കെ എ അനിൽ കുമാർ എഴുതിയ ഓൺലെെൻ നിധി വഴികൾ എന്ന പുസ്തകത്തിന്റെ പൂർണ നിരൂപണം
ആമുഖം
ഓൺലെെൻ വഴി പണം സമ്പാദിക്കാനുള്ള സാധ്യതകളെ പറ്റി പഠിക്കാൻ വെക്തികളെ സഹായിക്കുന്ന കെ എ അനിൽ കുമാർ എഴുതിയ മലയാള ഭാഷയിലെ സുപ്രധാന പുസ്തകമാണ് ഓൺലെെൻ നിധി വഴികൾ. സ്ഥിരമായ ഓൺലെെൻ വരുമാനം ഉണ്ടാക്കാൻ പ്രായോഗികമായ വഴികൾ അന്വേഷിക്കുന്നവർക്കും ഡിജിറ്റൽ എക്കോണമിയിൽ പുതിയ വഴികൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും മാർഗദർശനമായി ഈ പുസ്തകം നില നിൽക്കുന്നു. അതി സങ്കീർണമായ ടെക്നികുകൾ വിവരണങ്ങളിൽ ആഴ്ന്നിറങ്ങാതെ ഓൺലെെൻ സമ്പാധനത്തിന്റെ അവസരങ്ങളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന മലയാള ഭാഷ വായനക്കാർക്ക് ഉപകാരപ്പെടും വിദം വിരളവും സുവ്യക്തമാവും വിധത്തിലാണ് പുസ്തകം രചിച്ചിറ്റുള്ളത്.
അവലോകനം മൊത്തത്തിൽ
ഓൺലെെൻ സമ്പാധ്യം, ഫ്രീലാൻസ്, ബ്ലോഗിങ്, യൂട്യൂബ് കോണ്ടന്റ് ക്രിയേഷൻ, അഫ്ലിയേറ്റ് മാർക്കറ്റിങ്, ഇ കൊമേഴ്സ് തുടങ്ങിയ വിത്യസ്ത വിഷയങ്ങളാണ് ഈ പുസ്തകം ഉൾകൊള്ളിക്കുന്നത്. അപ്ലികേഷൻ വഴി പണം സമ്പാദിക്കുക, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഉണ്ടാക്കി പണം നേടുക തുടങ്ങിയ പുതുതായ വഴികളും ഇതിൽ പരാമർഷിക്കുന്നു. പെട്ടന്ന് കയ്യിൽ പണം എത്തണമെന്ന നിലപാടിൽ നിന്നും മാറി, ദീർഗ കാല സമ്പാദനത്തിന്റെ വഴിയാണ് ഓൺലെെൻ പ്ലാറ്റ് ഫോം. അത് കൊണ്ട് തന്നെ ഓൺലെെൻ മേഖലയിൽ പുതിയ കാൽവെപ്പ് നടത്താൻ നിങ്ങളുടെ ദീർഗമായ സമയവും പ്രയത്നവും സമർപ്പിക്കാൻ എഴുത്തുകാരൻ വായനക്കാർക്ക്പ്ര ചോദനം നൽകുന്നു.
മുഖ്യമായ വിഷയങ്ങൾ
1. ഫ്രീലാൻസിങ് അവസരങ്ങൾ: ഗ്രാഫിക് ഡിസെെൻ, വിഷയമെഴുത്ത്, പ്രോഗ്രാമിങ്, തിടുങ്ങിയവ പോലോത്ത മേഖലയിൽ സമ്പാദ്യം അരംഭിക്കാൻ ഫിവർ, അപ്വർക്ക്, എന്നിവ പോലെയുള്ള പ്ലാറ്റ് ഫോമുകളിൽ എങ്ങനെ ഉപയോഗിക്കുണെന്ന് പുസ്തകം വിശദീകരിക്കുന്നു. ശക്തമായ പ്രൊഫെെൽ ഉണ്ടാക്കാനും, ഗുണമേന്മയുലൂടെ ആളുകളുടെ വിശ്വാസം കെെപറ്റുന്നതിനെ കുറിച്ചുമുള്ള പ്രാധാന്യത്തെ പുസ്തകം ഊന്നിപ്പറയുന്നു. അനിയോജ്യമായ സന്ധർഭത്തിൽ ബ്ലോഗ് ഉണ്ടാക്കുന്നതിന്റെ സാമർത്ഥ്യത്തെ കെ എ അനിൽ കുമാർ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ആമസോൺ ഫ്ലിപ് കാർട്ട് തുടങ്ങിയ ഫ്ലിയേറ്റ് മാർക്കറ്റിന്റെ ഭാഗമായി എങ്ങനെ പണം ഉണ്ടാക്കാം എന്ന് അദ്ധേഹം ചർച്ച് ചെയ്യുന്നു.
2. യൂടൂബും വിഷയമുണ്ടാക്കലും: യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഓരോ പടവുകൾ മാത്രമല്ല, ചാനൽ തുടങ്ങിയ ശേഷം എങ്ങനെ അതിന്റെ സബസ്ക്രെെബർ അധികരിപ്പിക്കാം , ആളുകൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോകൾ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, ആഡ്സെൻസ് എങ്ങനെ നേടും എന്നിങ്ങനെയുള്ള കാര്യങ്ങലേക്കുള്ള നിർദേശവും നൽകപ്പെടുന്നു. സ്വന്തമായുള്ള കഴിവുകളെ അടിസ്ഥാനമാക്കിയേ അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന യാത്ര പാചകം തുടങ്ങിയ വിഷയങ്ങൾ തെരെഞ്ഞെടുക്കാൻ എഴുത്തുകാരൻ പ്രചോദനം നൽകുന്നു.
3. ഇ വാണിജ്യനും ഡ്രോപ്പ് ശോപ്പിങ്: പരിമിതമായ നിക്ഷേപണത്തിലൂടെ എങ്ങനെ തുടക്കാർക്ക് ഡ്രോപ്പ് ശോപ്പ് ഒരു കച്ചവട സാധ്യതയാവാമെന്ന് വിശകലനം ചെയ്യുന്നതോടൊപ്പം ഇ വാണിജ്യത്തിന്റെ ഉയർച്ചയേയും അദ്ധേഹം വിശദീകരിക്കുന്നു. ഓൺലെെൻ സ്റ്റോറുകൾ തുടങ്ങാനായി വൂകൊമേഴ്സ്, ഷോപ്പിഫെെ പോലുള്ള പ്ലാറ്റ് ഫോമുകളെ പരിചയപ്പെടുത്തുന്നു.
4. അപ്ലിക്കേഷൻ ഉണ്ടാക്കുന്ന വരുമാനം: അപ്ലിക്കേഷനിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നത് കൂടി അദ്ധേഹം വിവരിക്കുന്നു. ഇത്തരം അപ്ലിക്കേഷനുകൾ ഉപയേഗിക്കുമ്പേൾ നിലവിൽ കാണപ്പെടുന്ന നിരവധി ഓൺലെെൻ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാനും അത്തരം ചതികളിൽ പെടാതിരിക്കാനുമുള്ള പ്രത്യേകമായ നിർദേശം ഈ പുസ്തകത്തിൽ നൽകുന്നുണ്ട്.
എഴുത്തിന്റെ ശെെലിയും അവതരണവും
പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ ഭാഷയിൽ പ്രകടമായിട്ടുള്ള സൗമ്യതയാണ്. വളരെ പ്രയാസമേറിയതും ബന്ധമില്ലാത്തതുമായി ചില ടെക്നോളജി തിയറികൾ പറയുന്നതിന് പകരം ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകാൻ ഉദാഹരണങ്ങളും എളുപ്പമായ മലയാള ഭാഷ പ്രയോഗങ്ങളുമായി അദ്ധേഹം നടത്തിയിറ്റുള്ളത്. നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത് വളരെ കൃത്യമായി തയ്യാറാക്കി വെച്ചതാണ് പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളും. പുസ്തകത്തിനുടെനീളം നൽകുന്ന പ്രാക്ടിലായ തത്വങ്ങളെയും, പ്രാവർത്തികമായ ചുവടുകളെയും വായനക്കാർക്ക് ഏറെ ഉഷ്ടപ്പെടുന്നതും പ്രശംസനകൾ പിടിച്ച് പറ്റുന്നതുമാണ്.
മലയാള ഭാഷ സ്ഥിരം വായനക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ഭാഷയാണ്. ഓൺലെെനായി പണം സമ്പാദിക്കാനുള്ള പ്രായോഗികവും നീതി ശാസ്രവുമായ കാര്യങ്ങൾ ഇതിൽ പരാമർശിക്കുന്നു. വിവധ വിഷയങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് തുടക്കക്കാരായ വായനക്കാർക്ക് അടിസ്ഥാന പരമായ പല നിർദേശങ്ങളും പുസ്തകം നൽകുന്നുണ്ട്. അതേ പോലെ ഈ മേഖലയിൽ നടന്ന് കൊണ്ടിരിക്കുന്ന തട്ടിപ്പുകളെ തടയാനുള്ള വഴുകളും പറഞ്ഞ് വെക്കുന്നുണ്ട്. ഓണ്ടലെെൻ സംരഭത്തിൽ അനുഭവവും പരിജ്ഞാനവുമുള്ള ആളുകൾക്ക് വളരെ അടിസ്ഥാനമായി കാര്യങ്ങളാണ് പുസ്തകത്തിൽ വിവരിക്കുന്നത് എന്ന് തോന്നിയേക്കാം. കാരണം ഈ പുസതകം ഇവ്വിഷയത്തിൽ വളരെ ആഴത്തിലുള്ള ചർച്ചകൾക്ക് ഇറങ്ങുന്നില്ല.
ആരാണ് ഈ പുസ്തകം വായിക്കേണ്ടത്
മലയാള ഭാഷ അറിയുന്ന ഓൺലെെൻ വഴി പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് വായിക്കേണ്ട പുസ്തകമാണ്. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, സ്ഥിര ജോലിയോടൊപ്പം മറ്റു വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേകമായി ഉപകാരപ്പെടുന്ന പുസ്തകമാണിത്.
ഉപസംഹാരം
ഓൺലെെൻ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രോൽസാഹനത്തോടെയും പ്രായോഗികമായു മാർഗനിർദേശം നൽകുന്ന പുസതകമാണ് കെ എ അനിൽകുമാർ എഴുതിയ ഓൺലെെൻ നിധി വേദികൾ. ഈ മേഖലയിൽ പരിജ്ഞാനമുള്ളവർക്ക് വലിയ ഉപകാരമുണ്ടാക്കുന്നുല്ലെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പല കാര്യങ്ങളെ കുറിച്ചും വിത്യസ്തമായ അറിവുകൾ നൽകുന്നതാണ് ഈ പുസ്തകം. സ്ഥിരതയിലേക്കും നീതി ശാസ്ത്രമായ കാര്യങ്ങളിലേക്കും ശ്രദ്ധ ചെലുത്തി ക്കൊണ്ട് രചയിതാവ് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ദീർഗ കാല വിജയത്തിലേക്കുള്ള വഴി വെട്ടിത്തുറക്കുകയാണ്. ഓൺലെെൻ സമ്പാദ്യ ലോകത്ത് പുതുതായി ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായതും വിലയേറിയതുമായ വിഭവമാണ് ഈ കൊച്ച് പുസ്തകം.
Post a Comment