പ്രവാസിയുടെ ജീവിതം പകർത്തി മലയാളത്തിൽ ബാബു ബരദ്ധ്വാജ് എഴുതിയ പ്രവാസിയുടെ കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ വിശദമായ നിരൂപണം വായിക്കാം
ആമുഖത്തിലേക്ക്
2013 ൽ ആദ്യമായി മാതൃഭൂമി പുറത്തിറക്കിയ മലയാളത്തിലെ പ്രധാന പുസ്തകങ്ങളിലൊന്നാണ് ബാബു ഭരദ്വാജ് എഴുതിയ പ്രവായസിയുടെ കുറിപ്പുകൾ. ഇഞ്ചിനിയറായിരുന്ന ബരദ്വാജ് തന്റെ താൽപര്യവും കഴിവും എഴുത്തിലാണെന്ന മനസ്സിലാക്കി ഇഞ്ചിനിയർ മേഖലയിൽ നിന്നും എഴുത്ത് മേഖലയിലേക്ക് കയറി പത്രപ്രവർത്തകനായി ജോലി ചെയ്ത വെക്തിയാണ്.
ഏറെ കാലമായി പ്രവാസി ലോകത്ത് അഥവാ അദ്ധേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന ഭാഗവും സൗദിയിൽ ചെലവഴിച്ച് വെക്തിയാണ് ബരദ്വാജ്. പ്രവാസ ലോകത്ത് അദ്ധേഹം അനുഭവിച്ച് നിരവധി നാളുകളുടെ ജീവിതത്തിൽ അനുഭവപ്പെട്ട് കാര്യങ്ങൾ നല്ല വിധത്തൽ അദ്ധേഹത്തിന്റെ പുസ്തകത്തിൽ പ്രതിഫലിച്ചിറ്റുണ്ട്.
അത് കൊണ്ട് കുടുമ്പത്തിന്റെ പ്രാരാബ്ദങ്ങൾക്കു മുന്നിൽ എല്ലാം മറന്ന് മറ്റൊന്നും തെരെഞ്ഞെടുക്കാൻ കഴിയാതെ പ്രവാസ ലോകത്തേക്ക് വണ്ടി കയറേണ്ടി വരുന്നവരുടെ മാനസിക പ്രയാസങ്ങളെ ദുഖങ്ങളെ അത് പോലെ കൊത്തി വെക്കാൻ തന്റെ അനുഭവങ്ങൾ സ്വാധീനിച്ചിറ്റുണ്ട്.
പ്രവാസി എന്ന് കേൾക്കുമ്പോൾ മനസ്സിലൊരു അനുകമ്പ കടന്ന് വരാത്തവർ ആരുമുണ്ടാവില്ല. കാരണം കേരളത്തിന്റെ ഓരോ വീടുകളിലും പ്രവാസിയുടെ വിയർപ്പിന്റെ അടയാളങ്ങൾ കാണാതിരിക്കില്ല. ഈ വെെകാരതയാണ് ഭരദ്ധ്വാജിന്റെ പ്രവാസിയുടെ കുറിപ്പിന് വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.
പ്രമേയവും ആഖ്യാനവും
പ്രധാനമായും ഇന്ത്യയിലെ പ്രവാസികളുടെ ജീവിതത്തിലേക്കാണ് നോവൽ കടന്നു ചെല്ലുന്നത്. പ്രത്യേകിച്ച് കുടുമ്പത്തിന്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സ്വന്തം ജന്മ നാട്ടിൽ നിന്നും സ്വപ്നങ്ങളുമായി വിമാനം കയറുന്ന പ്രവാസികളുടെ മാനസിക വെെകാരിക വെല്ലുവിളികളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. കത്തുകളെപ്പോലെ മാസികകളെപ്പോലെ പരമ്പരയായണ് പുസ്തകത്തിലെ ആഖ്യാനത്തെ ഘടിപ്പിച്ച് വെച്ചിരിക്കുന്നത്. മുഖ്യ കഥാ പാത്രത്തിന്റെ ചിന്തകളിലേക്കും, പ്രയാസത്തിലേക്കും, പിടിച്ച് നിർത്തലിലേക്കും സൂക്ഷമമായ വീക്ഷണം നടത്തുന്നതാണ് പുസ്തകത്തിലെ ഘടനകൾ.
അകൽച്ചയും ഒറ്റപ്പെടലും: നായകൻ വിദേശ രാജ്യത്ത് ഒറ്റപ്പെടലിന്റെ വികാരങ്ങളുമായി മല്ലിടുന്നു. ബന്ധങ്ങൾക്കായുള്ള ആഗ്രഹവും സ്വന്തമാണെന്ന ബോധവും അനുഭവിക്കുന്നു.
ഗൃഹാതുരത്വം: പ്രവാസലോകത്തെത്തുന്ന നായകന് വീട്ടിന്റെ ഓർമകൾ അല തല്ലുകയാണ്. കുടുമ്പത്തിന്റെ സന്തോഷ നിമിഷങ്ങൾ, കളിചിരികളിലെ നിമിശങ്ങൾ, വീട്ടിലെ സ്നേഹ ബന്ധങ്ങളിൽ നിന്നുമുണ്ടാകുന്ന ശബ്ദങ്ങൾ, ഓർമകൾ, നാട്ടിലെ കാഴ്ചകൾ ഗന്ധങ്ങൾ എല്ലാം അവരെ വേട്ടയാടുകയാണ്. തിരിച്ച കിട്ടാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസിയുടെ മനസ്സിലെ പിടച്ചിലുകളെ കൃത്യമായി പുസ്തകത്തിൽ ചേർത്ത് വെച്ചിരിക്കുന്നു.
സ്വത്വത്തിന്റെ പ്രയാസം: സ്വന്തം നാടിന്റെ സംസ്കാരത്തിനിടയിലും പാശ്ചാത്യ മണ്ണിന്റെ സ്വാധീനത്തിനിടയിലും ജീർണ്ണിച്ച് പോയ അദ്ധേഹത്തിന്റെ സ്വത്വത്തെ മുഖ്യകഥാപാത്രം ചോദ്യം ചെയ്യുകയാണ്. മറ്റൊരു നാടിന്റെ സംസ്കാരങ്ങൾ സ്വാഗതം ചെയ്ത് സ്വന്തം നാടിന്റെ സംസ്കാരത്തോട് വേറിട്ട് നിൽക്കാൻ പ്രവാസികൾ നിർബന്ധിതരാകുന്നു.
സാമ്പത്തിക സംഘട്ടനം: അധികപ്രാവാസികളെയും വിദേശ മണ്ണിൽ എത്തിക്കുന്നത് അവരുടെ കുടമ്പത്തിലെ പ്രാരാബ്ദങ്ങൾ മാത്രമാണ്. സ്വന്തം നാടിനെ വിട്ട് വിദേശത്ത് പോയി കഷ്ടപ്പെടാൻ താൽപര്യമുണ്ടായിട്ടല്ല പ്രവാസ ലോകത്ത് എത്തുന്നത്. തനിക്ക് നീണ്ട് നിൽകുന്ന ഓരോ പ്രയാസങ്ങൾക്ക് പണമെന്ന പരിഹാരത്തിനായി അവരുടെ സ്വപനം നിർവഹിക്കാൻ പ്രവാസിയായിത്തീരുകയാണ്. മനുഷ്യരെ പ്രവാസിയാക്കിത്തീർക്കുന്ന സാമ്പത്തിക ഞെരുക്കത്തെ പുസ്തകം വളരെ പ്രാധാന്യത്തോട് വിശകലനം ചെയ്യുന്നു. സമ്പാദ്യ അവർക്ക് നൽകുന്ന പ്രേരണയിലേക്ക് വെളിച്ചം വീശുന്നു.
കഥാപാത്രങ്ങൾ
വളരെ മനോഹരമായി പടുത്തുയർത്തിയ കഥാപാത്രങ്ങൾ മാത്രമാണ് നോവലിന്റെ ശക്തിയും കരുത്തും. ഓരോ കഥാപാത്രങ്ങളും പ്രവാസികളുടെ ഓരോ ഭാവനകളെയും പ്രതിനിധാനം ചെയ്യുന്നു.
മുഖ്യകഥാപാത്രം: ഇന്തയിൽ നിന്നും ജോലക്കായി സൗദിയിൽ എത്തുന്ന പേര് സൂചിക്കാത്ത ഒരു ഇഞ്ചിനിയറുടെ ആന്തരിക സംഭാഷണങ്ങളാണ് നോവലിന്റെ നട്ടെല്ല്. ജീവിതം ജോലി ബന്ധങ്ങൾ എന്നീ ചിന്തകൾ പ്രവാസി മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു.
കുടുംബാംഗങ്ങൾ: ജോലി സ്ഥലത്ത് സുഖ വിവരങ്ങൾ എഴുതി അയക്കുന്ന കത്തുകളിലൂടെയും, തന്നെ നിരന്തരമായി അലട്ടുന്ന ഓർമകളിലൂടെയുമാണ് നായകന്റെ കുടുംബം കഥാപാത്രങ്ങളായി എത്തുന്നത്. ശാരീരികമായ അകന്നിട്ടും ലോകത്തിന്റെ ഇരു കോണുകളിലായിട്ടും അവന്റെ അടുത്തായി ബന്ധിപ്പിക്കുന്ന വെെകാരിക ബന്ധങ്ങൾ നോവലിനുടനീളം പ്രധാനമായി പ്രദർശിപ്പിക്കുന്നു.
പ്രവാസി: കൂട്ടുകാർ തന്റെ കൂടെ ജോലി ചെയ്യുന്ന സഹ പ്രവർത്തകർ, പ്രവാസ ലോകത്ത് സമ്പാദിച്ച തന്റെ കൂട്ടുകാരും താൻ എന്താണോ അനുഭവിക്കുന്ന വേദന അതേ വികാരത്തിൽ ജീവിതം തീർക്കുന്നവരാണ്. അവരെല്ലാം പ്രതിധ്വനി പോലോത്ത കഥാപാത്രമായി മാറുന്നു. ഓരോ സംഭവങ്ങളും അനുഭവങ്ങളും പുനരാവർത്തിക്കുന്ന ചക്രം പോലെ കറങ്ങുന്നു. വേദനകൾ അവർ പങ്ക് വെക്കുന്നു. വെല്ല് വിളികൾ ഒന്നിച്ച് പോരാടുന്നു. അവർ തമ്മിലുള്ള അഭേദ്യായ ബന്ധങ്ങൾ ആശ്വാസത്തിന്റെ നിമിത്തങ്ങളായി മാറുന്നു.
നാട്ടിലെ താമസക്കാർ: പ്രവാസ ജീവിതത്തിനിടയിൽ ലീവിലായി നാട്ടിലെത്തി അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് എത്തുന്ന സഹ പ്രവർത്തകർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും, ഇടക്കിടെ വീട്ടിലേക്ക് വിശേഷം പറഞ്ഞയക്കുന്ന കത്തുകളും, അൽപം സമാധാനമേകുന്ന ഫോൺ വിളികളുമെല്ലാമാണ് നാടുമായി നാട്ടുകാരുമായി അവരെ ബന്ധിപ്പിക്കുന്നത്. ആ ബന്ധം മനോഹരമായി ആഖ്യാനം ചെയ്യുന്നതിൽ നോവൽ വിജയം കെെവരിച്ചിറ്റുണ്ട്.
വിമർശനങ്ങൾ
നോവലിൽ മുഖ്യ കഥാപാത്രം നടത്തുന്ന ആത്മ പരിശോധനാ സ്വഭാവം അൽപം മന്ദഗതിയിലാണ് ആഖ്യാനം ചെയ്യപ്പെട്ടിറ്റുള്ളത്. ഈ ശെെലി പൊതുവെ വേഗത ഇഷ്ടപ്പെടുന്ന വായനക്കാർക്ക് അത്ര ആകർഷണീയമായി തോന്നില്ല. ഇതൊരു പ്രധാനപ്പെട്ട വിമർശനങ്ങളിൽ ഒന്ന് തന്നെയാണ്.
ഭാഷ: ഔപചാരികവം ചില സമയങ്ങളിൽ ചില സന്ദർഭങ്ങളിൽ ചേർത്തി വെച്ചിറ്റുള്ള ഭാഷകൾ കുറച്ച് മലയാള ഭാഷയിലെ പഴയ കാല സാഹിത്യവുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ, സമകാലിക വായനക്കാർക്ക് ആധുനിക പുസ്തകങ്ങൾ ഏറെ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് പ്രവാസിയുടെ കുറിപ്പുകൾ ചിലപ്പോൾ അവരെ പുസ്തകത്തിന്റെ ആഖ്യാനത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടേക്കാം.
പരിമിതമായ പ്ലോട്ട് വികസനം: ചില സന്ദർഭങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്ന പ്ലോട്ടുകൾ പരിമിധി നിറഞ്ഞതായി ഒരു പക്ഷേ തോന്നയേക്കാം.
ഈ പ്രയപ്പെട്ട വിമർശനങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം കൊണ്ടും അതിന്റെ എഴുത്തിന്റെ ശെെലി കൊണ്ടും ഏവർക്കും ഇഷ്പെടുന്ന പുസ്തകം തന്നെയാണിത്. ആഖ്യാനത്തിന്റെ സത്യസന്ധതയിലൂടെ ഏത് വെക്തികൾക്കും പ്രവാസികൾ അനുഭവിക്കുന്ന മാനസികമായി പ്രശ്നങ്ങളെ വെെകാരികമായ ഉള്ള് പൊള്ളുന്ന ദുഖങ്ങളെ നേരിട്ട മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് മനുഷ്യ മനശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകം ഇഷ്ടപ്പെടുന്ന വായനക്കാർക്ക് തെരെഞ്ഞെടുത്ത് വായിക്കാൻ പറ്റിയ പുസ്തകം തന്നെയാണ്.
പുസ്തകം വായിക്കുന്നതിന്റെ പ്രാധാന്യം
പ്രവാസികളുടെ കുറിപ്പുകൾ വായിക്കുന്നതിലൂടെ നിരവധി ഉപകാരങ്ങളാണ് വായനക്കാർക്ക് ലഭിക്കാൻ പോകുന്നത്.
പ്രവാസികളുടെ ജീവിതം മനസ്സിലാക്കിത്തരുന്നു: പ്രവാസികൾ നേരിടുന്ന വെല്ല് വിളികളുടെ ആധികാരികമായ കാഴ്ചയാണ് നോവൽ പ്രേക്ഷകർക്ക് നൽകുന്നു. അവരുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാനും ഉൾകൊള്ളാനുമുള്ള വലിയ മാധ്യമമായത് മറുകയും ചെയ്യുന്നു. വായനക്കാരിൽ വലിയ സഹാനുഭുതി നൽകുകുയം ചെയ്യുന്നു.
വെെകാരികമായ ഉൾക്കാഴ്ച: വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ടി വരുന്ന മനുഷ്യരുടെ വെെകാരികമായ വേദനയുിലേക്ക് നോവൽ ഉൾക്കാഴ്ച നൽകുകയും ജീവിതതത്തിൽ ഒറ്റപ്പെട്ട് പോവുന്നതും വിദൂരത്ത് താമസിച്ചിട്ടും എങ്ങെനെയാണ് മനുഷ്യർ ബന്ധങ്ങൾ മുറിയാതെ കാത്തുസൂക്ഷിക്കുന്നതെന്നും നോവൽ മനോഹരമായിതന്നെ വിശദീകരിക്കുന്നു.
സാംസ്കാരിക പ്രതിധ്വനി: ഇന്ത്യൻ സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയിലേക്കുള്ള ഒരു കണ്ണാടിയായി ഈ പുസ്തകം പ്രവർത്തിക്കുന്നു, പ്രത്യേകിച്ച് കുടയേറ്റത്തിന്റെയും ആഗോള വൽകരണത്തിന്റെയും പശ്ചാത്തലത്തിൽ.
സാഹിത്യപരമായ പ്രോത്സാഹനം: മലയാളം സാഹിത്യത്തിൽ തന്നെ ശ്രദ്ധേയമായ പുസ്തകമാക്കി മാറ്റുന്ന രീതിയിൽ ഭാഷവെെഭവവും ആകർഷണീയമായ സാഹിത്യവുമാണ് പുസ്തകത്തിൽ ചേർത്ത് വച്ചിറ്റുള്ളത്.
വിമർശനം
ചുരുക്കത്തിൽ പ്രവാസിയുടെ കുറിപ്പുകൾ വെറുമൊരു കഥ പറയുന്ന പുസ്തകമല്ല. പ്രവാസിയുടെ ദുരിധ ജീവിതത്തലൂടെ കടന്ന് ചെന്ന് മനുഷ്യന്റെ
മനസ്സിന്റെ താളത്തെ പര്യവേക്ഷണം നടത്തുന്ന നിരവധി അറിവുകളും അനുഭവങ്ങളും നൽകുന്ന പുസ്തകമാണിത്. പ്രവാസിയുടെ ആഗ്രഹം, സ്വത്വ, ബന്ധം എന്നിവകളെ വളെര സൂക്ഷമതയോടെ ഭരദ്ദ്വാജ് പകർത്തിവെച്ചിറ്റുണ്ട്. മനോഹരമായ ആഖ്യാനത്തിലൂടെ പകർത്തപ്പെട്ട ഈ ആശയങ്ങൾ തന്നെയാണ് മലയാള സാഹിത്യത്തിന് പ്രധാന സംഭാവന നൽകുന്ന പുസ്തകമാക്കി ഇതിനെ മാറ്റിയത്.
മറ്റുള്ള പുസ്കത്തിൽ വിഭിന്നമായൊരു ശെെലി എഴുത്തുകാരൻ സ്വീകരിച്ചത് കൊണ്ട് തന്നെ ചുരുക്കം ചില വായനക്കാർക്ക് വലിയ മതിപ്പുളവാക്കുന്ന പുസ്തകമായിത് മാറണമെന്നില്ല, എന്നാൽ ഇത്തരം ശെെലി ഇഷ്ടപ്പെടുന്ന ഒരാളെ സമ്പന്ധിച്ച് അതുല്യമായ അനുഭവം നൽകാൻ പുസ്തകത്തിന് കഴിയും. വായിച്ച് തീർന്ന് കഴിഞ്ഞതിന് ശേഷവും അവരുടെ ഉള്ളിൽ വലിയ ആളൽ ഉണ്ടാക്കുകയും ചെയ്യും.
Post a Comment