ശീലങ്ങളുടെ ശാസ്ത്രത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശ്രദ്ധേയമായ പുസ്തകമാണ് ചാൾസ് ദുഹിഗ്ഗ് എഴുതിയ "The power of Habit". ശീലങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, അവയുടെ മനശാസ്ത്രം അറിയൽ കൊണ്ട് വെക്തിപരമായ ജീവിതത്തിലും തൊഴിൽ മേഖലയിലും എങ്ങനെയാണ് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്ന സുപ്രധാനമായ വിഷയങ്ങളിലേക്കാണ് പുസ്തകം ശ്രദ്ധ കൊണ്ട് പോകുന്നത്.
ദുഹിഗിയുടെ ഈ പുസ്തകം മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിറ്റുള്ളത്. ഓരോന്നും ശീലം രൂപീകരിക്കപ്പെടുന്നതിന്റെ വിവിധ വശങ്ങൾ, സാമൂഹിക, വൈക്തിക, സംഘടന ജീവിതത്തിൽ അതെങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് ശ്രദ്ധ നൽകുന്നു.
ശീലങ്ങളുടെ രഹസ്യം : എങ്ങനെ പ്രവർത്തിക്കുന്നു
ശീലങ്ങളുടെ രഹസ്യത്തിന്റെ പ്രധാന മൂന്ന് ഭാഗങ്ങളെയാണ് പുസ്തകത്തിന്റെ ആദ്യത്തെ ഭാഗം ചർച്ച ചെയ്യുന്നത്.
ഒന്ന് : തനിയെ ശീലങ്ങളെ ചെയ്യാൻ നിങ്ങളുടെ തലച്ചോറിനോട് ആവശ്യപ്പെടുന്ന ട്രിഗ്ഗറാണ് ഒന്നാം ഭാഗത്തെ ചർച്ച. ശാരീരിഗ
മോ, മാനസികമോ, വൈകാരികമോ ആയ പെരുമാറ്റം.
മൂന്ന്: ഭാവിയിൽ ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതാണ് എന്ന് ഓർമിപ്പിക്കുന്ന പോസിറ്റിവായ ശക്തിപ്പെടുത്തൽ.
നമ്മുടെ ശീലങ്ങളെ കുറിച്ച് മനസിലാക്കാനും, ദുഷ് ശീലങ്ങളിൽ മാറ്റം വരുത്താനും വേണ്ടി തന്റെ ജീവിതത്തിലെ നിരവധി അനുഭവങ്ങളും താൻ നടത്തിയ മറ്റു പഠനങ്ങളെയും ദുഹിഗ്ഗ് ഉപയോഗിക്കുന്നു. ശീലം ഒരു വിധിയല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ദൈനം ദിനമായി ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിക്കൊണ്ട് നമ്മുടെ ശീലങ്ങളെ മാറ്റി രൂപപ്പെടുത്താനുള്ള കഴിവും നമ്മിലുണ്ടെന്ന് അദ്ദേഹം പറയുന്നു.
പുസ്തകത്തിന്റെ രണ്ടാം ഭാഗം പറയുന്നത് എന്ത് കൊണ്ട് ശീലങ്ങൾ അതി ശക്തമാക്കുന്നു എന്നതിന്റെ ന്യൂറോളജിക്കൽ വശങ്ങളാണ്. ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ആഗ്രഹങ്ങളുടെ പങ്ക് അദ്ദേഹം ചർച്ച ചെയ്യുന്നു. ജീവിതത്തിൽ നല്ല മാറ്റങ്ങൾ നൽകാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട നല്ല ശീലങ്ങളെക്കുറിച്ചുള്ള ഉൾകാഴ്ചകൾ പുസ്തകത്തിലുണ്ട്. ഉദാഹരണം, എപ്പോഴും ചെയ്യുന്ന വ്യായാമം നിത്യ ജീവിതത്തിൽ ഉന്മേഷവും, നല്ല ഉറക്കവും നൽകും. നിങ്ങളുടെ ശീലങ്ങൾ എന്താണെന്നുള്ള തിരിച്ചറിവ് ഉത്തമമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും.
ശീലം മാറ്റാനുള്ള സുവർണ നിയമങ്ങൽ : എന്ത് കൊണ്ട് മാറ്റം അനിവാര്യമാവുന്നു.
ഒരു മനുഷ്യൻ ശീലിച്ചതിൽ നിന്നും മാറ്റംവരുത്താൻ വലിയ പ്രയാസം ഉണ്ടെങ്കിൽ പോലും അവന്റെ മനസ്സു കൊണ്ടും കർമ്മം ദൈനം ദിന കർമം കൊണ്ട് ശീലങ്ങളിൽ മാറ്റം വരുത്തനുള്ള സുവർണ നിയമങ്ങളെ ദുഹിഗ്ഗ് തന്റെ പുസ്തകത്തിൽ കൃത്യമായി വിവരിക്കുന്നു. ജീവനക്കാരുടെ സ്വഭാവത്തിൽ പെരുമാറ്റത്തിൽ മാറ്റം വരുത്താനും കമ്പനി പുറത്തു വിടുന്ന ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനും സ്റ്റാർബക്സ്, അൽക്കൊ തുടങ്ങിയ കമ്പനികൾ ചെയ്യുന്ന തന്ത്രങ്ങളെയും പദ്ധതികളെയും ഉദാഹരണങ്ങളായി ഇതിനോട് ചേർത്ത് അദ്ദേഹം വിവരിക്കുന്നു.
ബിസിനസ് രംഗത്ത് ഉടമസ്തനും ഉദ്യോഗസ്ഥനും നടത്തുന്ന പെരുമാറ്റവും, ഇടപെടലുകളും വളരേ വിത്യസ്തമാണ്. ഒരുപക്ഷെ അവരുടെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും സ്വന്തം പകൃതിയിൽ നിന്നും ഗണ്യമായ മാറ്റം ദർശിക്കാൻ സാധിക്കും. അത് അവരുടെ ബിസിനസ് രംഗത്തെ വളർച്ചക്കും ലാഭത്തിനും കാരണമാകുന്നു.എങ്ങനെയാണ് ആ ശീലങ്ങളിൽ മാറ്റം വരുത്താൻ കഴിയുന്നത്. ഇത്തരം ചിന്തകളെ ദുഹിഗ്ഗ് പുസ്തകത്തിൽ എടുത്ത് കാട്ടുകയാണ്.
പ്രായോഗികതയും, പരിണിത ഫലവും
സ്വഭാവ രൂപീകരണത്തിന്റെ പ്രായോഗിക വശങ്ങളെ വിശദീകരിക്കുന്നതിൽ "The Power of Habit" എന്ന പുസ്തകം നിരവധി പ്രശംസനകൾ ഏറ്റു വാങ്ങിയിറ്റുണ്ട്. ആരോഗ്യവും ബന്ധങ്ങളും വളർത്താനും പരിഭോഷിപ്പിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ ജീവിതത്തിൽ കൊണ്ട് വരാനുള്ള നിരവധി കാര്യങ്ങൾ ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.
വളരെ സങ്കീർണമായ ശാസ്ത്രീയ തത്വങ്ങളെ വായനക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി കഥയുടെ രൂപത്തിലായാണ് ദുഹിഗ്ഗ് എഴുതുന്നത്. തന്റെ കഥയിൽ അദ്ദേഹം ഉപയോഗിക്കുന്ന ഒളിമ്പിക്സ് നീന്തൽ വിജയി മിക്കയിൽ മുതൽ പ്രോക്റ്റാർ & ഗെയിംബിൾ കമ്പനിയുടെ കണ്ടുപിടത്തങ്ങൾ വരെയുള്ള ഉദാഹരണം അയാൾ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ജീവനുറ്റതും യഥാർത്യവുമാകുന്നു.
വിമർശകങ്ങളും പരിമിതികളും
"ദി പവർ ഓഫ് ഹാബിറ്റ്" ന് നിറയെ അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ കൃതി വിമർഷനങ്ങൾക്കും വിധേയമായിട്ടുണ്ട്.
ദുഹിഗ്ഗിയുടെ പുസ്തകം അകക്കാമ്പ് നൽകുന്നുണ്ടെങ്കിലും മോശമായ ശീലങ്ങൾ മാറ്റം വരുത്തുമ്പോൾ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ വെല്ലുവിളികളെ വേണ്ട വിതത്തിൽ പുസ്തകം ചർച്ച ചെയ്യുന്നില്ല എന്നതാണ് അതിലെ പ്രധാന വിമർശനം. വളരേ രൂഡമായിരിക്കുന്ന സ്വഭാവ ശീലങ്ങളെ അതിജയിക്കുന്നതിൽ ഇച്ചാശക്തിയുടെയും ആത്മ നിയത്രണത്തിന്റെയും പങ്കിനെ കുറിച്ചും കൂടുതൽ പരാമർഷിക്കണമായിരുന്നുവെന്നും വിമർശനം ഉണ്ട്.
അത് പോലെ, പാശ്ചാത്യൻ ലോകത്തെ പരിസ്ഥിതിയെ അഭിപമുഖീകരിച്ചാണ് ഈ കഥ നടക്കുന്നത്. എന്നാൽ വിത്യസ്ത സമൂഹത്തിലുള്ള സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വശങ്ങകളെ ഇത് ഉൾകൊള്ളിക്കുന്നില്ല. ഇതും ഒരു വിമർശനമാണ്.
യഥാർത്ഥ ജീവിതത്തിലെ പ്രായോഗികഥയും, ഗുണങ്ങളും
പ്രയോഗിക തലങ്ങൾക്ക് ഊന്നൽ നൽകുന്നു എന്നത് തന്നെയാണ് "ദി പവർ ഓഫ് ഹാബിറ്റ്" എന്ന പുസ്തകത്തിന്റെ ശക്തി. ദുഹിഗ്ഗ് പറയുന്ന കാര്യങ്ങൾ വെറുമൊരു ആശയങ്ങളല്ല, അത് തീർത്തും പ്രയോഗിക വൽക്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. താഴെ പറയുന്ന ഏരിയകളിലേക്ക് ശീലങ്ങൾ രൂപപ്പെടുത്തുന്നതിന്റെ തന്ത്രങ്ങളെ വായനക്കാർക്ക് ഉപയോഗിക്കാൻ സാധിക്കും.
ശീല മാറ്റ പ്രകൃയ ഉപയോഗിക്കലോട് കൂടെ ഒരു വെക്തിക്കും അവരുടെ ജീവിതത്തിലെ പുകവലി പോലോത്ത ദുശീലങ്ങളെ തിരിച്ചറിയാനും ഗുണകരമായ ചില കാര്യങ്ങൾ പതിവായി ചെയ്യൽ കൊണ്ട് അതിനെ മാറ്റിയെടുക്കാനും കഴിയും. ഉദാഹരണം :മാനസിക പിരിമുറക്കത്തിൽ നിന്നും ഒരൽപം സമാദാനത്തിനായി പുകവലി ശീലം തുടങ്ങി ഒരു വെക്തിക്ക് മനസ്സിന് റിലാക്സ് കിട്ടുന്ന ബ്രേതിങ് ശീലം പകരം വളർത്തിക്കൊണ്ട് വരാം.
നിർമാണ ശേഷിയും സാമർഥ്യവും
ദൈനം ദിനം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്ത് തീർക്കുമ്പോൾ, അത്തരം കാര്യങ്ങൾ ശീലങ്ങളാക്കി മാറ്റുമ്പോൾ മനുഷ്യന്റെ നിർമാണ ശേഷി വളരാൻ സഹായിക്കും. പുസ്തകത്തിൽ പറയുന്ന തത്വങ്ങൾ ഈ വിഷത്തിൽ വളരേ ഉപകാരപ്രദമാണ്.
വെക്തിത്വ വികസനം, സ്വന്തം വളർച്ച
ശീല രൂപീകണത്തിന്റെ ശാസത്രം പഠനം വെക്തികൾക്ക് നല്ല സ്വഭാവം ഉണ്ടാക്കാൻ ശക്തി നൽകുന്നു. ടൈം മാനേജ്‌മെന്റ്, ദൈനം ദിന വ്യായാമം, ആരോഗ്യകരമായ ഭക്ഷണ രീതി. ചെറിയ ചെറിയ പുതിയ നല്ല ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രതിഫലനം ഉണ്ടാകുമെന്ന് ദുഹിഗ്ഗി പറയുന്നു.
ബിസിനസും നേതൃത്വ കഴിവും
ദി പവർ ഓഫ് ഹാബിറ്റ് ബിസിനസ് രംഗത്ത് വളരാനും, സഹകരണ സംസ്കാരം വളർത്തിയെടുക്കാനും മനസ്സിൽ ഒരു വെളിച്ചം നൽകുമെന്ന നിരവധി സംഘടനകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തൊഴിൽ ശക്തിയെ മനസ്സിലാക്കുകയും സ്വാധീനിക്കുകയും ചെയ്താൽ ബിസിനസ് രംഗത്ത് ഒരു ടീമിനെ നയിക്കാനുള്ള കഴിവും ക്രിയാത്മകതയും അയാൾക്കുണ്ടായിത്തീരും.
ഉപസംഹാരം
ചാൾസ് ദുഹിഗ്ഗിയുടെ ദി പവർ ഓഫ് ഹാബിറ്റ് നല്ല ശീലങ്ങൾ വളർത്താനുള്ള വെറും നിർദേശമല്ല. മനുഷ്യന്റെ ഇടപെടലുകളുടെ പ്രധാന ഘട്ടങ്ങളെ വിവരിക്കുന്ന കൃതിയാണ്. ശീലങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള ദീർഘ ചിന്തയും, തിരുത്തപ്പെടേണ്ടതിനെ മാറ്റം വരുത്തുന്നതിന് വേണ്ടിയുള്ള ശ്രമവും വെക്തിത്വ വികാസത്തിനുള്ള മുഖ്യമായ ആയുധമാണ്. പുസ്തകത്തിലെ കഥയും, വിവരിക്കപ്പെട്ട ശാസ്ത്ര തത്വങ്ങളും, ആഴമേറിയ ആഖ്യാനവുമെല്ലാം ഉൾകൊള്ളിക്കുന്ന ഈ പുസ്തകം വെക്തിത്വ വികസത്തെ കുറിച്ച് വായിക്കാൻ ഇഷ്ടപ്പെടുന്ന ആരും നിർബന്ധമായും വായിക്കേണ്ടതാണ്.
ശീലങ്ങളുടെ ശക്തിയും, അത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവും അറിഞ്ഞ ഏതൊരാൾക്കും ഉത്തമമായൊരു ജീവിതം നയിക്കാൻ കഴിയും എന്നത് തീർച്ചയാണ്. പല ജീവിതങ്ങളിൽ ഉണ്ടാവുന്ന ഈ മാറ്റമാണ് ദുഹിഗ്ഗിയുടെ ദി പവർ ഓഫ് ഹാബിറ്റ് നൽകുന്ന വലിയ സംഭാവന.
Post a Comment