കദീജ മുംതാസിന്റെ രാത്രി മഴയുടെ നിരൂപണം
പാരമ്പര്യ വാദികളായ സമൂഹത്തിൽ ജീവിക്കുന്ന ആധുനിക സ്ത്രീയുടെ പോരാട്ടത്തെ കുറിച്ചും, സാമുഹിക നിയമങ്ങൽ, സ്വത്തം തുടങ്ങിയ ആശയങ്ങളെ ആസ്പദമാക്കി പ്രശസ്ത എഴുത്ത്കാരി കദീജ മുംതാസ് എഴുതിയ പുസ്തകമാണ് "രാത്രി മഴ". സ്വന്തമായ താൽപര്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ താൽപര്യങ്ങളെ തന്റെ മേൽ കെട്ടിച്ചമക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞു സ്വയം ഉയർച്ചക്കായി പോരാടുന്ന പ്രകൽഭ സ്ത്രീ രോഗ വിജ്ഞാനിയായ dr. സുൽഫത് എന്ന മുഖ്യ കഥാപത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ നോവലിന്റെ കഥ.
മുഖ്യ കഥാപാത്രത്തിന്റെ ജീവിതത്തിൽ എതിരിടേണ്ടി വരുന്ന വെല്ലുവിളികളും, വൈകാരിക നിമിഷങ്ങളെയും എടുത്ത് കാട്ടുകയാണ് രാത്രി മഴ. ആരും കാണാതെയുള്ള അവളുടെ പോരാട്ടവും, നിഷബ്ദമായ ചെറുത്ത് നിൽപ്പും, പ്രായാസങ്ങളുടെയും പ്രതിധ്വനീയണ് രാത്രി മഴ. സമൂഹത്തിലെ പല സ്ത്രീകളും, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളെ പ്രധിനിതീകരികുയാണ് മുഖ്യ കഥാപാത്രം മുംതാസ്. നിറയെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീയായത് കൊണ്ട് തന്നെ വായനക്കാർ കഥയിലുടനീളം അവളോട് അനുഭാവം പുലർത്തുന്നു.
നോവൽ എഴുത്തുകാരി മുംതാസ് ഒരു മെഡിക്കൽ പ്രൊഫഷണൽ ആയത് കൊണ്ട് തന്നെ സ്വന്തം അനുഭവത്തെ തന്നെയാണ് വരച്ച് കാട്ടുന്നത്. മത പരമായ യാതാസ്ഥികത, സ്ത്രീത്വം, സ്വന്തം കാഴ്ചപ്പാടുകളെയും, സ്വന്തം ആഗ്രഹത്തെയും പാരമ്പര്യത്തോട് ചേർത്ത് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീയുടെ ഉള്ളടക്കമാണ്.
എഴുത്തിന്റെ ശൈലി
സാമൂഹിക പ്രശ്നങ്ങളും, മനഃശാസ്ത്രവും അഗാധമായി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ചിന്തകൾ സമ്മാനിക്കുന്ന വരികൾ നിറഞ്ഞതാണ് രാത്രി മഴ. കേരളത്തിന്റെ വൈവിദ്യമാർന്ന ഭൂ പ്രകൃതിയേയും, സംസ്‌കൃതിയേയും സംസ്കാരത്തെയും വരച്ച് കാട്ടുന്നതാണ് മുംതാസിന്റെ സാഹിത്യ ഭാഷ. സമൂഹിക വ്യവസ്ഥകളെയും വാർത്തമാന കാലത്ത് ഒരു പെണ്ണിന്റെ ഇടം എന്താണ് എന്ന ചോദ്യം വായനക്കാരിൽ ഉണർത്തുന്നതാണ് ഒരോ മുംതാസിന്റെ പുസ്തകത്തിലെ ഓരോ പാഠങ്ങളും.
മറ്റുള്ള സാഹിത്യ കൃതികളിലേക്ക് താരതമ്യപ്പെടുത്തുമ്പോൾ മുംതാസിന്റെ രാത്രി മഴയ്ക്ക് ലഭിച്ച വിമർശനം വളരെ ചുരുക്കമാണ്. അത് കൊണ്ട് തന്നെ മലയാള സാഹിത്യ രചന രംഗത്ത് വലിയ ശ്രദ്ധ നൽകുന്നതും വായനക്കാരെ ആസ്വദിക്കുന്നതുമായി പുസ്തകമായി ഇത് മാറിയിട്ടുണ്ട്. വർത്തമാന കാലത്ത് പ്രത്യേകിച്ച് ചർച്ച ചെയ്യുന്ന സാമൂഹിക വ്യവസ്ഥകളെ പറ്റിയുള്ള ചോദ്യങ്ങളും, സ്ത്രീ വെക്തി സ്വാതന്ത്യം പറ്റിയുള്ള ചർച്ചകൾ നിറഞ്ഞ പുസ്തകമായത് കൊണ്ട് തന്നെ വായനക്കാർ നിരവധിയുണ്ട് ഈ പുസ്തകത്തിന്.
ഉപസംഹാരം
ഒരുപാട് അംഗീകാരങ്ങൾക്ക് അർഹതയുള്ള മലയാള സാഹിത്യത്തിലെ മാസ്റ്റർ പീസാണ് രാത്രി മഴ. അതിന്റെ സൂക്ഷമമായ കഥ പറച്ചിലിനും, മലയാള സാഹിത്യത്തിൽ അത്രയും പരിചയമില്ലാത്ത സാഹിത്യ ശൈലിയും കാരണം വായനക്കാരിൽ വലിയ ആവേശം നൽകുന്ന നോവലാവുന്നു. ഒരുപാട് വ്യക്തിയുടെ പോരാട്ടം മാത്രമല്ല നോവൽ എടുത്ത് കാണിക്കുന്നത്. മറിച്ച് സമൂഹത്തിന്റെ സംസ്കാരത്തെ തുറന്നു കാണിക്കുന്ന പുസ്തകം കൂടിയാണിത്.വലിയ ചുട് പിടിച്ച ചാർച്ചയാണ് മുംതാസ് നടത്തുന്നത്. സമൂഹത്തിൽ സ്ത്രീകൾ നീരിടുന്ന പ്രശ്നങ്ങളെ മറ്റുള്ളവരിലേക്ക് വളരേ കൃത്യമായി എത്തിക്കാൻ അവർ നല്ല വിധം പരിശ്രമിക്കുന്നുണ്ട്. കേരളത്തിന്റെ ചുറ്റും പാടിൽ ജീവിക്കുന്ന ഒരാൾക്ക് അയാളുടെ മുമ്പിൽ നടക്കുന്ന കാര്യങ്ങളെ തന്നെയാണ് അവൾ വരച്ച് കാട്ടുന്നത്. അത് കൊണ്ട് തന്നെ കഥയിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് പല കാര്യങ്ങളെയും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നു. സുൽത്താൻ ജീവിതത്തിൽ നടത്തുന്ന യാത്ര അവളുടെ വിജയം എല്ലാം മറ്റുള്ളവർക്ക് വലിയ പാടവും പ്രചോദനവുമാണ്.
സുൽത്താനയുടെ ആഗ്രഹം, അത് നീടിയെടുക്കാൻ അവൾ ചെയ്യുന്ന ത്യാഗം. തന്റെ ആഗ്രഹവും സമൂഹത്തിന്റെ ചിന്താഗതിയും ഒത്തു പോവാതിരിക്കുമ്പോൾ അവൾ ഏൽക്കെണ്ടി വരുന്ന പ്രശനങ്ങൾ, അതിനെ തരുണം ചെയ്യുന്ന രീതി. അവളിൽ ഉണ്ടാകുന്ന വൈകാരിക നിമിഷങ്ങൾ ഇതെല്ലാമാണ് പുസ്തകം കൃത്യമായി വിവരിക്കുന്നത്.
വിരാമം
ഈ നോവൽ നിങ്ങൾ വായിക്കുമ്പോൾ വെറും മലയാള സാഹിത്യത്തെ മാത്രം ആസ്വദിക്കുകയല്ല. ഒരുപാട് വെക്തികളുടെ ജീവിതത്തിലൂടെ നിങ്ങൾ കടന്നു ചെല്ലുകയാണ്. സമൂഹം കേൾക്കാൻ തയ്യാറാവാത്ത നിരവധി സ്ത്രീകളുടെ ശബ്ദമായി ഈ നോവൽ മാറുന്നുണ്ട്. കൃത്യവും വ്യക്തവമായ കാഴ്ചപാടുകൾ നൽകുന്ന ഒരുപാട് വിലപിടിപ്പുള്ള വായനക്കാർ നിർബന്ധമായും വായിച്ചിയിരിക്കേണ്ട ഒരു പുസ്തകം തന്നെയാണിത്.മൊത്തത്തിൽ മുംതാസിന്റെ രാത്രി മഴ എന്ന നോവൽ സാമൂഹത്തിന്റെ പ്രതീക്ഷകളെ പരമ്പരാഗത ചിന്തകളെ ചോദ്യം ചെയ്യുകയാണ്.സാംസ്കാരിക ആധികരികത, കാവ്യ ഭാഷ, ആത്മ പരിശോധന എന്നിവയ്‌ക്കെല്ലാം "രാത്രി മഴ" ഊന്നൽ നൽകുന്നു."
Post a Comment