ലോകപ്രശസ്തി നേടിയ ഇം​ഗ്ലീഷ് സാഹിത്യത്തിലെ വിശ്വ വിഖ്യാതമായ പുസ്തകം ജെ കെ റോളിം​ഗിന്റെ ഹറി പോർട്ടറിന് മലയാളത്തിൽ നിരൂപണം നടത്തുകയാണ്. 

ആമുഖം

ഭാവന സമ്പന്നനായ ബ്രിട്ടീഷ് എഴുത്തുകാരൻ ജെ കെ റോളിം​ഗ് എഴുതിയ ലോകപ്രശസ്തി നേടിയ പുസ്തകമാണ് പറി പോർട്ടർ ആന്റ്. 1997 ലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. ക്രൂരതയുടെ തടവിൽ സ്നേഹമില്ലാത്ത കുടുംബത്തിന്റെ മേൽക്കൂരയിൽ ജീവിതം ജീവിച്ച് തീർക്കുന്ന അനാഥനായ പതിനൊന്ന് വയസ്സുകാരനായ ഹാരി പോർട്ടർ എന്ന കൊച്ച് കുട്ടിയുടെ ജീവിതത്തിന്റെ നോവുണർത്തുന്ന കഥയിലൂടെയാണ് വായനക്കാരെ രചയിതാവ് കൊണ്ട് പോകുന്നത്. 

ഹോ​ഗ് വാർട്ട് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്റ് വിസാഡ്രി യിലേക്ക് ഹരിയെ ക്ഷണിച്ച് കൊണ്ട് ഒരു നി​ഗൂഢമായ കത്ത് ലഭിച്ചതിന് ശേഷം ഹരിയുടെ സാധാരണ ജീവിതം തകിടം മറിയുകയും മാന്ത്രികൻ എന്ന നിലയിൽ തന്റെ വെക്തിത്വത്തെ വെളിപ്പെടുത്താനുള്ള അവസരമായി മാറികയും ചെയ്യുന്നു. അത്ഭുതം സൗഹൃദം അപകടം എല്ലാം നിറഞ്ഞ മാന്ത്രിക ലോകത്തേക്കുള്ള ഹരിയുടെ രം​ഗ പ്രവേശനം അതിലേക്ക് മുഴുകുന്ന നാൾവഴികളുമാണ് പുസ്തകത്തിന്റെ തുടക്കാധ്യായങ്ങൾ. അത് തെല്ലെന്നുമല്ല വായനക്കാരിൽ ആവേശം നൽകുന്നത്. 

എന്ത് കൊണ്ട് പുസ്തകം വായിക്കണം

ഹരുയടെ ജീവിതം തന്നെ വായനയുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു. അക്ഷരങ്ങളിലൂടെ ഹോ​ഗ്വാർഡ്സ് പോലോത്ത പുസ്തകത്തിലൂടെ മാന്ത്രികതയുടെ ലോകത്തെ കുറിച്ച് അവൻ പടിക്കുന്നു. വായന നമുക്ക് മുമ്പിൽ പുതിയ ലോകം തുറന്ന് വെക്കുന്നു. വിത്യസ്തമായ സംസ്കാരത്തെ കുറിച്ചും, കാഴ്ചപ്പാടിനെ കുറിച്ചും മനസ്സിലാക്കാനും സഹാനുഭൂതി വളർത്താനും അത് നമ്മെ സഹായിക്കുന്നു. 

എഴുത്തിലൂടെ ഹരി തന്റെ സ്വന്തമായ അസ്തിത്വവും വെക്തിത്വവും ലോകത്ത് തനിക്കുള്ള സ്ഥാനം കണ്ടെത്തുന്നത് പോലെ വായനക്കാരായ നമ്മൾക്കും ഈ പുസ്തകം വായിക്കുന്നതിലൂടെ നമ്മുടെ അറിവുകളെ വർദ്ധിപ്പിക്കാനും ​ഗ്രാഹ്യ ശക്തി ഉന്നതിയിലേക്കെത്താനും നമ്മെ സഹായിക്കുന്നു. ഒരു മാന്ത്രിക ലോകം പോലെ പദസമ്പത്ത് ശക്തിപ്പെടുത്താനും, വിമർശന ചിന്താ കഴിവ് വർദ്ധിപ്പിക്കാനും, ഭാവനാ ശക്തി ഇരട്ടിപ്പിക്കാനും നമ്മുടെ ചുറ്റുപാടുകൾക്കപ്പുറത്തുള്ള സാധ്യതകളെ സങ്കൽപിക്കാനും ഈ പുസ്തക വായന നമ്മെ അനുവദിക്കുന്നു.

നോവലിന്റെ ആശയങ്ങൾ

1) സൗഹൃദം: ഹരി വിശ്വസ്തനായ റോൺ വീസ് ലിയോടും മിടുക്കിയായ ഹെർമിയോൺ ​ഗ്രഞ്ചറിയോടുമായി വച്ച് പുലർത്തുന്ന മുറിയാത്ത സൗഹൃദ ബന്ധമാണ് കഥയുടെ കാതൽ. മുന്നോട്ടുള്ള യാത്രയിലെ എല്ലാ നിമിഷങ്ങൾ അവർ പരസ്പരം നൽകുന്ന പ്രോത്സാഹനവും സഹായവുമെല്ലാം യഥാർത്ഥ്യമായ സ്നേഹം കൊണ്ട് പ്രയാസ ഘട്ടത്തെ ഒത്തൊരുമയോടെ എങ്ങനെ മറികടക്കാമെന്ന പാഠം ഇവരുടെ കഥ പകർന്ന് നൽകുന്നു. 

2) പുസ്കത്തിൽ പരാമർശിക്കപ്പെടുന്ന ആശയത്തോടൊപ്പം നമ്മൾ സഞ്ചരിക്കുമ്പോൾ ഉത്തമമായ സൗഹൃദത്തെ കുറിച്ചുള്ള നമ്മുടെ വായനകൾ നമ്മുടെ സ്വന്തം ജീവിതത്തിൽ സുഹൃത്ത് ബന്ധങ്ങൾ കെട്ടിപ്പടുത്താൻ എങ്ങനെ നമ്മളെ സഹായിക്കുമെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. 

3) ധെെര്യവും തന്റേടവും:  കഠിനവും പ്രയാസകരവുമായ വെല്ലു വിളികളെ അതിജയിച്ച് കൊണ്ടാണ് ഹരിയും അവന്റെ കൂട്ടുകാരും ജീവിതത്തിൽ അസാധാരണ ധെെര്യം കണ്ടെത്തുന്നത്. ഭീതിയുണർത്തുന്ന സന്ദർഭങ്ങളിൽ പോവും ശരിയുടെ പക്ഷത്ത് നിൽക്കാനുള്ള അവരുടെ ആ​ഗ്രഹവും മനോധെെര്യവും വായനക്കാർക്ക് ഊർജ്ജവവും പ്രോത്സാഹനവും നൽകുന്നു. പോടിയില്ലാത്തവനല്ല തന്റേടി നേരെ മറിച്ച് പേടിയുണ്ടായിരിക്കത്തന്നെ അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നതാണ് ധെെര്യം എന്ന വലിയ അർത്ഥം കഥ നമ്മോട് പറയുന്നു. 

4) നന്മയും തിന്മയും: നന്മയുടെ പക്ഷത്ത് അടിയുറച്ച് നിൽകുന്ന ഹരിയും അവന്റെ കൂട്ട്കാരും തിന്മയുടെ കൂത്താട്ടത്തിൽ ജീവിക്കുന്ന അധികാരത്തിന്റെ ഹുങ്ക് കൊണ്ട് നന്മയെ കാറ്റിൽ പറത്താൻ ശ്രമിക്കുന്ന വോൾഡ്മോർട്ട് പ്രഭുവിന്റെയും ഇടയിലുള്ള സംഘർശമാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. എണ്ണമറ്റ പുസ്തകങ്ങളിൽ ചർച്ചകൾക്ക് വിധേയമായ ഈ കാലാതീതമായ ആശയം ധാര്യമ്മിക നിലപാടുകൾ മനസ്സിലാക്കാനും നമ്മുടെ പ്രവർത്തിനത്തിന്റെ പരിണത ഫലങ്ങളെ പറ്റി ചിന്തിക്കാനും സഹായിക്കുന്നു. 

5) സ്വത്വവും തിരിച്ചറിയലും: ഹരിയുടെ ആദ്യത്തെ പതിനൊന്ന് വർഷം അവൻ അവനെ തന്നെ പുറം പോക്കുകാരനായി വിചാരിക്കുന്നു. ഹോ​ഗ് വാർട്ടിലേക്കുള്ള അവന്റെ വരവ് സ്വത്വത്തെ കുറിച്ച് ചിന്തിക്കാനും മാന്ത്രികൻ എന്ന നിലയിൽ സ്വന്തം തിരിച്ചറിഞ്ഞ് കണ്ടെത്താനും കഴിയുന്നു. കഥാ പാത്രങ്ങൾ അവരുടെ സ്വന്തം വെക്തിത്വത്തെ കണ്ടെത്താനായി കഥകളിൽ വിവരിച്ചിറ്റുള്ള വരികൾ വായനക്കാർക്ക് അവരുടെ സ്വന്തമായ ചിന്തകളെ കണ്ടെത്താനുള്ള മാർ​ഗമായി വായനക്കാർക്ക് മാറുന്നു. 

6) സ്നേഹത്തിന്റെ ശക്തി: ലില്ലി പോർട്ടർക്ക് ഹരി പോർട്ടറുമായുള്ള ശക്തമായ പ്രണയം വേൾഡ് മോട്ടറിന്റെ മാരകമായ ശാപത്തിനെതരെ ശക്തമായ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നു. വിത്യസ്ത വിഭാ​ഗങ്ങളിൽ സംസ്കാരങ്ങളിൽ ഭാഷകളിൽ പര്യവേക്ഷണം നടത്തുന്ന യഥാർത്ഥ പ്രണയത്തിന്റെ നിലനിൽകുന്ന ശക്തിയെ പുസ്തകം എടുത്ത് കാട്ടുന്നു. 

കഥാപാത്രങ്ങൾ 

1. ഹറി പോർട്ടർ: തന്റെ അഭിമാനകരമായ പാരമ്പര്യം കണ്ടെത്തുന്ന അനാഥനായ ചെറുപ്പക്കാരൻ ഹരിപോർട്ടറാണ് കഥയുടെ മുഖ്യ കഥാപാത്രം. അവനിൽ കുടി കൊള്ളുന്ന മനോധെെര്യം, വർദ്ധിച്ച് വരുന്ന ആത്മ ബോധം, മറ്റുള്ളവരുമായി ബന്ധപ്പെടാനും മറ്റുള്ളവർക്ക് പ്രചോദനം നൽകാനുമുള്ള മുഖ്യ കഥാപാത്രമാക്കി മാറ്റുന്നു. 

2. റോൺ വാസ് ലേ: മാന്ത്രിക ലോകത്തെ ഹരിയുടെ ആദ്യ സുഹൃത്ത് റോൺ വാസ് ലേ ചിരി പടർത്തുന്നതും വിധേയത്വം സമർപ്പിക്കുന്ന അടിസ്ഥാന സാന്നിധ്യംമുള്ള കഥാ പാത്രമാണ്. ഹരിയുടെ അരിക്ഷിതാവസ്ഥയും അവസാന വിജയവും റോൺ വാസ് ലെയെ മികവുറ്റ കഥാപാത്രമാക്കി മാറ്റുന്നു. 

3. ഹെർമോയിൺ ​ഗ്രാൻ​ഗെർ: ഹരിയുടെ മൂന്ന് സുഹൃത്തുകളിൽ ഏറ്റവും ബുന്ധിമാനായ സുഹൃത്താണിവൻ. പുസ്തകങ്ങളിൽ നിന്ന് അടർത്തിയെടുത്ത നിരവധി അറിവുകൽ തന്റെ കൂട്ട്കാരെ സഹായിക്കാൻ കഴിവുള്ളതാക്കി മാറ്റുന്നു. പഠനത്തിന്റെ പ്രാധാന്യത്തെയും ബുദ്ധിയുടെ ശക്തിയെയുമാണ് അവൾ പ്രിതിനിധീകരിക്കുന്നത്. 

4. അൽബസ് ഡംലഡോർ: ഹരിയുടെ മാർ​ഗദർശകനും ജീവിത വഴികാട്ടിയുമായി മാറുന്നു ഹോ​ഗ്വാർട്ട് പാഠശാലയിലെ ബുദ്ധിയുള്ള ​ഗൂഡ സ്വഭാവമുള്ള പ്രധാന അധ്യാപകനാണ് അൽബസ്. മാന്ത്രികതയെ കുറിച്ചുള്ള അയാളുടെ അ​ഗാധമായ അറിവും മനുഷ്യ പ്രകൃതിയുടെ ഉള്ളടക്കങ്ങളുടെ ജ്ഞാനവും അയാളെ അതുല്യനായ വ്യക്തിയാക്കി മാറ്റുന്നു. 

5. റൂബസ് ഹാ​ഗ്രിഡ്: ഹരിടെ മാന്ത്രിക ലോകത്തേക്ക് കെെപിടിച്ച് കയറ്റുന്ന തന്റെ സ്കൂളിലെ ​ഗ്രൗണ്ട് കീപ്പറാണ് റൂബസ്. കഥയിൽ സ്വീകാര്യതയെയും വിശവസ്തതയെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു. 

6. സെവെറസ് സ്നാപ്പ്:    പെട്ടന്നാർക്കും മനസ്സിലാക്കാൻ സാധിക്കാത്ത തന്റെ മാസ്റ്ററുടെ  സങ്കീർണമായ പ്രചോ​​ഗനങ്ങളും ഒളിച്ച് കളികളും കഥക്ക് ആഴമായ മനോഹരിത നൽകുന്നുണ്ട്. 

7. ലോർഡ് വോൾഡ്മൂർട്ട്: ഹരിയുടെ അച്ചനെ വധിച്ച് ദുർമന്ത്രവാദിയായ ലോർഡ് വോൾഡ്മൂർട്ട് തിന്മകളെ ഉൾകൊള്ളുന്ന പ്രധാന എതിരാളിയായാണ് പ്രവർത്തിക്കുന്നത്. 

പുസ്തകത്തിന്റെ നല്ല വശങ്ങൾ 

വിത്യസ്തമായ സങ്കൽപങ്ങൾ: തുല്യതയില്ലാത്ത ആചാരങ്ങൾ മാന്ത്രിക ലോകത്തെ അത്ഭുതകരമായ വസ്തുക്കൾ, അതിശയകരമായ ജീവികൾ തുടങ്ങിയവകളെ വർണിക്കാൻ പുസ്തകത്തിൽ കൊണ്ട് ഭാവനാത്മകത വലിയ പ്രശംസനകൾക്ക് വിദേയമായതാണ്. ഇത്തരം ഭാവനാത്മകമായ കൃതികൾ വായിക്കുന്നതിലൂടെ വലിയ ഭാവന ശക്തി തന്നെ വായനക്കാർക്ക് നേടിയെക്കാൻ കഴിയും. 

ബന്ധപ്പെടുന്ന ആഖ്യാനം: പുതിയ സ്കൂളിലേക്ക് പ്രവേശിക്കുന്ന ഒരു കുട്ടി അനുഭവിക്കേണ്ടി വരുന്ന പേടി നി​ഗൂഢത സാഹസികത ദെെന ജീവിത രീതി ഇതിന്റെയെല്ലാം കൃത്യമായ ഒരു അനുഭവം വായക്കാർക്ക് ലഭിക്കുന്നു. 

ബന്ധപ്പെടുന്ന കഥാപാത്രങ്ങൾ: സ്വന്തമായ വളർച്ചയും സാമൂഹിക നേട്ടവും ആ​ഗ്രഹിക്കുന്ന വായനക്കാർക്ക് അവരുമായി ബന്ധിപ്പിക്കാൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് നോവലിൽ ഉൾപ്പെടുത്തിയിറ്റുള്ളത്. 

അനിയോ​ജ്യമായ ധാർമ്മിക പാഠങ്ങൾ: സൗഹൃദം, സ്നേഹം, ധെെര്യം, അനുകമ്പ തിന്മക്കെതിരെ നന്മയുടെ വിജയം തുടങ്ങിയ ഏറ്റവും സുപ്രധാനമായ മൂല്യങ്ങളാണ് വായനക്കാർക്ക് പുസ്തകം നൽകുന്നത്. 

( ലോകവ്യാപകമായ പ്രശംസനകൾ മാത്രമാണ് പുസ്തകം കെെവരിച്ചതെങ്കിലും ചെറിയ ചില വിമർശനങ്ങൾക്കും പുസ്തകം നേരിടേണ്ടി വന്നിറ്റുണ്ട്) 

ലളിതമായ എഴുത്ത്: മുന്നിൽ കണ്ട പ്രേക്ഷകർ പ്രായം കുറഞ്ഞ ആളുകൽ ആയത് കൊണ്ട് തന്നെ അവർക്ക് മനസ്സിൽ പതിക്കും വിധം ലളിതമായ ഭാഷയാണ് ഉൾപ്പെടുത്തിയിറ്റുണ്ട്. അതൊരു വിമർശനമായി ഉയർന്നിറ്റുണ്ടെങ്കിൽ ശേഷം വന്ന പതിപ്പകളിൽ അത് തിരിത്തലുകൽക്ക് വിധേയമായിറ്റുണ്ട്. മന്ദാ​ഗതി: മാന്ത്രിക ലോകത്തേക്ക് കടക്കുന്നതിന് മുമ്പുള്ള ഹരിയുടെ പിന്നാമ്പുറങ്ങൾ വിശദീകരിക്കുന്നിടത്ത് ചെറിയൊരു മന്ദാ​ഗതി അനുഭവപ്പെടുന്നത് കാണാം. ഇതൊരു വിമർശനമായി പുസ്തകത്തിന് ഉയർന്ന് വന്നിറ്റുണ്ട്. 

ഉപസംഹാരം :..

മാന്ത്രികത കൊണ്ടും അത്ഭുതം കൊണ്ടും തിങ്ങി നിറയുന്ന ലേകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേകമായ പുസ്തകമാണ് ഹരിപോർട്ടർ. ഹരിപോർട്ടറിന്റെ കണ്ണിലൂടെ എന്തും സാധ്യമാക്കാൻ കഴിയുന്ന ഒരു സമൂഹത്തെ കാണുകയാണ് നമ്മൾ ചെയ്യുന്നത്. വെറുമൊരു കൊച്ച് കഥയ്ക്കപ്പുറം സൗഹൃദം കണ്ടെത്താൻ യഥാർത്ഥ സ്വത്തത്തെ കണ്ടെത്താനുമ പുസ്തകം സഹായിക്കുന്നു. 

എഴുത്തുകാരൻ റോളിം​ഗിന്റെ അനായസമായ എഴുത്ത് വെെഭവം ഭാവനാ കഴിവ്, കഥ പറച്ചിൽ പുസ്തകം വായിക്കുന്നവർക്ക് വലിയ ഉന്മാദം നൽകുകയും, നമ്മളിലേക്ക് തന്നെ കഥകളെ സന്നിവേശിപ്പിക്കാനുള്ള ശക്തിയെ ഓർമ്മപ്പെടുത്തുകയും, യാഥാർത്ഥ അത്ഭുത ലോകത്തേക്ക് നമ്മളെ ബന്ധിപ്പിക്കകയും ചെയ്യുന്നു. പുതിയ പുതിയ സാധ്യതാ ലോകത്തേക്ക് പ്രവേശിക്കാൻ അതിനെ പറ്റി ചിന്തിക്കാൻ  എങ്ങനെയാണ് ഒരു പുസ്തകവും അതിലെ വരികളും കാരണമാവുക എന്നതിന് ഉദാത്തമായ ഉദഹാരമാണ് ഈ കൊച്ചു പുസ്തകം. 


Post a Comment

Previous Post Next Post