എസ് എൻ സ്വാമിയുടെ "ഒരു സിബിഐ ഡയറിക്കുറിപ്പന്റെ" പൂർണമായ നിരൂപണം
മലയാള ഭാഷയിൽ പ്രധാനമായ പുസ്തകങ്ങളിൽ ഒന്നാണ് പ്രശസ്ത എഴുത്തുകാരൻ എസ് എൻ സ്വാമി എഴുതിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ്. അതേ പേരിലുള്ള മലായളത്തിലെ പ്രധാന സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അദ്ധേഹം ഈ പുസ്തകം രചിച്ചിറ്റുള്ളത്. കുറ്റക്കൃത്യം അന്വേഷിക്കുക, ഉത്സാഹമുണ്ടാക്കുന്ന ശ്രദ്ധയോടെയുള്ള വിവരണത്തോട് കൂടി കൊലപാതകത്തിന്റെ കെട്ട് കഥകൾ അഴിക്കുക, എന്നതിലേക്കാണ് ആ പുസ്തകം കടന്ന് ചെലുന്നത്.
അവലോകനം ഒറ്റനോട്ടത്തിൽ
സംശയത്തിന്റെ ചുറ്റുപാടുകളിൽ മരണപ്പെട്ട ഒമാന എന്ന പെൺകുട്ടിയുടെ നിഗൂഡമായ മരണത്തോട് കൂടിയാണ് കഥ ആരംഭിക്കുന്നത്. തടുക്കത്തിൽ ആത്മാഹത്യയായി ചിത്രീകരിക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളിൽ വെെരുദ്ദ്യം കാണുകയും കള്ളക്കളി മനസ്സിലാക്കുകയും ചെയ്യുന്നു. കണ്ടെത്തിയ വെെരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള വിശദമായ അന്വേഷത്തിന് ബുദ്ധിമാനും സൂക്ഷമതയോടെ കേസ് അന്വേഷച്ച് അനുഭവമുള്ള സേതുരാമൻ അയ്യറിന്റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘത്തിന് കേസ് കെെമാറുന്നു.
മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ അയ്യർ സൂക്ഷമമായി പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ ചോദ്യം ചെയ്യുകയും തെളിവുകൾ ഒരുമിച്ച് ശേഖരിക്കുകയും ചെയ്യുന്നതോടെയാണ് ഗോഢാലോചന വെളിച്ചത്തിൽ വരുന്നത്. എങ്ങനെയാണ് അതുല്യമായ കേസ് അന്വേഷത്തിലൂടെ മറഞ്ഞ് കിടന്ന സത്യത്തെ പുറത്ത് കൊണ്ട് വരുന്നത്, ജനങ്ങൾക്ക് മുന്നിൽ തട്ടിക്കൂട്ടിയ കൊള്ളത്തരങ്ങളെ എങ്ങനെയാണ് തകർത്തത്, ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ പുറത്ത് കൊണ്ട് വരിക എന്നീ കാര്യങ്ങളിലേക്കാണ് നോവൽ ശ്രദ്ധ ചെലുത്തുന്നത്.
ശെെലിയും ആശയവും
വിശദമായ പരിശോധന തെളിവുകൾ കണ്ടെത്തുന്നതിന്റെ ഓരോ വഴികളും കാണിച്ച് കൊടുത്തും അവസാനം ബുദ്ധിപരമായ തീർപ്പിലേക്ക് എത്തിച്ചേർന്നും ഈ കഥ കുറ്റ കൃത്യത്തിന്റെ നടപിടക്രമങ്ങളുടെ സത്തയെ പിടച്ച് പറ്റുകയാണ്.
മാനവ ശാസ്ത്രം
പ്രതിയുടെ സംശയത്തിന്റെ തെളിവുകളുടെ വിവരങ്ങളിലേക്കാണ് നോവൽ ആഴിന്നിറങ്ങുന്നത്. എങ്ങനെയാണ് ഒരു മനുഷ്യന്റെ അത്യാഗ്രഹം, അസൂയ, ചതി കുറ്റം കൃത്യം ചെയ്യാനുള്ള ക്രൂരമായ സ്വഭാവത്തിലേക്ക് ചെന്നെത്തുന്നതെന്നും പുസ്തകം തുറന്ന് കാട്ടുന്നു.
നിർവ്വഹണത്തിന്റെ നെെതികത
എത് സങ്കീർണമായ കേസുകളിൽ പോലും സത്യസന്ധമായ അന്വേഷണം കൊണ്ട് എങ്ങനെ നീതി കൊണ്ട് വരാം എന്ന് മാതൃകയായി കാണിക്കുന്ന സമ്പൂർണതയുടെ അടയാളമായാണ് സേതുരാമനെ വിവരിക്കുന്നത്.
യഥാർത്ഥമായ കഥ പറയൽ
വിരസമുണ്ടാക്കുന്ന വലിയ ഹീറോ പരിവേഷത്തിൽ നിന്നും മാറി സത്യസന്ധമായ ബുദ്ധിപരമായ കേസന്വേഷണവുമൊക്കെ ഈ പുസ്തകത്തന്റെ വലിയ വിജയത്തിന്റെ ശക്തിയാണ്. ഇത്തരമൊരു കേസ് അന്വേഷത്തിനായി മുന്നിട്ടിറങ്ങുമ്പോൾ അന്വേശകർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെയും നോവലിനുടനീളം പ്രതിഫലിപ്പിക്കുന്നുണ്ട്.
ശക്തികൾ
1. ആകർഷണീയമായ ആഖ്യാനങ്ങൾ: എസ് എൻ സ്വാമിയുടെ നിർണ്ണായകവും വ്യക്തവുമായ എഴുത്ത് വായനക്കാരെ അവസാനം വരെ പിടച്ച് നിർത്തുന്നു. പടിപടിയായുള്ള സത്യം പുറത്ത് വരൽ വായനക്കാരിൽ വലിയ ആവേഷവും ആകാംഷയും ഉണ്ടാക്കുന്നു.
2. നന്നായി നിർവചിക്കപ്പെട്ട കഥാപാത്രങ്ങൾ: മുഖ്യ കഥാപാത്രമായ സേതുരാമൻ അയ്യർ അദ്ധേഹത്തിന്റെ ബുദ്ധിശക്തി, ശാന്തമായ പെരുമാറ്റം, ധാർമ്മിക സമീപനം എന്നിവയാൽ വേറിട്ട് നിൽകുന്നു. സംശയിക്കുന്നവരും ഒപ്പം പ്രവർത്തിക്കുന്ന നിയമപാലകരും മറ്റു കഥയിലെ സഹ കഥാപാത്രങ്ങളും നന്നായി തന്നെ നോവലിൽ അവതരിപ്പിച്ചിറ്റുണ്ട്.
3. സാംസ്കാരിക പ്രസക്തി: നോവലിൽ വിശദീകരിക്കപ്പെട്ട സിനിമയിൽ വന്നിട്ടുള്ള ഈ കഥ അന്നേ കാലത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളോട് പ്രതിഫലിപ്പിക്കുന്നതാണ്. ഈ സംഭവങ്ങളുമായി ബന്ധമുള്ള വായനക്കാർക്ക് അത് വളരെ ആഴത്തിൽ ഉൾകൊള്ളാൻ കഴിയുന്നതുമാകുന്നു.
വിമർശനം
1. ചിലർക്ക് പ്രവചിക്കാൻ കഴിയുന്നതാണ്: സിനിമയിൽ എന്ന് അതേ പടി പ്രചോദനം ഉൾകൊണ്ട് എഴുതിയത് കൊണ്ട് തന്നെ സിനിമ കഥയിലൂടെ തന്നെയാണ് നോവലും സഞ്ചരിക്കുന്നത്. സിനിമ കണ്ട വായനക്കാർക്ക് തുടർന്ന് നടക്കാൻ പോകുന്ന കാര്യങ്ങളെല്ലാം മുൻ കൂട്ടി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് നോവലിന്റെ കഥ. അതൊരു വിമർഷനമായി പറയാറുണ്ട്.
2. സെെഡ് പ്ലോട്ടുകളിൽ ആഴത്തിന്റെ അഭാവം: കേന്ദ്ര നിഗൂഡത മുഴുകിയിരിക്കുമ്പോൾ കൂടുതൽ ആഴത്തിനായി ചില ഉപപ്ലോട്ടുകൾ കൂടുതൽ പര്യവേക്ഷണം ചെയ്യാമായിരുന്നു.
ഉപസംഹാരം
എസ് എൻ സ്വാമിയുടെ ഒരു സിബിഐ ഡയറികുറിപ്പ് ഉത്തതമായ അന്വേഷണത്തിന്റെ പ്രവർത്തനത്തിലേക്കുള്ള ഒരു ജാലകം തുറന്ന് നൽകുന്ന ഒരു ക്രയിം ത്രില്ലറാണ് . ആസൂത്രിതമായും ബുദ്ധിപരമായും കുറ്റാന്വേഷണം നടത്തുന്ന കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് രസകരമായി വായികക്കാൻ പറ്റിയ നല്ല പുസ്തകമാണിത്. പുസ്തകത്തിൽ ചെറിയ പോരായ്മകൾ ദൃശ്യമാവുന്നുണ്ടെങ്കിലും വായനക്കാർ ആവേശം കൊള്ളിക്കുന്നതിലും ഉത്തേജനം നൽകുന്നതുലും പിസ്തകം വിജയം കെെവരിച്ചിറ്റുണ്ട്.
Post a Comment