും നാടിനോടുള്ള ആധരവും: ജനങ്ങളോടും തന്റെ ഭരണ പ്രദേശങ്ങൾക്ക് കീഴിലുള്ള ജനങ്ങളോടുമുള്ള തന്റെ അടങ്ങാത്ത സ്നേഹവും ഉത്തരവാദിത്വ നിരവേറുന്നതിന്റെ യഥാർത്ഥ ചിത്രീകരണവുമാണ് പുസ്തകം നടത്തുന്നത്. തങ്ങളുടെ പ്രദേശം ഒരിക്കലും ബ്രിട്ടീഷുകാരുടെ സ്വത്തല്ലെന്നും, ജനങ്ങളുടേതാണുമെന്നും അതിനെ സംരക്ഷിക്കേണ്ടതും ബ്രിട്ടീഷുകാരുടെ ചൂശണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തൽ തന്റെ ഉത്തരവാദിത്വമാണെന്നും പഴശ്ശിരാജ മനസ്സിലാക്കുന്നു. മണ്ണും അതിലെ നിവാസികളുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ അചഞ്ചലമായ വിശ്വസ്തതയ്ക്ക് പ്രചോദനമായ ആവർത്തിച്ചുള്ള പ്രമേയമാണ്.
3. ഗ്വറില്ലാ യുദ്ധവും അതിസാമർത്ഥ്യവും: പഴശ്ശിരാജയുടെ ഗറില്ല തന്ത്രങ്ങളുടെ വെെദഗ്ദ്യം ഈ നോവൽ പ്രദർശിപ്പിക്കുന്നു. പശ്ചിമ ഘട്ടത്തിലെ ഇടതൂർന്ന വനങ്ങളും വഞ്ചനാ പരമായ ഭൂപ്രദേശങ്ങളും അദ്ധേഹം തന്റെ നേട്ടത്തിനായി ഉപയോഗിക്കുകയും അപ്രതീക്ഷിത അക്രമണങ്ങൾ നത്തുകയും വേഗത്തിൽ അപ്രത്യേക്ഷിതമാക്കുകയും ചെയ്യുന്നു.
4. കൂറും വഞ്ചനയും പഴശ്ശിയും: അദ്ദേഹത്തിന്റെ അനുയായികളുമായുള്ള ബന്ധം പ്രത്യേകിച്ച് കന്നവത്ത് നമ്പ്യാറുമാരുടെ കഥകളെല്ലാം കൂറിന്റെയും വഞ്ചനയുടെയും കഥകളാണ് പറയുന്നത്. പശ്ചിമ ഘട്ടത്തിലെ ഇടതൂർന്ന വനങ്ങളും വഞ്ചനാപരമായ ഭൂപ്രദേശങ്ങളും അദ്ധേഹം തന്റെ നേട്ടത്തിനായി ഉപയോഗിക്കുകയും അപ്രതീക്ഷിത അക്രമണങ്ങൾ നടത്തുകയും വേഗത്തിൽ അപ്രതീക്ഷിതമാവുകയും ചെയ്യുന്നു.
ഉപസംഹാരം
കെ എം പണിക്കർ എഴുതിയ പ്രധാനപ്പെട്ട പുസ്തകമാണ് കേരള സിംഹം. ഇന്ത്യൻ ചരിത്രത്തിലെ വിലപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെട്ടതുമായ ചില വിഭാഗങ്ങളുടെ പുസ്തകം വിലപ്പെട്ട കാഴ്ചയായി കാണുന്നു. ശക്തമായ കഥ അയവിറക്കുന്നതും എന്നാൽ വളരെ എളുപ്പത്തിൽ വായിച്ച് തീർക്കാൻ കഴിയുന്നതുമായ ഒന്നാണ് ഈ പുസ്തകം. അനാവശ്യമായ വിവരണങ്ങൾ നൽകി വായനക്കാരെ പണിക്കാർ സങ്കീർണമാക്കുന്നില്ല. പോരാട്ടത്തിന്റെ വീര്യം, മനുഷ്യ ജീവിതത്തന്റെ നാടകീയ രംഗങ്ങൾ, ധെെര്യം എന്നിവകളിലേക്ക് പുസ്തകം കൂടുതൽ ശ്രദ്ധ നൽക്കുന്നു. വെറുമൊരു സാധാരണ മനുഷ്യനല്ല പഴശ്ശിരാജയെന്നും താൻ എന്താണോ വിശ്വസിക്കുന്നത് ആ വിശ്വാസത്തെ നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണ് അദ്ധേഹമെന്നും എഴുത്തുകാരൻ പറഞ്ഞ് വെക്കുന്നു.
Post a Comment