ഡോ. ടി പി അബ്ദുൽ റഹ്മാൻ എഴുതിയ ആരോഗ്യം ഒരു കൽപന എന്ന പുസ്തകത്തിന്റെ സമ്പൂർണ നിരൂപണം
പരമ്പരാഗതമായി വിശ്വസിച്ച് പോന്ന ആരോഗ്യത്തെയും സൗഖ്യത്തെയും സംബന്ധിച്ച് കാഴ്ചപ്പാടുകളെ വെല്ല് വിളിച്ച് കൊണ്ട് വായനക്കാരുടെ ചിന്തകളെ ഉത്തേേജിപ്പിക്കുന്ന മലയാള പുസ്തകമാണ് ഡോ.ടി പി അബ്ദുൽ റഹ്മാൻ എഴുതിയ ആരോഗ്യം ഒരു കൽപന. മെഡിക്കൽ രംഗത്ത് വർഷങ്ങളുടെ അനുഭവമുള്ള വ്യക്തി എഴുതിയത് കൊണ്ട് തന്നെ വയാനക്കാർക്ക് അവരുടെ ആരോഗ്യത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും ആരോഗ്യ ക്ഷമതയെ പറ്റി വിലയിരുത്താനും സഹായിക്കുന്നു.
അവലോകനം ഒറ്റ നോട്ടത്തിൽ
ശാസ്ത്രീയ യുക്തിയെയും പ്രായോഗിക ജ്ഞാനവും സമന്വയിപ്പിക്കുന്ന സ്വരമാണ് പുസ്തകത്തിന്റേത് . അതിലേക്ക് സൂചിപ്പിക്കുന്നതാണ് ആരോഗ്യം വെറുമൊരു ഭ്രമമോ എന്ന ചോദ്യം കൊണ്ടുള്ള തുടക്കം. ജീവിതശെെലി മാറ്റങ്ങൾ പ്രകൃതിദത്ത പരിഹാരങ്ങൾ മാനസിക ക്ഷേമം എന്നിവ ഉൾപ്പെടുന്ന സമതുലിതമായ സമീപനത്തിന് വേണ്ടി വാദിക്കുമ്പോൾ തന്നെ ആധുനിക ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെല മരുന്നുകളിലും ചികിത്സകളിലും അമിതമായി ആശ്രയിക്കുന്നതിനെ രചയിതാവ് ചോദ്യം ചെയ്യുന്നു. പ്രകൃതിയും ശരീരവും മസ്തിഷ്കങ്ങൾക്കിടയുലുള്ള ബന്ധങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിന്റെ ഉൾകാഴചയെ പുസ്തകം നൽകുന്നു. അതോടൊപ്പം സുദീർഗമായ ആരോഗ്യം കെെവരിക്കാനുള്ള സത്യസന്ധമായ വിവരണങ്ങൾ പുസ്തകം നൽകുന്നു. മെഡിക്കൽ രംഗത്ത് നിരവധി കാലത്തെ അനുഭവ സമ്പത്തുള്ളത് കൊണ്ട തന്നെ ഡോ അബ്ദുൽ റഹ്മാൻ നിത്യ ജീവിതത്തിലെ പല സംഭവങ്ങളെയും അദ്ധേഹം തന്റെ പുസ്തകത്തിൽ കൂട്ടിച്ചേർക്കുന്നു. ഈ അനുഭവ കഥകൾ വായനക്കാർക്ക് വലിയ ആവേശം നൽക്കുകയും ചെയ്യുന്നു.
പ്രധാന ആശയങ്ങൾ
ആധുനിക മരുന്നുകളോടുള്ള ഭ്രമം: എല്ലാ കര്യങ്ങൾക്കും അധികമായും ഫാർമസികളിൽ മാത്രം അവലംഭിക്കുന്നതിനെ അദ്ധേഹം വിമർഷിക്കുന്നു. രേഗം ശമനത്തിനേക്കാൾ നമ്മൾ മുൻഗണം കൊടുക്കേണ്ടത് രോഗ പ്രതിരോധത്തിനാണെന്ന് അദ്ധേഹം തുറന്നു പറയുന്നു. അതിന്റെ ആവശ്യത്തെ തുറന്ന് പറയുന്നു. ജീവിതത്തിന്റെ ശെെലിയെ തെരെഞ്ഞെടുക്കുന്നതിലൂടെയാണ് രോഗം മനുഷ്യനെ അലട്ടുന്നതിന്റെ അപകടത്തെ അദ്ധേഹം വിശദമായി വിശദീകരിക്കുന്നു. ഇതിലൂടെയാണ് രോഗം ഉടലെടുക്കുന്നതെന്നും മനുഷ്യന്റെ ആരോഗ്യ ഉന്നമനത്തിന് ഭക്ഷണക്രമം, വ്യായാമം, സ്ട്രസ് മാനേജ്മെന്റ് എന്നിവ അനിവാര്യമാണെന്നും ഇത്തരം നല്ല ശീലങ്ങളിലൂടെ ഉന്നതമായ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ കഴയുമെന്നും അദ്ധേഹം കൂട്ടിച്ചേർക്കുന്നു.
പ്രകൃതി ദത്തമായ രോഗശാന്തിയുടെ പ്രാധാന്യം: ആരോഗ്യ സംരക്ഷണത്തിനായി പാരമ്പര്യമായി മനുഷ്യൻ അനുഷ്ടിച്ച് പോന്നിരുന്ന കാര്യങ്ങളെയും, പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന പരിഹാരങ്ങളെയും അത് പിന്തുടരന്നതിലുള്ള പ്രാധാന്യത്തെയും പുസ്തകം ഊന്നിപ്പറയുന്നു.
മാനസികാരോഗ്യവും വെെകാരിക ക്ഷേമവും: ഈ പുസ്തകത്തിന്റെ മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുസ്തകത്തന്റെ പ്രധാനപ്പെട്ട മറ്റൊരു വശം. ശാരീരിക ആരോഗ്യം തോടുമ്പോൾ മാനസിക പിരിമുറുക്കം, വിശാദം ഉൽകണ്ഠ, എന്നിവ പലപ്പോഴും അവഗണിക്കുപ്പെടുന്നത് എങ്ങനെയാണെന്ന് എഴുത്തുകാരൻ ചർച്ച ചെയ്യുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അഭിവാജ്യ ഘടകമായി പോസിറ്റീവ് മാനസികാവസ്ഥയുടെയും വെെകാരിക സന്തുലിതാവസ്ഥയുടെയും പ്രാധാന്യം അദ്ധേഹം ഊന്നിപ്പറുയുന്നു.
ആരോഗ്യത്തിൽ ജീവിതശെെലിയുടെ പങ്ക്: നമ്മുടെ ജീവിത ശെെലിയാണ് ജീവിതത്തിൽ പല രോഗങ്ങൾക്കും കാരണമാവുന്നത് . അത് കൊണ്ട് തന്നെ കൃത്യമായ ഉറക്കം മതിയായ ഭക്ഷണ രീതി , ദിനേന വ്യായാമം തുടങ്ങിയ കാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പുസ്തകം ഊന്നൽ നൽകുന്നു. രോഗങ്ങൾ ഉണ്ടാവുമ്പോൾ പെട്ടന്നുള്ള പരിഹാരം കണ്ടെത്തുന്നതിനേക്കാൾ നല്ലത് നല്ല ശീലങ്ങൾ ഉണ്ടാക്കലാണ് എന്നദ്ധേഹം വാദിക്കുന്നു.
എഴുത്തിന്റെ ശെെലി
സംക്ഷിപ്തവും വ്യക്തവുമായ എഴുത്ത് ശെെലിയാണ് ഡോ അബ്ദുൽ റഹ്മാനിന്റെത്. മെഡിക്കൽ രംഗത്തെ കനപ്പെട്ട പ്രയോഗങ്ങളെ അദ്ധേഹം ഒഴിവാക്കുന്നു. ഈ ശെെലി എല്ലാ ഭാഗത്തുമുള്ള വായനക്കാരെയും പുസ്തകത്തിലേക്ക് അടുപ്പിക്കുന്നു. അദ്ധേഹം വിവരണങ്ങൾക്കിടയിൽ കൊണ്ട് വരുന്ന പ്രയോഗങ്ങൾ ഉദാഹരണങ്ങൾ ജീവിതാനുഭവങ്ങൾ വായനക്കാർക്ക് കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇത് പറയുന്ന കാര്യങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
ആരോഗ്യം ഒരു കൽപന എന്ന ഈ പുസ്തകം സമഗ്രമായ ആരോഗ്യം കെെവരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർബന്ധമായ ഗെെഡാണ്. എഴുത്തുകാരന്റെ വിവരണം പരമ്പരാഗത ആരോഗ്യ രീതികളെ ചോദ്യം ചെയ്യാനും ക്ഷേമത്തിന് കൂടുതൽ ശ്രദ്ധ ചെലുത്താനും സമതുലിതമായ സമീപനം സ്വീകരിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. സാങ്കേതിക മെഡിക്കൽ വിശദാംശങ്ങളിലേക്ക് ആഴത്തിൽ പരിശാധിക്കാൻ കഴിയില്ലെങ്കിലും മനസ്സിലാക്കനും നടപ്പിലാക്കാനും എളുപ്പമുള്ള പ്രായോഗിക ജ്ഞാനം നൽകുന്നതിൽ പുസ്തകം വിജയിക്കുന്നു. ആരോഗ്യത്തെ കുറിച്ചും ആരോഗ്യ കരമായ ജീവിത ശെെലിയെ കുറിച്ചും പുതിയ കാഴ്ച്ചപ്പാടു തേടുന്നവർക്ക് നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.
Post a Comment