പുസ്തക നിരൂപണം
പുസ്തകം: ഒരു സങ്കീർത്തനം പോലെ
രചയിതാവ്: പെരുമ്പടവ് ശ്രീധരൻ
ആമുഖം
പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവ് ശ്രീധരൻ എഴുതിയ ഒരു "സങ്കീർത്തനം പോലെ" മലയാള സാഹിത്യത്തിൽ ആഘോഷിക്കപ്പെട്ട പുസ്തകമാണ്. 1993 ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ സങ്കീർണമായ മനുഷ്യ മനസിന്റെ വർണ്ണനയ്ക്കും, സ്നേഹ ബന്ധത്തിന്റെ വർണനയ്ക്കും, ആഴ്മുള്ള വൈകാരികതയ്ക്കും ആളുകൾ വിമർഷിക്കുകയും വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യയിൽ നടന്ന ചരിത്ര സംഭവമായി ബന്ധപ്പെടുത്തിയാണ് കഥ. പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ഫിയോദർ ദസ്തയേവ്സ്‌കിയുടെ ജീവിതമാണ് ഈ കഥ. പ്രത്യേകിച്ച്, "ദി ഗ്ലാംമ്പർ" എഴുതുമ്പോൾ നേരിടേണ്ടി വന്ന പോരാട്ടങ്ങളും, ജീവിത സഖിയും പിന്നീട് ഭാര്യയുമായ അന്ന സ്നിട്കിനിയുമായുള്ള അഗാധമായ പ്രണയ ബന്ധങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
വിശദമായ നിരൂപണം
പ്രത്യേകമായ വെല്ലു വിളികൾ നേരിട്ട ഘട്ടത്തിലെ ദസ്തയേവ്സ്‌കിയുടെ ജീവിതമാണ് ഈ നോവൽ പറയുന്ന കഥ. കൃത്യമായ സമയത്തു എഴുത്ത് പൂർത്തിയാവാത്തത് മൂലം പ്രസിദ്ധീകരണത്തിനുള്ള അവകാശം നഷ്ടപെടുമെന്ന നിരാശയും, അദ്ദേഹം നേരിട്ട സാമ്പത്തിക പ്രയാസങ്ങളുടെ പുറത്താണ് ഈ കഥ ഉണ്ടാക്കിയിട്ടുള്ളത്. ജീവിതത്തിന്റെ ഈ പ്രായസമേറിയ ഘട്ടത്തിലൂടെ കടന്നു പോവുമ്പോൾ, അദ്ദേഹത്തെ സാഹയിക്കുന്ന സ്റ്റേനോഗ്രാഫറായ അന്നയുമായുള്ള ബന്ധം പ്രൊഫഷനിൽ നിന്നും മെല്ലെ പ്രണയത്തിലേക്ക് പരിണമിക്കുന്നു.
തന്നെ ഏറെ പ്രയാസപ്പെടുത്തുന്ന അപസ്മാരത്തോടുള്ള പോരാട്ടം, ജീവിത ശീലമായി മാറിയ ജൂതാട്ടം പോലുള്ള പൈശാചികതയ്ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ ദസ്തയേവ്സ്‌കിയുടെ ആന്ദരിക സംഘട്ടനങ്ങളാണ് ഒരു സംഗീർത്തനം പോലെ ശ്രദ്ധ നൽകുന്നത്.കൂടാതെ അന്നയുടെ ദൃടമായ സഹായം അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നു. കഥയുടെ നിർണായക ഭാഗമായ അവർ തമ്മിലുള്ള ബന്ധം പരസ്പര പൊരുത്തത്തിന്റെയും, ബഹുമാനത്തിന്റെയും, ത്യാഗത്തിന്റെയും വർണനമായി മാറുന്നു.
ആശയവും പ്രതീകാത്മകത്വവും
ഈ പുസ്തകത്തിന്റെ പ്രധാന ആശയങ്ങളിൽ ഒന്ന് പ്രണയമാണെങ്കിൽ പോലും, കാൽപനിക പ്രണയത്തിൽ നിന്നും വിത്യസ്തമായി സമാശ്വാസത്തിനും, ത്യാഗത്തിനും, സഹാനുഭൂതിക്കുമായി കത്തിയുരുന്നതാണ് ഈ പ്രണയം. ദസ്തയേവ്സ്‌കിയും അന്നയും തമ്മിലുള്ള ബന്ധം പാപ വിമുക്തമായ പ്രണയത്തിന്റെ അടയാളമാണ്. ദൃഡ വിശ്വാസവും ഉദ്ദേശവും തിരിച്ചു പിടിക്കാൻ സഹായിക്കുന്ന അന്ന ദസ്തയേവ്സ്‌കിയുടെ ജീവിതത്തിലേക്ക് വെളിച്ചം നൽകുന്നവളായി മാറുന്നു.ക്രീയേറ്റീവ് മനസ്സിന്റെ പോരാട്ടമാണ് മറ്റൊരു പ്രധാന ആശയം. സ്വന്തത്തെയും ചുറ്റുപാടുകളെയും എതിർക്കുന്ന എല്ലാ കലാകാരന്മാർക്കും നേരിടേണ്ടി വരുന്ന ബാഹ്യ സമ്മർദ്ദത്തോടും, അദ്ദേഹം നേരിടുന്ന ആന്തരിക ഭയത്തോടുമാണ്
ദസ്തയേവ്സ്‌കിയുടെ പോരാട്ടം. പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ലഭിക്കുന്ന ദൈവ സാനിധ്യവും, അന്നയും ദസ്തയേവ്സ്‌കിയും പരസ്പര വിശ്വാസത്തലൂടെ അവർ കണ്ടെത്തുന്ന ആശ്വാസവും നോവൽ ആഴ്ന്നിറങ്ങി വർണ്ണിക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ വിശേഷണങ്ങൾ
പെരുമ്പടവ് ശ്രീധരൻ ദസ്തയേവ്സ്‌കിയെ വിവരിക്കുന്നത് വിത്യാസ്തമായും വല്ലാതെ തന്മയത്വം പ്രകടിപ്പിക്കുന്നവനുയാണ്. ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി മാത്രമല്ല അരക്ഷിതാവസ്ഥയും ബലഹീനതകളുമുല്ല ഒരു മനുഷ്യനായാണ്. പരാജയത്തോടുള്ള അദ്ദേഹത്തിന്റെ പേടി, വൈകാരികമായ അസ്വസ്ഥതകൾ, ജൂതാട്ട ശീലവുമെല്ലാം അപേക്ഷികമായ കഥാപാത്രമാക്കി മാറ്റുന്നു.
ദസ്തയേവ്സ്‌കിയുടെ ജീവിതത്തിൽ ഒരു ധാർമിക അവതാരകയയാണ് അന്നയെ അവതരിപ്പിക്കുന്നത്. അവൾ ക്ഷമയുള്ളവളും, അനുകമ്പയുള്ളവളും, മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്നവളുമാണ്. ദസ്തയേവ്സ്‌കിയുടെ കഴിവിലും ശക്തിയിലുമുള്ള അവളുടെ വിശ്വാസം അദ്ദേഹത്തെ അന്തകാരത്തിൽ നിന്നും തിരിച്ചു കൊണ്ട് വരാൻ സഹായിക്കുന്നു.
ഭാഷയും ശൈലിയും
വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്ന വൈകാരികമായ രംഗങ്ങൾ നിറഞ്ഞ കാവ്യാത്മകമായ എഴുത്ത് ശൈലിയാണ് പേരുമ്പടവ് ശ്രീധരന്റെത്. പത്തൊമ്പതാം നൂറ്റാണ്ടിലെ തണുത്ത തെരുവുകളെ വർണിക്കുന്ന വൈവിദ്ധ്യമാർന്ന ശൈലി. മാനസിക അസ്വസ്ഥകളെ പറ്റിയും, അതിൽ നിന്നും കര കയറുന്ന രംഗങ്ങളെ വിശകലനം ചെയ്യുന്ന ശൈലിയായത് കൊണ്ട് തന്നെ വായനക്കാർ ഈ പുസ്തകത്തിലൂടെ അവരുടെ സ്വന്തം ആന്തരിക പ്രശ്നങ്ങളിലേക്ക് എത്തി നോക്കാൻ കഴിയുന്നു.
ഉപസംഹാരം
"ഒരു സങ്കീർത്തനം പോലെ" ഒരു നോവൽ അല്ല. മനുഷ്യന്റെ ആത്മാവിലേക്കുള്ള യാത്രയാണ്. വീണ്ടെടുപ്പിന്റെയും, മനസ്സിനോടുള്ള പോരാട്ടവുമയാണ് ദസ്തയേവ്സ്‌കിയും അന്നയും തമ്മിലുള്ള ബന്ധത്തെ ശ്രീധരൻ വിഷകലനം ചെയ്യുന്നത്. എല്ലാ പ്രായത്തിലുള്ള, വിവിധ സ്ഥലങ്ങളിലുള്ള, വിവിധ കാലങ്ങളിലുള്ള വായനക്കാർക്കും ഉൾകൊള്ളാൻ കഴിയുന്ന പുസ്തകമാണ് എന്നീടത്താണ് ഇതിന്റെ വിജയം.
മനുഷ്യന്റെ വൈകാരികതയ്ക്കും സംഗീർണമായ ബന്ധങ്ങൾക്കും ഊന്നൽ നൽകുന്ന പുസ്തകം ഇഷ്ടപ്പെടുന്നയാൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് "ഒരു സംഗീർത്തനം പോലെ". അതിന്റെ വർണന മികവും, കഥ പാർച്ചിലിലെ ഭംഗിയും മലയാളത്തിൽ തന്നെ മികവുറ്റ ഗ്രന്ധമാക്കി മാറ്റിയിട്ടുണ്ട്. മാത്രവുമല്ല, പെരുമ്പടവ് ശ്രീധാരനെ മികച്ച എഴുത്തുകാരനാക്കിയ പുസ്തകം കൂടിയാണിത്. ഗുണ നിലവാരമുള്ള, ഉപകാരമുള്ളൊരു പുസ്തകം അന്വേഷിക്കുന്നവർക്ക് ഏറ്റവും നല്ല ചോയിസാണ് "ഒരു സങ്കീർത്തനം പോലെ".
Post a Comment