പുസ്തക നിരൂപണം
പുസ്തകം: റിച്ച് ഡാഡ് & പുവർ ഡാഡ്
രചയിതാവ് : റോബോർട് ടോ കിയോസകി
സമ്പത്തിനെ കുറിച്ചുള്ള പാരമ്പര്യമായ കാഴ്ചപ്പാടുകളെ തിരുത്തുന്ന സ്വന്തമായി സാമ്പത്തിക നേട്ടം നൽകുന്ന പുസ്തകമാണ് റോബർട്ട് ടി കിയോസക്കി എഴുതിയ റിച്ച് "ഡാഡ് & പുവർ ഡാഡ്". 1997 ലാണ് ആദ്യമായി ഇത് പ്രസിദ്ധീകരിക്കുന്നത്
സാമ്പത്തിക സ്വത്തത്തെ കുറിച്ചും, സാമ്പത്തിക അഭിവൃദ്ധിയെ കുറിച്ചും ചിന്തിക്കാൻ ലക്ഷക്കണക്കിന് വായനക്കാരെ പ്രേരിപ്പിച്ച ഈ പുസ്തകം ഇന്നും ഏറ്റവും വലിയ ജനകീയ പുസ്തകങ്ങളിൽ ഒന്നാണ്.
നിരൂപണം മൊത്തത്തിൽ
രണ്ട് അച്ഛന്മാരുടെ കൂടെയുള്ള കിയോസാക്കിയുടെ ജീവിതാനുഭവമാണ് ഈ പുസ്തകത്തിൽ പ്രതിപാതിക്കുന്നത്.
പുവർ ഡാഡ് അഥവാ പാവപ്പെട്ട അച്ഛൻ എന്ന് വിശേഷിപ്പിക്കുന്നത്, കിയോസ്കുയുടെ സ്വന്തം അച്ചനെയാണ്. എല്ലാവരെയും പോലെ സ്കൂളിൽ പോയി പഠിച്ച് ജോലി നേടി ശമ്പളം വാങ്ങി ജീവിതം നയിക്കുന്നവനാണ് അദ്ദേഹം. റിച്ച് ഡാഡ് അഥവാ പണക്കാരനായ അച്ഛൻ എന്ന് വിശേഷിപ്പിക്കുന്നത് കിയോസ്ക്കിയുടെ സുഹൃത്തിന്റെ അച്ഛനാണ്. സ്വന്തമായി ബസിനസ് ചെയ്യുന്നവനും വിദ്യാഭ്യാസമില്ലെങ്കിലും എങ്ങനെ പണം ഉണ്ടാക്കണമെന്ന് നന്നായി അറിയുന്ന വെക്തിയാണ്.
വിത്യസ്തമായ മേഖലകളിൽ നിന്നുള്ള രണ്ട് അച്ചന്മാരുടെ തത്വങ്ങളിലുള്ള വൈരുദ്യമാണ് ഈ പുസ്തകത്തിന്റെ സുപ്രധാനമായ ഭാഗം. കൊച്ചു കൊച്ചു കഥകളിലൂടെയും, പാഠങ്ങളിലൂടെയും കിയോസ്ക്കി സാമ്പത്തിക ശാസ്ത്രത്തിനും, വെല്ലു വിളികൾ ഏറ്റെടുക്കന്നതിനും പ്രാധാന്യം നൽകുന്നു. അതേ പോലെ പണത്തിനു വീണ്ടിയെന്നതിലുപരി എത്രത്തോളം നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയും എന്നതും മനസ്സിലാക്കിത്തരുന്നു.
പുസ്തകത്തിന്റെ പ്രധാന പാഠം
വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉത്തരവാദിത്വത്തിന്റെയും ഇടയിലുള്ള വിത്യാസമാണ്.വരുമാനം വിലപിടിപ്പുള്ള വസ്തുക്കളിലേക്ക് കുടുതൽ ശ്രദ്ധ കൊണ്ട് പോകുകയും എന്നാൽ ഉത്തരവാദിത്വത്തിൽ ഒഴിഞ്ഞു മാറുന്ന ശൈലി സാമ്പത്തിനെ തകർക്കുമെന്ന് പു സ്തകം ഊന്നിപറയുന്നു. വസ്തുക്കളുടെ കൃത്യമായി എങ്ങനെ നിയന്ത്രിക്കണം എന്നതും, ഉത്തരവാദിത്വത്തെ കുറിച്ചുള്ള അറിവും പണം ഉണ്ടാക്കാൻ അനിവാര്യമാണ് എന്ന് അയാൾ ചൂണ്ടിക്കാണിക്കുന്നു.
പണം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്നതാണ് കയോസ്‌കിയുടെ മറ്റൊരു ആശയം. എലിയോട്ടത്തിലെന്ന പോലെ ചിലയാളുകൾ ഉള്ളിൽ പെട്ടിരിക്കുകയാണ്. ജോലി ചെയ്യുന്നു ശമ്പളം വാങ്ങുന്നു എന്നല്ലാതെ മറ്റൊന്നിനെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. പക്ഷെ കയോസ്ക്കിയുടെ കാഴ്ചപ്പാട് ഇതിനൽ നിന്നും വിത്യസ്തമാണ്. പണം നിങ്ങളെ തേടി വരണം. കൃത്യമായി വരുമാനം ലഭിക്കാവുന്ന കച്ചവടം ആരംഭിച്ച് ലാഭം ഉണ്ടാകുന്ന സംരഭത്തിന്റെ ഭാഗമായി മാസത്തിൽ പണം ലഭിക്കുന്നവനാകാൻ കയോസ്കി ഊന്നുൽ നൽകുന്നു.
സമ്പത്തിന്റെ കാര്യത്തിൽ പ്രയാസം ഏറ്റെടുക്കാനും, സാമ്പത്തിക പഠനത്തിൽ നിക്ഷേപിക്കുന്നതിന്റെയും പ്രധാന്യം കയോസ്കി ചർച്ച ചെയ്യുന്നു. സ്വയം മറ്റുള്ളവർ വലിയ പ്രയാസമായി കാണുന്ന, സാധിക്കെല്ലെന്ന വിചാരിക്കുന്ന, ഒരിക്കലും വിജയിക്കില്ലെന്ന് മറ്റുള്ളവർ പറയുന്ന സ്വയം സംരംഭം തുടങ്ങി നിതന്തരമായ പ്രയത്നത്തിലൂടെ വിജയിത്തിലാണ് റിച്ച് & പുവർ ഡാഡ് വിശ്വസിക്കുന്നത്.
വിമശനങ്ങൾ
പൊതു സമൂഹത്തിൽ വലിയ സ്വകാര്യത് ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ചില വിമർശനങ്ങളും ഇത് ഏൽക്കേണ്ടി വന്നിട്ടുണ്ട്. എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്ന വിവരണം ഈ പുസ്തകം നൽകുന്നില്ല. ചെയ്യാനുള്ള പ്രചോദനം മാത്രമാണ് നൽകുന്നു. പുസ്തകത്തിൽ ഉപയോഗിക്കുന്ന ഉദാഹരണങ്ങളെല്ലാം എല്ലായിടത്തും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതല്ല. പ്രത്യേകിച്ച് അത്ര പെട്ടന്ന് ആളുകൾക്ക് ബിസിനസ് നിക്ഷേപണത്തിനു പണം ഒരിക്കലും ലഭ്യമല്ല. മറ്റു ചിലയാളുകളുടെ ആക്ഷേപം അദ്ദേഹം ജോലി ചെയ്ത് ശമ്പളം കൈപറ്റി ജീവിക്കുന്നതിനെ നിസാരമായി കാണുന്നു എന്നതാണ്. സാമ്പത്തിക മേഖലയിൽ അത് ഒരിക്കലും നിസാര വത്കരിക്കേണ്ട് ഒന്നല്ല. അതും വലിയ നേട്ടം തന്നെയാണ്.
എന്ത് കൊണ്ട് റിച്ച് ഡാഡ് & പുവർ ഡാഡ് ഇപ്പോഴും അനുചിതമാവുന്നു.
വിമർശനങ്ങൾക്കതീതമായി ഈ പുസ്തകം നിരന്തരമായി വായനക്കാർക്ക് സാമ്പത്തിക നനേട്ടം ഉണ്ടാകാനുള്ള വഴികൾ തുറന്നു കൊടുക്കുന്നു. സാമ്പത്തിനെക്കുറിച്ചുള്ള അറിവ് അതി പ്രധാനമാണെന്നും അറിവുണ്ടായാലേ ക്രിയായത്‌മകമായും, അനിയോജ്യമായും പണം ചെലവഴിക്കാൻ കഴിയൂ എന്ന് പുസ്തകം എടുത്തു പറയുന്നു. കടം കൊണ്ടും, മിച്ചമില്ലാത്തത് കൊണ്ടും ഏറെ കഷ്ടപ്പെടുന്ന ഈ സമൂഹത്തിൽ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള അറിവ് വളരേ പ്രധാനമാണെന്ന് പുസ്തകം പറയുന്നു.
ഉപസംഹാരം
സാമ്പത്തിക സ്വാതന്ത്ര്യത്തിലും, വിയത്തിലും സമ്പത്തിലും, പുതിയ കാഴ്ച്ചപ്പാടുകൾ നൽകുന്ന മനോഹരമായ വായന പുസ്തകമാണ് റിച് ഡാഡ് പുവർ ഡാഡ്. സാമ്പത്തിക സ്വാതന്ത്ര്യം, സ്വന്തമായി സമ്പത്തിന്റെ വിഷയത്തിൽ ഭദ്രത വീണമെന്ന് ആഗ്രഹിക്കുന്ന എല്ല്ലാവരും നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ഈ പുസ്തകത്തിൽ നിന്നും കിട്ടുന്ന കാര്യങ്ങൾ വായനക്കാർക്ക് ഭാവിയിൽ സാമ്പത്തികമായി വളരാൻ സാധ്യമാകും. അല്ലെങ്കിൽ പണത്തിന്റെ വിഷയത്തിൽ ജാഗ്രത പാലിക്കാൻ കഴിയും
Post a Comment