അപകടകരവും വിചിത്രവുമായ ലോകത്ത് സഞ്ചരിക്കുമ്പോൾ ഒരു കുട്ടിക്ക് ഉണ്ടാകുന്ന വേദനയുടെ വർണനങ്ങൾ നിറഞ്ഞ നിഗുഡമായ നോവലാണ് ജോൺ കോണല്ലി എഴുതിയ "ദി ബുക്ക് ഓഫ് ലോസ്റ്റ്". 2006 ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ശക്തമായ സ്റ്റോറി കാണ്ടും എഴുത്തിന്റെ മികവ് കൊണ്ടും വായനക്കാരെ ഇത് ആനന്ദിത്തിലാക്കുന്നു.ഈ പുസ്തകത്തിന്റെ നിരൂപണം താഴെ കൊടുക്കുന്നു.
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ഇംഗ്ലണ്ടിൽ ജീവിക്കുന്ന 12 വർഷം പ്രായംമുള്ള ആൺകുട്ടിയായ ഡേവിഡ് നെ പറ്റിയാണ് ഈ കഥ. അമ്മയുടെ മരണ ശേഷം ഡേവിഡ് ഒറ്റപ്പെടുകയും പുസ്തകങ്ങളെ കൊണ്ട് ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. ഡേവിടിന്റെ അച്ഛൻ രണ്ടാമതായി ഒരു കല്യാണം കഴിക്കുന്നു, എന്നാൽ രണ്ടാനമ്മയുമായും, അർദ്ധ സഹോദരനുമായും പൊരുത്തപ്പെട്ടു പോവുന്നതിൽ ഡേവിഡ് വളരേ പ്രയാസമനുഭവിക്കുന്നു. മരിച്ചു പോയ തന്റെ അമ്മ പുറത്തേക്ക് വിളിക്കുന്നതായി അവനോട് അവന്റെ പുസ്തകങ്ങൾ മന്ത്രിക്കുന്നത് പോലെ തോന്നിത്തുടങ്ങി.അങ്ങനെ ഒരു ദിവസം രാത്രി പുന്തോട്ട മതിലിൽ കണ്ട യക്ഷിഥയിൽ അവൻ ആകൃഷടനാവുന്നു.
ഡേവിഡ് ചെറുപ്പം മുതൽ തൊട്ട് അറിയുന്ന കഥകളിൽ നിന്നും വിത്യസസ്ഥമായതായിരുന്നു യക്ഷിക്കഥയിലെ ലോകം. മാത്രവുമല്ല നിഗുഡവും വിചിത്രവും. അവന്റെ സ്വന്തം ലോകത്തേക്ക് മടങ്ങാൻ സഹായിക്കാൻ സാധ്യതയുള്ള 'ദി ബുക്ക് ഓഫ് ലോസ്റ്റ് തിങ്" പുസ്തകം കയ്യിലുള്ള രാജാവിനെ തേടി അവൻ യാത്ര ആരംഭിക്കുകയാണ്. ഡേവീടിന്റെ ഈ യാത്ര അപകടം നിറഞ്ഞതും വളരേ വിചിത്രവുമായിരുന്നു. താൻ സഞ്ചരിക്കുന്ന വഴികളിൽ മനുഷ്യനെ പോലെ നടക്കുന്ന ചെന്നായ്ക്കളെ, വളഞ്ഞ കുതിരകളെ കാണുന്നു, ഭീതിപ്പെടുത്തുന്ന വീണ വായന കേൾക്കുന്നു. അവന്റെ ഈ യാത്ര വെറും ശാരീരിക പ്രയാണമല്ല. ദുഃഖത്തിന്റെയും വികാരത്തിന്റെയും സ്വയം പക്വതയുടെയും സൂക്ഷ പരിശോധനയാണിത്.
ആശയം
ദുഃഖവും ആശയവും: അമ്മയുടെ മരണത്തിനു ശേഷം ജീവിതത്തോട് മല്ലിടേണ്ടി വരുന്ന ഡേവിടിന്റെ പോരാട്ടമാണ് കഥയുടെ പ്രധാനം. മായാ ലോകത്തുള്ള അവന്റെ യാത്ര നൽകുന്നത് അവനിലുണ്ടായ നഷ്ടത്തോടും അതിന് ശേഷം കുടുംബത്തിലുണ്ടായ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തതിനോടുമുള്ള ഉള്ളിലെ ആളലാണ്. കഥയുടെ ആഖ്യാനങ്ങൾ കഥയിൽ
കഥയുടെ ശക്തി : നമ്മളെ കുറിച്ചും നമ്മുടെ ചുറ്റുപാടുകളെ കുറിച്ചുമുള്ള ധാരണ കഥയിലൂടെ എങ്ങനെയാണ് രൂപപ്പെടുന്ന എന്നതിന് കുറിച്ച് ഈ നോവൽ പര്യവെക്ഷണം നടത്തുന്നു. യക്ഷികളെ കുറിച്ചുള്ള ടേവിടിന്റെ അറിവ് പുതിയ ലോകത്തെ കുറിച്ച് മനസിലാക്കാൻ അവനെ സഹായിക്കുന്നു. മാത്രവുമല്ല കാണുന്ന ഓരോ വസ്തുവിന്റെയും പ്രാധാന്യം അവനെ നന്നായി പഠിപ്പിക്കുകയും ചെയ്യുന്നു. കഥ ചോദിക്കുന്നു : നമ്മൾ കഥകൾ മറന്നു പോയാൽ എന്ത് ചെയ്യും.
ബല്യ കാലവും കൗമാരവും
ചെറുപ്പത്തിൽ ഡേവിഡ് ഒരു പേടിയുള്ളവനും ദേഷ്യക്കാരനുമായിരുന്നു. എന്നാൽ ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങളിലൂടെ അവൻ ഉത്തരവാദിത്വമുള്ളവനും, ധൈര്യമുള്ളവനും, എന്തിനെയും നേരിടാനുള്ള തന്റെടമുള്ളവനുമായി മാറുന്നു. വലതാകുന്നത്തോട് ബാല്യകാലത്തെ നിർദോഷിത്വം നഷ്ടപ്പെടുന്നു നോവൽ വരച്ചു കാട്ടുന്നു.
കഥാപാത്രം
മുഖ്യ കഥാ പാത്രത്തിന്റെ വൈകാരിക നിമിഷങ്ങൾ ഈ കഥയിൽ ഏറ്റവും പ്രധാന റോളുകളാണ്. അവന്റെ സങ്കടങ്ങളും, വേവലാതികളും ഈ കഥക്ക് ഊർജം പകരുന്നു. അവസാനം അവൻ കൂടുതൽ പക്വതയുള്ളവനും, അനുകമ്പയുള്ളവനുമായി തീരുന്നു.
ക്രൂക്ട് മാൻ: വില്ലന്റെ വേഷം വിലസുന്നത് യക്ഷി ലോകത്താണ്. ആഗ്രഹത്തിന്റെ അപകട വശങ്ങളെ അത് പ്രധിനിതീകരിക്കുന്നു. ദേവിന് വേണ്ടതൊക്കെ സമ്മാനിക്കുന്നു ബ്
പക്ഷേ അതെല്ലാം വിപത്തായി മാറുന്നു. ആ രാത്രി യാത്രയിലെ സഹവാസിയാണ് റോളണ്ട്. അവനില്ല ആത്മ ധൈര്യവും മാർഗ നിർദേശവും നൽകുന്നയാൾ. യാത്രയിൽ ഒരച്ചനെ പോലെ കൂടെ നിക്കുന്നു റോളാണ്ട്.
ദി വുഡ്‌സ്മാൻ: യാത്രയുടെ തുടക്കത്തിൽ ഡേവിഡിനെ സഹായിക്കുന്നവനാണ് വുഡ്‌സ് മാൻ:
എഴുത്തും ശൈലിയും
വൈവിധ്യമാർന്ന ലോകത്തെ വരയ്ക്കുന്ന വരികളാണ് ജോൺ കൊന്നോലിയുടെ എഴുത്തുകൾ. കഥയിലെടനീളം നിഗുഡാത കൊണ്ട് വരണം യക്ഷിയുടർ ഭാവനകൾ ചേർക്കുന്നത്. ഓരോ ചിത്രീകരണവും വായനക്കാരിൽ വലിയ സന്ദേഹവും സങ്കടവും നൽകുന്നതാണ്. മനുഷ്യന്റെ ശരീരം ശരീരത്തെ കുറിച്ച് കൂടി പഠിക്കുന്ന ഒരു ഗ്രന്തമാണിത്. ഭയം, ധാർമികത, ത്യാഗം തുടങ്ങിയ വിഷയങ്ങളെ പുസ്തകം ചർച്ച ചെയ്യുന്നു.
ദേവിടിന്റെ മാനസിക പ്രയാസങ്ങളെ കൊണ്ട് വരാൻ വലിയ പ്രതീകാത്മത നോവലിനുടനീളം കൊണോലി ഉപയോഗിക്കുന്നു. അതി മനോഹരമായ പശ്ചാതലവും ഒരുക്കവുമെല്ലാം ചിന്തിയുടെയും വൈകാരികതയുടെ പല തലങ്ങളിലേക്കും ചെന്നെത്തിക്കുന്നു.
ഉദാഹരണത്തിന് മനുഷ്യ പ്രകൃതിയുടെ മോശമായ ഭാഗത്തെയാണ് ക്രൂക്ക്ടു പ്രധിനിതീകരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടിനേക്കാൾ ഇരട്ടി പ്രയാസങ്ങൾ ക്രൂക്ഡ് മാനിൽ നിന്നും ഏൽക്കേണ്ടി വരുന്നു.മറഞ്ഞു പോയവരും, മരിച്ചു പോയവരെയും ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ് ദി ബുക്ക് ഓഫ് ലോസ്റ്റ് തിങ് എന്നാ പുസ്തകം. ടേവിന്റെ കഥയിലൂടെ സ്വന്തം ജീവിതത്തിന്റെ സങ്കടങ്ങളിലേക്ക് ചെന്നത്തുന്നു.
വൈകാരിക തലങ്ങൾ
ഈ നോവലിന്റെ ഏറ്റവും ആകർഷണീയമായ ഭാഗം അതിന്റെ വൈകാരികമായ തലങ്ങളാണ്. ഡേവിഡ് നെ പോലെ അനുഭവമുല്ല വായനക്കാർക്ക് അതുല്യമായ അനുഭവം നൽകുകയിം അങ്ങേ അറ്റത്തെ വൈകാരികമായ ലോകത്തേക്ക് കൂട്ടി കൊണ്ട് പൊക്കുകയും ചെയ്യും. ദേവിദിന്റെ സങ്കടം, അമ്മയുടെ വേർപാട്, പുതിയ ലോകത്തെ പൊരുത്തപ്പെട്ടു പോവുന്നതിലുള്ള പ്രയാസം എല്ലാം ഇതിൽ ഫലിപ്പിക്കുന്നു. കോപം, ഭയം ഇതിനെയൊന്നും കോണലി ഒഴിവാക്കുന്നില്ല പക്ഷെ വളരുന്തോരും പക്വത കൂടുന്ന ഒരാളായി കഥാപാത്രത്തെ മാറ്റുന്നു.
മറ്റുള്ള യക്ഷിക്കഥകളിൽ അവസാനം ഹീറോ വിജയിക്കുന്നത് പോലെയല്ല, ദി ബുക്ക് ഓഫ് ലോസ്റ്റ് തിങ് അവസാനിക്കുന്നത്. അതിൽ നിന്നും വിത്യാതമായൊരു ക്ലൈമാക്സാണ്. ജീവിതം എന്നത് നമുക്ക എളുപ്പമായൊന്നല്ല.,ജീവിതത്തിൽ എത്ര നമ്മൾ പ്രശ്നങ്ങൾ നേരിടുന്നു എന്നും എങ്ങനെ അതിനെ തരണം ചെയ്യുന്നതിലാണ് ജീവിതം കിടക്കുന്നത് എന്ന് നോവൽ പറഞ്ഞു വെക്കുന്നു.
ഉപസംഹാരം
കഥയുടെ അവസാനം ഹൃദയത്തെ കോരിത്തരിപ്പിക്കുന്നതും, ഹൃദയത്തെ തകർക്കുന്നതുമാണ്.യഥാർത്ഥമായ ലോത്തേക്കുള്ള വഴി അവൻ തേടുന്നു പക്ഷെ ജീവിത യാത്രയിലെ അനുഭവങ്ങൾ അവനെ മാറ്റം വരുത്തിയിട്ടുണ്ട്. നഷ്ടം കടന്ന് വന്നിട്ടും അത് തന്നെ ബാധിക്കില്ലെന്ന് മനസ്സിലാക്കിയ ഡേവിഡ് രണ്ടാനമ്മയെയും, അർദ്ധ സഹോദരനേയും സ്വീകരിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നു. ഡേവിഡ് കൗമാരത്തിലേക്ക് എത്തുമ്പോഴാണ് കഥ അവസാനിക്കുന്നത്.. യക്ഷി ലോകത്ത് നിന്നും നരവധി കാര്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട്.
അവസാനം
വായനക്കാർക്ക് അതീവ താൽപര്യം നൽക്കുന്നതും, വായിക്കാൻ ഉന്മേഷം നൽകുന്നതുമായ കൃതിയാണ്. വായനക്കാർക്ക് വലിയ ആവേശം നൽകുന്ന വൈകാരികത, ദുഃഖ, നിഗുഡത തുടങ്ങിയ രംഗങ്ങളിളുടെ കഥ പോവുന്നത് കൊണ്ട് തന്നെ ഈ പുസ്തകത്തെ അനുഭവവിക്കുന്നവർക്കെല്ലാം വായന ഹരമായി മാറുന്നു. പ്രായ പരിധിയില്ലാതെ ആർക്കും വായിക്കാൻ കഴിയുന്ന പുസ്തകമാണിത്. വായിച്ച് കഴിഞ്ഞവർക്ക് എപ്പോഴും ഓർക്കാനുള്ള ഒന്നായിത് മാറും എന്നതിൽ സംശയമില്ല.
Post a Comment