മലയാള സാഹിത്യത്തിൽ ഏറ്റവുടെ ശ്രദ്ധേയമായ നോവലുകളിൽ മുൻ നിരയിൽ നിൽക്കുന്ന നോവലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പാരമ്പര്യവും, സ്നേഹത്തിന്റെയും കഥ പറയുന്ന തകഴി ശിവശങ്കരൻ പിള്ളയുടെ ചെമ്മീൻ. പ്രാദേശിക സാഹിത്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് 1956 ൽ രചിച്ച ഈ കൃതി. എഴുത്തിന്റെ മികവ് കൊണ്ടും ആശയങ്ങളിലെ ആഖ്യാനം കൊണ്ടും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിറ്റുണ്ട്.
മത്സ്യത്തൊഴിലാളിയുടെ മകൾ കറുത്തമ്മയുടെയും ഒരു മുസ്ലിം വ്യാപാരിയുടെ മകൻ പരീകുട്ടിയും തമ്മിലുള്ള അഗാധമായ പ്രണയമാണ് ചെമ്മീൻ പറയുന്നത്. കേരളത്തിലെ തീരദേശ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഈ കഥ നടക്കുന്നു. പാരമ്പ്യമായ വിശ്വാസങ്ങളെ മുറുകെ പിടിച്ച് കടൽതീരത്ത് ജീവിക്കുന്നവരാണ് കഥയിലെ കഥാപാത്രങ്ങൾ. കഥാ പാത്രങ്ങളെ നിയന്ത്രിക്കുന്ന സാമൂഹിക ഘടന, പ്രണയം, വിശ്വാസം എന്നീ സങ്കീർണമായ വിഷയങ്ങൾ കഥയെ കൂടുതൽ സുതാര്യമാക്കുകയാണ്.
കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം എല്ലാ ജാതി മത വെെരികളെ മുറിച്ച് മാറ്റുന്നതായിരുന്നു. വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം കൽപിക്കുന്ന അവരുടെ സമൂഹത്തിൽ വെല്ല് വിളികൾ നിറഞ്ഞതായിരുന്നു ഇവരുടെ പ്രണയ ബന്ധം. നിത്യവും ഉപജീവനത്തിന് വേണ്ടി പോകുന്ന മത്സ്യത്തൊഴികളുടെ സംരക്ഷണം അവരെ കാത്തിരിക്കുന്ന ഭാര്യമാരുടെ പവിത്രതയുടെ മേലിലാണ് എന്നതായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസമാണ് കഥയിലെ പ്രധാന രംഗങ്ങളായി മാറുന്നത്. ഈ വിശ്വാസങ്ങൾക്ക് നടുവിൽ ജീവിക്കുന്ന ഒരാൾക്ക് ജാതീതര വിവാഹത്തിനും പ്രണയത്തിനും തീരമാനമെടുക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന പ്രയാസവും അതുമൂലമുണ്ടാകുന്ന പ്രതിഫലനവുമെല്ലാം കഥയിൽ നീണ്ട് നിൽക്കുന്നു.
പ്രധാന ആശയങ്ങൾ
പാരമ്പര്യവും അന്ധവിശ്വാസവും തീരദേശ വാസികളുടെ പാരമ്പര്യ വിശ്വാസവും അവരിലുണ്ടായിരുന്ന അന്ധവിശ്വാസവും ഈ കൃതി എടുത്തു കാട്ടുന്നു. മത്സ്യത്തൊഴിലാളികളുടെ വിജയ പരാജയം അവരുടെ ഭാര്യമാരുടെ വിശ്വാസ വിശുദ്ധിയുടെ മേലിലാണെന്ന വിശ്വാസമാണ് ഈ കഥയിലെ ഓരോ കഥാപാത്രങ്ങളുടെയുമ പങ്കും സ്വഭാവവും നിർണയിക്കുന്നത്.
സ്നേഹവും ത്യാഗവും പരീക്കുട്ടിയും കറുത്തമ്മയും തമ്മിലുള്ള അഗാധമായ ബന്ധം വെെഗാരികമായ രംഗമാണ്. ഈ പ്രണയം യാഥാർത്യമാക്കാൻ കുടുംബത്തിന് മുമ്പിൽ ചെയ്യേണ്ടി വരുന്നത് വലിയ ത്യാഗവുമാണ്. കഥയുടെ ആഖ്യനത്തിന് ആക്കം കൂട്ടുന്നത് തന്നെ സ്വന്തം താൽപര്യങ്ങളും സമൂഹത്തിന്റെ പ്രതീക്ഷയും തമ്മിലുള്ള അനന്തരമാണ്.
സാമൂഹിക ഘടനയും വർഗ വിവേജനവും കേരളത്തിൽ വേരൂന്നിയിറ്റുള്ള ജാതി സമ്പ്രദായത്തെയും വർഗ വിവേജനത്തെയും തുറന്ന കാണിക്കുകയാണ് ചെമ്മീൻ. പരീക്കുട്ടിയും കറുത്തമ്മയും വിത്യസ്ത മതവിശ്വാസികളായത് കൊണ്ട് തന്നെ അവരുടെ പ്രണയം സമൂഹത്തിൽ വിലക്കേർപ്പെടുത്തിയതാരുന്നു. മതങ്ങൾക്കതീതമായി സ്നേഹ ബന്ധങ്ങളെ മുറിച്ച് മാറ്റപ്പെടുകയും വെക്തികൾക്കിടയിൽ ഭിന്നിപ്പിക്കുയും ചെയ്യുന്നതിനെ നോവൽ നിശിതമായി വിമർശിക്കുന്നു.
പ്രകൃതിയും വിധിയും
ചമ്മീനിലെ കടൽ കാഥാപാത്രത്തെ പോലെത്തന്നെയാണ്. പ്രവചിക്കാനാവാത്ത ജീവിതവും, വിധിയുടെ പ്രാധാന്യവും കടൽ പ്രതിനിധികരിക്കുകയാണ്. കഥാപാത്രങ്ങളുടെ വിധിയെ സ്വാധീനിക്കുന്ന ജീവിതത്തെയും മരണത്തെയും, അഭിവൃദ്ധിയേയും ആപത്തിനെയും കടൽ പ്രതിനിധികരിക്കുന്നു.
കഥാപാത്രങ്ങളുടെ വിശകലനം
നോവലിലെ മുഖ്യ കഥാപാത്രം പരീകുട്ടിയോടുള്ള സ്നേഹത്തന്റെയും, കുടുമ്പത്തോടുള്ള ബാദ്യതകൾക്കിടയിലും ജീവിക്കുന്ന കറുത്തമ്മയുമാണ്. ഭർത്താവനോടുള്ള സ്നേഹത്തിന്റെയും സമൂഹത്തിനോടുള്ള ഉത്തരവാദിത്തിന്റെയും ഇടയിൽ പെട്ട് ഞെരങ്ങുകയാണ് കഥാപാത്രം. സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങളെ അടിയറ വെക്കേണ്ടി വരുന്ന പരമ്പരാഗത സമൂഹത്തിലെ സ്ത്രീകളുടെ പ്രയാസത്തെ ഈ കഥാപാത്രം പ്രധിനിതീകരിക്കുന്നത്.
പരീകുട്ടി: അതിരുകളില്ലാത്ത പ്രണയത്തിൽ വിശ്വക്കുന്ന അത്തരമൊരു പ്രണയത്തിന്റെ ആഗാധ രൂപമാണ് പരീകുട്ടി എന്ന കഥാപാത്രം. കരുതമ്മയോടുള്ള നിർവചിക്കാനാവത്ത പ്രണയം പരീകുട്ടിക്കുണ്ടെങ്കിൽ, അവളുമായുള്ള വേർപാട് അവന്റെ ജീവതിത്തിന്റെ നാശത്തിലേക്കെത്തിക്കുന്നു. പ്രണയത്തിന് മേൽ സമൂഹം കൽപിക്കുന്ന അതിർ വരമ്പുകൾ മൂലം ഉണ്ടാകുന്ന അപകടകരമായ അനന്തര ഫലം പരീകുട്ടിയുടെ കഥാ പാത്രത്തിലൂടെ നോവൽ എടുത്തു കാട്ടുന്നു.
പളനി: കറുത്തമ്മയുടെ ഭർത്താവായ പളനി കഠിനാദ്ധ്വാനം ചെയ്യുന്ന മത്സ്യത്തൊഴിലാളിയാണ്. പരീകുട്ടുമായുള്ള കറുത്തമ്മയുടെ കഴിഞ്ഞകാല ബന്ധം അറയില്ലെങ്കിലും പളനി കറുത്തമ്മയെ വളരെയധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആത്മാർത്ഥയും സ്നേഹവുമാണ് പളനിയും കഥാപാത്രം കാണിക്കുന്നത്. സമൂഹത്തിൽ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളുടെ മേലിലാണ് അദ്ധേഹത്തിന്റെ വിധി.
ചക്കിയും ചെമ്പം കിഞ്ഞും: ഇവർ രണ്ടും കറുത്തമ്മയുടെ രക്ഷിതാക്കളാണ്. നോവലിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്ക് ഇവർക്ക് രണ്ട് പേർക്കുമുണ്ട്. തന്റെ അച്ചനായ ചെമ്പം കുഞ്ഞ് സമൂഹത്തിലെ സ്ഥാനം അധികരിപ്പിക്കാൻ നടുക്കുന്ന വെക്തിയും മാതാവ് ചക്കി പരമ്പരാഗത വിശ്വാസത്തിന്റെ ശബ്ദമായും മകളെ കുറിച്ചുള്ള വേവലാതികളെയു നെഞ്ചിലേറ്റുന്ന സ്ത്രീകളെ പ്രതിനിധികരിക്കുന്ന കഥാ പാത്രമാണ്.
സാഹിത്യപരമായ പ്രാധാന്യം
തകഴി ശിവശങ്കരൻ പിള്ളയുടെ ചെമ്മീൻ വെറും പ്രണയത്തെ കുറിച്ച് മാത്രം പറയുന്ന പുസ്തകമല്ല, കേരളത്തിലെ തീരദേശ നിവാസികളുടെ സംസ്കാരവും പാരമ്പര്യവും പറയുന്ന മലയാള സാഹിത്യത്തിലെ മാസ്റ്റർപീസായ പുസ്തകമാണ്. കടിലന്റെയും കടൽ തീരത്തെ ജീവിതത്തിന്റെയും മനോഹാരിത പറയുന്ന മത്സ്യത്തൊഴിലാളികളുടെ ജീവതം പറയുന്ന ലളിതമായ ഭാഷയിൽ എഴിതി തീർത്ത മനോഹരമായ നോവൽ. പ്രശസ്ത എഴുത്തുകാരൻ ശിവശങ്കരൻ പിള്ളയുടെ എഴുത്തുകൾ യാഥാർത്ഥവും ഭാവനയുടെ വിവരണ മികവും രണ്ടും ഒന്നിപ്പിക്കുന്നു. കഥയിലെ കാഥാപാത്രവും വെെകാരിക നിമിഷങ്ങളും വായനക്കാരിൽ വിത്യസ്തയും ആപേക്ഷിതവുമാക്കുന്നു.
1965 ൽ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കുര്യത്ത് സിനിമ സംവിധാനം ചെയ്തിറ്റുണ്ട്. രാഷ്ട്ര അന്താരാഷ്ട്ര അവാർഡുകൾ അടക്കം നിരവധി അവാർഡുകൾക്ക് ഈ സിനിമ അർഹത നേടിയുറ്റുണ്ട്. പ്രസിഡന്റിൽ നിന്നും മികച്ച് ഫിലിം എന്ന നിലയിൽ ലഭിച്ച അവാർഡ് അതിൽ ഏറ്റവും പ്രധാനമാണ്. ഈ അംഗീകാരവും നേട്ടവും തകഴിയുടെ നോവലിനെ ശ്രദ്ധയുറ്റതാക്കി.
വിമർശനങ്ങൾ
മനുഷ്യ ബന്ധങ്ങളുടെ അനുകമ്പയും സത്യസന്ധതയും കൊണ്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാംസ്കാരക സാമൂഹിക ചുറ്റുപാടുകളുടെ വിവരണം കൊണ്ടും ചെമ്മീൻ നോവൽ പ്രശംസിക്കപ്പെട്ടിറ്റുണ്ട്. പരമ്പര്യമായ വിശ്വാസങ്ങൾക്കിടയിൽ ജീവിക്കുന്നവരും എന്നാൽ സ്വന്തം ആഗ്രഹത്തിനൊത്ത ജീവിതം ആഗ്രഹിക്കുന്നവരുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തകഴി നടത്തുന്ന വിമർഷനങ്ങൾക്കും ഏറെ പ്രശംസനകൾ ലഭിച്ചിറ്റുണ്ട്. ലിംഗ വിവേചനം, ജാതി പ്രശ്നം, മതകീയ വ്യതിയാനം എന്നീ വിഷയങ്ങൾ നോവൽ ചർച്ച ചെയ്യുന്നത് കൊണ്ട് തന്നെ സമകാലിക പ്രശനങ്ങളോട് നോവൽ സംവധിക്കുന്നു എന്നതിന് നിറയെ അംഗീകാരം ലഭിച്ചിറ്റുണ്ട്.
നോവലിന്റെ ആഴത്തിലുള്ള ആഖ്യാനവും പ്രമേയവും ഒരുപാട് അംഗീകാരങ്ങൾക്ക് മാത്രമല്ല വിമർശനങ്ങൾക്കും വിദേയമായിറ്റുണ്ട്. പരിശുദ്ധിയും പവിത്രതയും സ്ത്രീയോട് ബന്ധപ്പിച്ചത് മുൻധാരണയുടെ പുറത്താണ് എന്നതാണ് അതിൽ ഏറ്റവും പ്രധാന വിമർശനം. എന്നാലും മലയാള സാഹിത്യത്തിലെ അമൂല്യമായ ഈ കൃതി പിന്നീട് കടന്നു വന്ന പല സാഹിത്യ കൃതികൾക്കും സ്വാധീനം ചെലുത്തിയിറ്റുണ്ട്. ഇത് മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വലിയ നാഴികകല്ലായി പരിഗണിക്കുന്നു.
പാരമ്പര്യവും സാമസ്കാരിക സ്വാധീനവും
ചെമ്മീൻ മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും അനിശ്ചിതമായ സ്വാധീനം ചെലുത്തുന്നുണ്ട്. തീരദേശപ്രദേശ സമൂഹത്തിന്റെ പഴയ കാല വിശ്വാസങ്ങളും അവരുടെ ജീവിതത്തിന്റെ സത്തയും തുറന്ന് കാട്ടിയ ശക്തമായ വിവരണ കൃതി എന്ന നിലയിൽ ഇന്നും ചെമ്മീൻ നിലനിൽക്കുന്നു. മനുഷ്യ സമൂഹത്തിന്റെ വികാരം, സാമൂഹിക ഘടന, ആധുനിക കാലത്ത് പാരമ്പര്യ വിശ്വാസങ്ങളുടെ പങ്ക് എന്നീ വിഷയങ്ങളിടെ ചർച്ച ചെമ്മീനിന്റെ സ്വീധീനം സാഹിത്യ ലോകത്തിന്റെ സീമകളെ കടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിത യാഥാർത്യങ്ങളിലേക്കുള്ള ഈ കൃതിയുടെ നോട്ടം വായനക്കാരിൽ പ്രത്യേക മതിപ്പും സാമൂഹിക ബോധവും ഉണ്ടാക്കാൻ കാരണവുമാകുന്നു.
ചെമ്മീനിലെ കഥയെ ജന മനസ്സുകൾക്കിടയിൽ മായാത്ത വിധമാക്കിത്തീർത്തത് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ തന്നെയാണ്. കേരള സാംസകാരിക രംഗങ്ങളെയും, കലകളെയും, ആകർഷണീയമായ സംഗീതവും, കഥാപാത്രങ്ങളുടെ അഭിനയ മികവുമെല്ലാം ഈ നോവൽ ചെരിത്രത്തിൽ അടയാളപ്പെടുത്തി. മാത്രവുമല്ല, ജാതി അന്ധ വിശ്വാസം, പ്രണയെ തുടങ്ങിയ വിശയങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ മുന്നിരയിലേക്ക് ചെമ്മീനിനെ എത്തിച്ചു.
മലയാള സാഹിത്യത്തിലെ സ്വാധീനം
തകഴി ശവശങ്കരൻ പിള്ളയുടെ ചെമ്മീൻ തലമുറകൾ കടന്നുള്ള എഴുത്തുകാരെയും കഥാകൃത്ത്കാരെയും സ്വാധീനിച്ചിറ്റുണ്ട്. നാടോടി കഥകളുമായി ആധുനികതയെ ബന്ധിപ്പിക്കുന്ന രീതി മലയാള സാഹിത്യത്തിൽ പല പ്രശസ്തരായ എഴുത്തുകാർ എടുത്ത് പറയുകയും അനുകരിക്കുകയും ചെയ്തിറ്റുണ്ട്. കേരളത്തിലെ തീരദേശ പ്രദേശങ്ങളെയും പ്രദേശവാസികളെകുറിച്ചുള്ള തകഴിയുടെ അറിവും, മനശാസ്ത്രത്തെ കുറിച്ചുള്ള തന്റെ അറിവും വിവരണവും പിന്നീട് വന്ന മലയാള സാഹിത്യത്തിലെ പല എഴുത്തുകാർക്കും സാമൂഹിക നീതിയെ കുറിച്ചും, സാംസ്കാരിക അസ്തിത്വം, എന്നീ വിഷയങ്ങളെ കുറിച്ച് കൂടുതൽ എഴുതാനും ഏറെ പ്രചോദനം നൽകിയിറ്റണ്ട്.
കേരളത്തിലെ തീരദേശ വാസികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലി വിളികളെ കുറിച്ച് അവബോധം നൽകുന്നതിലും, അവരുടെ ജീവിത ചുറ്റുപാടുകളിലെ പ്രശ്നങ്ങളെ മുഖ്യധാര സാഹിത്യത്തിലേക്ക് കൊണ്ട് വരുന്നതിലും ചെമ്മേൻ വഹിച്ച് പങ്ക് വലുതാണ്. പാരമ്പര്യ വിശ്വാസങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ആഗ്രഹങ്ങളുടെ കഥാ പശ്ചാത്തലം വായനക്കാരിലും എഴുത്തുകാരിലും പണ്ഡിതന്മാരിലും ഇന്നും തുടർ പഠനത്തിനുള്ള ഉപാദിയായി മാറുന്നുണ്ട്.
ആഗോള സ്വീകാര്യത
ചെമ്മീൻ ഒരു ക്ലാസിക് സാഹിത്യമാണെങ്കിൽ പോലും ഇംഗ്ലീഷിൽ എഴിതിയ മറ്റു ഇന്ത്യൻ കൃതികളേക്കാൾ ആഗോള സ്വീകാര്യത ഇതിന് ലഭിച്ചിട്ടില്ല. എന്നാലും നിരവധി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളികൾകളല്ലാത്ത മറ്റു വായനക്കാർക്ക് കേരളത്തിന്റെ സംസ്കാരത്തിന്റെ മഹിമ മനസ്സിലാക്കാൻ ഈ കഥയുടെ ഭാഷയുടെ ആഖ്യാനം കൊണ്ട് സാധ്യമാവുന്നു. കേരളത്തിലെ സാഹചര്യത്തിലാണ് കഥ വിവരിക്കുന്നതെങ്കിലും കഥയിലെ ആശയം സാർവ്വലൗകികമാണ്. സ്നേഹവം, സത്യ സന്ധത, പാരമ്പര്യ വാദികൾക്കിടയിൽ സ്വന്തം താൽപര്യങ്ങളെ ബലി നൽകേണ്ട വരുന്നതും, ഇങ്ങനെയുള്ള ആശയങ്ങൾ എല്ലാ മേഖലയിലുള്ളവവരുമായി ബന്ധിക്കുന്നത് കൊണ്ട് തന്നെ വിത്യസ്ത ഭാശയിലുള്ളവർക്കും നാട്ടിലുള്ളവർക്കും ഇത് ഒരു പോലെ പ്രാധാന്യം നൽകുന്നു.
എങ്ങനെയാണ് ചെമ്മീൻ ഇതര നോവലുകളിൽ നിന്നും വിത്യസ്ഥമായി നിൽകുന്നു എന്ന് ചോദിച്ചാൽ അതിന്റെ കഥയിലെ വർണനവിലെ മികവ് കൊണ്ട് തന്നെയാണ്. ഒപ്പം ആരെയും ആകർഷിപ്പിക്കുന്ന സാഹിത്യം ആരെയും ബന്ധിപ്പിക്കുന്ന ആശയവും ചേർത്ത് വെക്കുമ്പോൾ എല്ലാ സാഹിത്യ രംഗത്തും വേറിട്ടതും മികവറ്റതുമായി ഈ കൃതി ബാക്കിയാവുന്നു.
ഉപസംഹാരം
തകഴി ശിവശങ്കരൻ പിള്ളയുടെ ചെമ്മീൻ വെറും ഒരു നോവലല്ല. സാംസ്കാരിക പാരമ്പര്യങ്ങളുടെയും, അന്ധവിശ്വാസങ്ങൾക്കും നടുവിൽ ചിത്രീകരിക്കുന്ന മനുഷ്യന്റെ വികാരമാണ്. കാലങ്ങൾ എത്ര കഴിഞ്ഞാലും സമൂഹത്തിൽ ബാക്കിയായി നിൽക്കാൻ പോവുന്ന സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും പാരമ്പര്യ വിശ്വാസങ്ങൾക്കിടയിൽ സ്വന്തം ആഗ്രഹം നടപ്പിലാക്കാതിരുന്നാലുള്ള സമ്മർദ്ധവും പ്രതിഫലിക്കുന്ന ഉത്തമമായ കഥയാണ്.
മലയാള സാഹിത്ത്യത്തിൽ ഏറ്റവും ഉന്നതമായ നോവലുകളിൽ ഒന്നായ ചെമ്മീനിന്റെ അംഗീകാരം അതിർത്തിയും കടന്ന് ചെന്നിറ്റുണ്ട്. വെക്തിപരമായ ആഗ്രഹവും പാരമ്പര്യമായ വിശ്വാസമായുള്ള പോരാട്ടമായത് കൊണ്ടാണ് അതിന്റെ പ്രസക്തി വർധിക്കുന്നത്. ഇന്ത്യൻ സാഹിത്യ കൃതികളോട് താൽപര്യമുള്ള ഏതൊരാളും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. നിരവധി സാഹിത്യങ്ങൾ ആഗാധം നേടാനോ സാമൂഹിക ബോധം ഊട്ടിയുറപ്പിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും നിരവധി അറിവുകളും പിതിയ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രന്ധമാണിത്.
Post a Comment