കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിണാമങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിൽ മികച്ച വെക്തിത്വമായ പി ഗോവിന്ദ പിള്ള എഴുതിയ "കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം" എന്ന പുസ്തകത്തിന്റെ വിവരണം ഇവിടെ കൊടുക്കുകയാണ്. കേരളത്തിന്റെ വിശദമായ രാഷ്ട്രീയ പ്രായാണവും, അതിന്റെ പോരാട്ടവും, രാഷ്ട്രീയം എങ്ങനെയാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൃത്യമായി വായനക്കാർക്ക് കൈമാറുന്നു.
രചയിതാവിനെ കുറിച്ച്
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കുന്ന ചരിത്രകാരനും, രാഷ്ട്രീയക്കാരനും, ബുദ്ധിജീവിയുമാണ് പി ഗോവിന്ദ പിള്ളയ്. മാർക്സിസ്റ്റ് തത്വങ്ങളിൽ ബഹു കേമനായ അദ്ദേഹത്തിന്റെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ഈ കൃതിക്ക് പ്രമുഖ്യത നൽകിയിട്ടുണ്ട്. എത്ര സങ്കീർണമായ വിഷയങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ വായനക്കാർക്ക് സാധിക്കും വിധത്തിലാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി.
പുസ്തകത്തിന്റെ ചുരുക്ക വിവരണം
പുരാന കാലം മുതൽ ആധുനിക കാലം വരെയുള്ള ചരിത്രത്തിന്റെ നാൾ വഴികൾ അദ്ദേഹം തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രാഷ്ട്രീയ സാംസ്‌കാരിക സ്വാധീനം, രാഷ്ട്രീയ ചരിത്രം സംഭവങ്ങൾ,തത്വങ്ങളുടെ ഉത്ഭവം പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്ഭവം എന്നീ വിഷയങ്ങളാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം. വിത്യാസ്ത ഘട്ടങ്ങളിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങളിലേക്ക് പി ജി ആഴ്ന്നിറങ്ങുന്നു.ഉദാഹരണം:
കോളനി വൽക്കരണത്തിന്റെ സ്വാധീനങ്ങൾ, കൊച്ചി ട്രാവൻകൂർ രാജ്യ ഭരണങ്ങളുടെ സ്വാധീനങ്ങൾ. ശ്രീ നാരായാണ ഗുരു, അയ്യങ്കാളി തുടങ്ങിയവർ നയിച്ച മത, സാമൂഹിക മുന്നേറ്റങ്ങൾ...തൊഴിലാളി അവകാശങ്ങളുടെ ഉദയം, കമ്മ്യൂണിസ്റ്റ് സ്ഥാപനത്തിലേക്ക് നയിച്ച കർഷക പ്രസ്ഥാനങ്ങൾ...1957 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ സ്ഥാപിച്ച ചരിത്രപരമായ തെരെഞ്ഞെടുപ്പുകൾ അടക്കമുള്ള കേരള ഭരണ രംഗത്ത് കമ്യൂണിസ്റ് പാർട്ടിയുടെ പങ്ക്...
സുപ്രധാന ആശയം
സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ :
കേരളത്തിലെ ജാതി വ്യവസ്ഥ, ഭൂ ഉടമാവകാശം, സാമൂഹിക ഘടന ഇവയെല്ലാം എങ്ങനെ രാഷ്രീയ തത്വങ്ങളിൽ സ്വാധീനിച്ചു എന്ന് കൃത്യമായി ഈ കൃതി വെക്തമാക്കുന്നു.അതേ പോലെ മാർകിസ്റ്റ് പാർട്ടി എങ്ങനെയാണ് കേരളത്തിലെ തൊഴിലാളികൾക്കിടയിൽ മാറ്റൊലികൾ തീർത്തത്, പിന്നീട് എങ്ങനെയാണ് കേരള രാഷ്ട്രീയത്തിൽ ഉന്നതമമായ സ്വാധീനമുള്ള പാർട്ടിയായായി മാറി എന്നതും പുസ്തകം കൃത്യമായി വിവരിക്കുന്നു.
ജനാതിപത്യ പുരോഗമനങ്ങൾ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ മാത്രമല്ല, നിരവധി വർഷങ്ങളുടെ കഠിന ശ്രമങ്ങളെ കൊണ്ട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിന്റെ വിദ്യാഭ്യാസവും, ആരോഗ്യവും, സാമൂഹികവും, സാംസ്കാരികവുമായ നേട്ടങ്ങൾ ഉണ്ടാക്കിയത് എന്നും, ഈ പുരോഗമന പ്രവർത്തങ്ങൾക്കായി എത്രത്തോളം തങ്ങളുടെ ഭരണ വർഷങ്ങളെ ഉപയോഗിച്ചുവെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ ആശയ ധാരയിൽ ഉണ്ടായിരുന്ന പോഷക സംഘടനകളും, അതിന് വേണ്ടി പ്രവർത്തിച്ച നേതാക്കന്മാരുടെയും ജീവിത ചരിത്രങ്ങളുമെല്ലാം ഈ പുസ്തകത്തിന്റെ ശ്രദ്ദേയമായ ഭാഗങ്ങളാണ്.
എഴുത്തിന്റെ ശൈലി
പി ഗോവിന്ദപ്പിള്ളയുടെ എഴുത്ത് ശൈലി കൂടുതലും വായനക്കാരുമായി ബന്ധമുണ്ടാക്കിന്നതും, ഇരുത്തി ചിന്തിപ്പിക്കുന്നതും, എന്നാൽ അതിലേറെ വാക്കുകളും ആശയങ്ങളും സസൂക്ഷമം വിവരിക്കപ്പെട്ടതുമാണ്. കാര്യങ്ങളെ വിവരിക്കാൻ മാർക്സിസ്റ്റ് പാർട്ടിയുടെ ലെൻസാൻ അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാലും മുന്നോട്ട് വെക്കുന്ന ഓരോ വാദവും സന്തുലിതമായതും ചരിത്രപരമായി തെളിവുകൾ ഉള്ളത് കൂടിയാണ്. കേരളത്തെ കുറിച്ചും കേരളത്തിന്റെ സമൂഹിക സാംസ്കാരിക ചുറ്റുപാടുകളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവ് ഈ പുസ്തകത്തിനു വലിയ പ്രായമുക്യം നൽകിയിട്ടുണ്ട്.കേരള ചരിത്രം വെറുമൊരു സാധാരണ പുസ്തകമല്ല. കേരളത്തെ കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്റെ പഠനത്തിന് സഹായിക്കുന്ന പുസ്തകം തന്നെയാണ്.
പരിമിധികൾ
മലയാള സാഹിത്യത്തിൽ തന്നെ ഈ പുസ്തകം ഒരു അമൂല്യ നിധിയാണെങ്കിൽ പോലും, മാർക്സിസ്റ്റ് ഐഡിയോളജികളുടെ മേമ്പൊടികൾ ഉള്ളത് കൊണ്ട് തന്നെ എല്ലാ വായനക്കാർക്കും ഈ പുസ്തകം ഇഷ്ടപ്പെടണമെന്നില്ല. വളരെ ഇടതൂർന്ന വിവരണങ്ങൾ കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാന പരമായ കാര്യങ്ങളെ കുറിച്ച് വിവരമില്ലാത്തവർക്ക് വായിക്കാൻ കുറച്ചു പ്രയാസമുള്ള പുസ്തകമായിരിക്കും.
ഉപസംഹാര ചിന്തകൾ
കേരള ചാരിത്ര പുസ്തകങ്ങളിലും മലയാള സാഹിത്യത്തിലും അടയാളപ്പെടുത്തിയ പുസ്തകമാണ് പി ഗോപാലൻ എഴുതിയ കേരളത്തിന്റെ ചരിത്രം. സാഹിത്യം, ചരിത്രം, സംസ്കാരം എന്നിവ വെക്തമായും മനോഹരമായും വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് കേരളത്തിന്റെ പരിണാമത്തെ കുറിച്ച് പഠിക്കാനുള്ള ലഭ്യമായ കൃതികളിൽ ഏറ്റവും അമൂല്യമായ ഒന്നാക്കി മാറ്റുന്നുണ്ട്.കേരളത്തിന്റെ രാഷ്ട്രീയ പ്രായണത്തെ ആഴമായി അറിയാൻ ആഗ്രക്കുന്ന വായനക്കാർക്ക് ഒരിക്കലും ഒഴുച്ച് കൂടാൻ കഴിയാത്ത പുസ്തകമാണിത്.
അഭ്യർത്ഥന
കമ്യുണിസ്റ്റ് വഴിയിലായി കേരള രാഷ്ട്രീയ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അഭ്യർത്ഥിക്കുന്ന പുസ്തകമാണിത്. മലയാളത്തിലെ രാഷ്ട്രീയ സാഹിത്യത്തിൽ എന്നും നില നിൽക്കുന്ന സംഭാവനയായി ഈ പുസ്തകം ബാക്കിയാവുന്നു.
Post a Comment