പ്രശസ്ത സാഹിത്യകാരൻ ചാൾസ് ഡിക്കിൻസ് എഴുതിയ വിഖ്യാതമായ ഗ്രേറ്റ് എക്സെപ്റ്റേഷൻ എന്ന പുസ്തകത്തിന്റെ നിരൂപണം
ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറെ ആധരിക്കപ്പെടുന്ന സ്നേഹിക്കപ്പെടുന്ന എഴുത്തുകാരനായ ചാൾസ് ഡിക്കിൻസ് തന്റെ മനോഹരമായ എഴുത്ത് വെെഭവം കൊണ്ട് ലോകർക്ക് സമ്മാനിച്ച സിന്ദരമായ പുസ്തകമാണ് "ഗ്രേറ്റ് എക്സെപ്റ്റേഷൻ". 1861 ന്റെയും 1862 ന്റെയും ഇടയിലാണ് ഈ സുപ്രധാന പുസ്തകത്തിന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്.
ചളിപുരണ്ട ഒറ്റപ്പെട്ട പ്രദേശത്ത് വളരെ ദാരിദ്യം പേറിയ ബാല്യത്തിലൂടെ ജീവിച്ച് പുന്നീട് ജീവിത്തിൽ കെെവന്ന നേട്ടങ്ങളിലൂടെ ലണ്ടൻ സമൂഹത്തിലേക്ക് ജീവിതം മാറ്റപ്പെടുന്ന പിപ് എന്ന ചെറുപ്പക്കാരന്റെ ആവേശകരമായ ജീവിത കഥയാണ് "ഗ്രേറ്റ് എക്സെപ്റ്റേഷൻ" മുന്നോട്ട് വെക്കുന്നത്. ഇത് സ്വപ്നത്തിന്റെയും, സാമൂഹിത സന്തുലിതാവസ്ഥയുടെയും, സ്നേഹത്തിന്റെയും യഥാർത്യത്തിൽ എന്താണ് മാന്യനായ വെക്തിയുടെ ജീവിതം എന്നതിനെ കുറച്ച് പറയുന്ന കഥയാണിത്. പോപിന്റെ കണ്ണിലൂടെയും അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്താണ് അവന്റെ കണ്ണിലൂടെ ദൃശ്യമാവുന്ന വിശ്വലുകളൂടെയും സഞ്ചരിക്കുന്ന കഥയാണ് ചാൾസ് ഡിക്കൻസന്റെ കഥ.
നോവലിന്റെ ആശയം
സുപ്രധാനവും ചിന്തോദീപകവും മഹത്വവുമായ നിരവധി വിഷയങ്ങളെ നോവൽ കോർത്തിണക്കുന്നുണ്ട്.
സാമൂഹിക തട്ടുകൾ: സമൂഹത്തിൽ ജീവിക്കുന്ന ചിലയാളുകൾ മാത്രം നേരിടേണ്ടി വരുന്ന സാമൂഹിക വ്യതിയാനങ്ങളെ കൊണ്ട് സമൂഹത്തിൽ നടക്കുന്ന വിശയങ്ങളും പുസ്തകത്തിൽ ചർച്ച് ചെയ്യുന്നത് കൊണ്ട് തന്നെ ഈ പുസ്തകത്തിലെ സോഷ്യൽ ക്ലാസ് പ്രധാന ചർച്ച വിഷയം തന്നെയാണ്. ദാരിദ്യത്തിൽ നിന്നും പണത്തിന്റെ ലോകത്തേക്ക് മാറുമ്പോൾ വളരെ പെട്ടന്ന് സമൂഹത്തിന്റെ ഉന്നതമായ സ്ഥാനത്തേക്ക് അവൻ എത്തുമ്പോൾ അവന്റെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. വിജയിച്ച വെക്തികൾ അവരുടെ വർഗത്തോട് എങ്ങനൊയാണ് പിന്നീട് പെരുമാറുന്നതെന്നും ആ പെരുമാറ്റം അവരിൽ ഉണ്ടാക്കുന്ന റാന്തലായ മാറ്റത്തെയും നോവൽ തുറന്നു കാട്ടുന്നു. സമ്പത്തുകളൊന്നും ഒരു മനുഷ്യനെ ഒരിക്കലും പുണ്യവാളാൻ ആക്കുന്നില്ല എന്ന ചിന്തകളും പുസ്തകം നൽകുന്നു.
ആഗ്രഹവും പ്രതീക്ഷയും: മാന്യമായ ജീവിതം നയിക്കണമെന്നും എസ്റ്റല്ലയെ കല്യാണം കഴിക്കണമെന്നുമുള്ള വലിയ പ്രതീകഷ പെെപ് മനസ്സിനുള്ളിൽ കൊണ്ട് നടക്കുന്നു. ഈ പ്രതീക്ഷകൾ എങ്ങനെയാണ് അവന്റെ തെരെഞ്ഞെടുപ്പുകളിൽ സ്വീധീനക്കുന്നതെന്നും, അത് സന്തോഷകരമായ നിമിഷത്തിലേക്ക് അവനെ കൊണ്ട് പോകുന്നുണ്ടോ എന്നുമുള്ള വിശയത്തിൽ കൃത്യമായ അന്വേഷം നടത്തുന്നു. സാമൂഹിക പദവിയും സമ്പത്തും പിന്തുടരുന്ന മൂല്യവത്താണോ അല്ലയോ എന്ന് നമ്മോട് ചോദിക്കുകയും ചെയ്യുന്നു.
സ്നേഹവും ബന്ധവും: വിത്യസ്തമായ വിത്യസ്തമായ സ്നേഹ ബന്ധങ്ങളെ കുറിച്ച് നോവൽ വിശകനം ചെയ്യുന്നുണ്ട്. സൗഹൃദ് ബന്ധം, പ്രണയ ബന്ധം, കുടുംബ ബന്ധം എന്നീ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏസ്റ്റല്ല, മാഗ്വിച്ച്, ജോയുമായുള്ള ബന്ധം അവന്റെ വളർച്ചയുടെ കേന്ദ്ര ബിന്ധുവും വിശ്വാസത്തെയും തഥാർത്ഥ വാത്സല്യത്തെ കുറിച്ചും ഗുണമേന്മയുള്ള പാഠങ്ങൾ അവനെ പഠിപ്പിക്കുകയും ചെയ്യുന്നു.
യാഥാർത്ഥ്യവും പ്രകടനവും: എല്ലായിപ്പോഴും കാര്യങ്ങൾ പ്രതീക്ഷിക്കും പോലെയല്ല. ജനങ്ങൾ ചില സമയങ്ങളിൽ അവരുടെ വെക്തിത്വത്തെ മറച്ച് വെക്കുന്നു. കെെ നിറയെ സമ്പത്തുള്ളവൻ എപ്പോഴും നല്ലവരായിരിക്കണമെന്നില്ലെന്നും, താഴെ തട്ടിൽ ജീവിക്കുന്ന വെക്തികൾ വലിയ ദയാലമ്പരും മനുഷ്യ സ്നേഹിയുമാണെന്നുമുള്ള പാഠം അവൻ പഠിക്കുന്നുണ്ട്.
കുറ്റ ബോധവും പ്രായച്ചിത്വവും: നോവലിലെ പല കഥാപാത്രങ്ങളെയും വെട്ടയാടുന്ന പ്രമുഖ വിഷയം മുൻ കാല ജീവിതത്തിൽ അവർ ചെയ്ത് തീർത്ത കുറ്റങ്ങളാണ്. അതിനായി അവർ പ്രായച്ചിത്തം നടത്തുകയും ചെയ്യുന്നു. ഇതിലൂടെ കുറ്റ ബോധത്തിന്റെയും പ്രായചിത്തത്തിന്റെയും സാധ്യതകളെ പരിശോധിക്കുകയാണ്.
കഥാപാത്രങ്ങൾ
പിപ്: നോവലിലെ മുഖ്യ കഥാപാത്രമാണ് പിപ്. നോവലിലൂടെ കടന്ന് ചെല്ലുമ്പോൾ നിഷ്കളങ്കനായ ചെറുപ്പക്കാരനിൽ നിന്നും സാമൂഹിക അഭിലാഷങ്ങളുള്ള ഒരു ചെറുപ്പക്കാരനിലേക്കുള്ള അവന്റെ യാത്ര ഒടുവിൽ ജീവിതത്തിൽ എന്താണ് പ്രധാനമെന്ന് മനസ്സിലാക്കുന്ന ഒരാളിലേക്കുള്ള യാത്ര നമുക്ക് കാണാൻ കഴിയും.
ജിയോ ഗാർഗറി: പിപിന്റെ സ്നേഹനിദിയും സൗമ്യവാനുമായ ഒരു അളിയനാണ് ജിയോ ഗാർഗറി. യഥാർത്ഥ നന്മ, വിശ്വസ്തത, ലളിതമായ മൂല്യങ്ങൾ എന്നിവകളെയാണ് അവർ പ്രതിനിധീകരിക്കുന്നത്.
മിസ്സ് ഹാവിഷം: വിവാഹ ദിവസം തന്നെ പുറത്താക്കപ്പെടുകയും പിന്നോടങ്ങോട്ട് ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന സമ്പന്നയും വിചിത്രവുമായ ഒരു സ്ത്രീയാണവൾ. പിപന്റെ പ്രത്യാശപൂർണമായ ജീവിതത്തിൽ വലിയ പങ്ക് അവൾക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
എസ്റ്റല്ല: കുട്ടിക്കാലത്ത് പിപ് സഹായിച്ച് ഒരു കുറ്റവാളിയാണ് എസ്റ്റല്ല. പിന്നീട് പിപ്പിന്റെ വലിയ രഹസ്യ ഉപഭോക്താവായി അവൾ മാറുന്നു.
മിസ്റ്റർ ജാഗേർ: പിപന്റെ എല്ലാ കര്യങ്ങളും കെെകാര്യ ചെയ്യുന്ന ലണ്ടൻ സമൂഹത്തിന്റെ ഇരുണ്ട അധ്യായത്തെ സൂചിപ്പിക്കുന്ന ശക്തനും വിട്ട് കൊടുക്കാൻ തയ്യാറില്ലാത്ത അഭിഭാഷകനുമാണ് അദ്ധേഹം.
ഹേർബാറ്റ് പോക്കറ്റ്: ലണ്ടൻ ജീവിത കാലത്ത് പിപ്പിന് ലഭിക്കുന്ന സൗമ്യനും സത്യ സന്ധനുമായ കൂട്ടുകാരനാണ് ഹേർബാറ്റ് പോക്കറ്റ്. അവൻ തഥാർത്ഥ സൗഹൃദത്തെ പ്രതിനിധീകരിക്കുകയും പിപ്പിന്റെ ജീവിതത്തിൽ നേരിടുന്ന പുതിയ പുതിയ പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാൻ അവനെ സഹായിക്കുന്നു.
വിമർശനം
ഡിക്കൻസന്റെ ഏറ്റവും നല്ല കൃതിയായി മൊത്തത്തിൽ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ വെെവിദ്ധ്യമാർന്ന കഥകളെയും ഉയർത്തിക്കൊണ്ട് വന്നിറ്റുള്ള കഥാപാത്രങ്ങളെയും വായനക്കർ പുകഴ്ത്തുന്നുണ്ടെങ്കിലും പുസ്കത്തിൽ സാമൂഹിക പ്രശ്നങ്ങളെ നല്ലവിദം പ്രതിബാധിക്കുന്നുണ്ടെങ്കിലും കൃതിക്കെതിരെ പ്രേക്ഷകരിൽ നിന്നും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
ശക്തമായ സ്വഭാവി വികസനം: വായനക്കാർക്ക് മനസ്സിലാക്കാനും മനസ്സിൽ ഉൾക്കൊള്ളാനും കഴിയാത്ത ചില സങ്കീർണമായ കഥാപാത്രങ്ങളെ ഡിക്കൻസ് കൊണ്ട് വന്നിറ്റുണ്ട് എന്നതാണ് ഒരു വിമർശനം. പിപ്പിന്റെ വളർച്ചയും പരിവർത്തനവും നന്നായി ചിത്രീകിരച്ചിരിക്കുന്നു.
ആകർഷകമായ സന്ദർഭം: ഒരുപാട് വഴിത്തിരുവകൾ നിറഞ്ഞതാണ് കഥ. പിപ്പ് കഥയിനിടയിൽ വെളിപ്പെടുത്തുന്ന ഓരോ രഹസ്യങ്ങളും വലിയ താൽപര്യം വായനക്കാരിൽ ജനിപ്പിക്കുന്നു.
വ്യക്തമായ ക്രമീകരണം: പിപ്പിന്റെ ആദ്യ താമസ സ്ഥലമായ ചതുപ്പ് നിലയം നിറഞ്ഞ നാടിന്റെയും പിന്നീട് പിപ്പ് ആശ്രയിക്കുന്ന തിരിക്കേറിയ ലണ്ടൻ നഗരത്തെയും ഡിക്കൻസ് നൽകുന്ന വർണനകൾ കഥയ്ക്ക് നൽകുന്ന ജീവൻ ചെറുതൊന്നുമല്ല. ഇതൊക്കെയാണെങ്കിൽ പോലും നിരവധി വിമർശനങ്ങൾ പുസ്തകം നേരിട്ട് കൊണ്ടേയിരിക്കുന്നുണ്ട്. പിപ്പ് ലണ്ടനിലേക്ക് സമ്പത്തിന്റെ വഴിയിലേക്ക് കടക്കുന്നതിന്റെ മുമ്പുണ്ടായിരുന്ന പിരിമുറക്കത്തിന്റെ അവസ്ത വളരെ മന്ദ ഗതിയിലാണ് വിവരിക്കുന്നത്. അതൊരു വിമർശനമായി പ്രേക്ഷകർ ഉയർത്തുന്നു.
ഉപസംഹാരം
ദാരിദ്രത്തിന്റെ കൊടിയ ജീവിതത്തിൽ നിന്നും സമ്പത്തിന്റെ സോഭാനത്തിലേക്ക് ചേക്കേറിയ, പണമുള്ള ജീവിതം തനിക്ക് സന്തോഷവും ആനന്ദവും നൽകുമുന്നും വിശ്വസിക്കുന്ന ചെറുപ്പക്കാരനായ പിപ്പിന്റെ പരിവർത്തനത്തിന്റെ കഥ പറയുന്ന മനോഹരമായ നോവലാണ് ഗ്രേറ്റ് എക്പെകറ്റേശൻ. എന്നാൽ പണവും പത്രാസും സമൂഹത്തിലെ സ്ഥാനമാനങ്ങളും മാത്രം അവനിക്ക് എല്ലാം നൽകുമെന്നത് വെറുതെയാണ് എന്നും പണമല്ല എല്ലാത്തിന്റെയും മുകളിൽ എന്നത് കൂടി നമ്മളെ ഈ നോവൽ കാണിച്ച് തരുന്നു. സത്യസന്ധമായ സ്നേഹം, സൗമ്യതയുടെ പ്രധാന്യം, വിശ്വാസ എന്നീ മൂല്യവത്തായ കാര്യങ്ങളെ നമുക്ക് പുസ്തകം പഠിപ്പിച്ച് തരുന്നു. പുസ്തകം വായിക്കുമ്പോൾ പിപ്പിന്റെ ജീവിതം വായിക്കുന്ന നമ്മളും നമ്മുടെ ജീവിതത്തിന്റെ സ്വപ്നങ്ങളെ മനസ്സിലാക്കുകയും എങ്ങനെയാണ് നമ്മുടെ സ്വപ്നം മാറുന്നത് നമ്മളെ പഠിപ്പിക്കുകയും, ജീവിതത്തിലേക്ക് ആവശ്യമായ കാര്യങ്ങളെ നമ്മൾ എങ്ങനെയാണ് പഠിക്കുന്നതെന്നും മനസ്സിലാക്കുന്നു.
അതിനുള്ള മാർഗമായി പുസ്തകം മാറുന്നു. വളരെയധികം വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട് നോവലാണെങ്കിൽ പോലും കാലങ്ങൾക്കിപ്പുറവും അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് തോന്നിപ്പിക്കുകയും സമൂഹത്തെ കുറിച്ചും നമ്മളെ കുറിച്ചുമുള്ള നല്ല ബോധങ്ങൾ നമുക്ക് സമ്മാനിക്കുകയും ചെയ്യുന്നു. വെക്തിത്വമായ വികാസത്തെ കുറിച്ച് അറിയാനും വായിക്കാനും താൽപര്യപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ സ്വന്തം ജീവിതത്തിന്റെ സങ്കീർണതകളെ മനസ്സിലാക്കിത്തരുന്ന കൃതികളിൽ താൽപര്യമുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തെരെഞ്ഞെടുക്കാനും സമയം മാറ്റി വെച്ച് വായിക്കാനും ഏറ്റവും അനിയോജ്യമായ പുസ്തകം തന്നെയാണിത്.
Post a Comment