പുസ്തക അവലോകനം 

പുസ്കം:  ദി ടർട്ടിൽ സ്ക്രീട്ട് / ആയിഷ മർസൂഖി


ബാല സാ​ഹിത്യ കൃതികളുടെ ഏറ്റവും വലിയ പ്രത്യേകത യുവ മനസ്സുകളിൽ ഒരേ നേരം ചിന്തിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്നു എന്നതാണ്. യുവ മനസ്സികളെ ബോധവൽകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് ഈ കൃതികൾ.  ആയിശ മർസൂഖിയുടെ "ദി ടർട്ടൽ സീക്രട്ട്" എന്ന പുസ്തകം അത്തരം സാ​ഹിത്യ രചനകളിൽ പെട്ടതാണ്. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്ന കഥ സ‍ജ്ജീകരിച്ചിരിക്കുന്നത് മനോഹരമായ യുയുടെ തീരത്തെ ആസ്പദമാക്കിയാണ്. കടലാമയുടെ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴമേറിയ ചർച്ചകളിലേക്ക് ഈ പുസ്തകം കടന്ന് ചെല്ലുന്നു. നിലവിലുള്ള ബാലസാ​ഹിത്യ കൃതികളിലേക്ക് താരതമ്യപ്പെടുത്തുമ്പോൾ ആയിശ മർസൂഖിയുടെ "ദി ടർട്ടിൽ സ്ക്രീട്ട്" അത്രമാത്രം അറിയപ്പെട്ട പുസ്തകമല്ലെങ്കിൽ പോലും, പരിസ്ഥിതി പ്രശ്നങ്ങളെ കുട്ടികളെ പഠിപ്പിക്കുകയും ബോധ വൽക്കരിക്കുകയും ചെയ്യുന്നു എന്നതിലാണ് ഈ പുസ്തകത്തിന് പ്രാധാന്യം അർഹിക്കുന്നത്. മനോഹരമായ പുസ്തകത്തിന്റെ ആഴത്തിലേക്കിറങ്ങി ഒരു പുസ്തക നിരൂപണം നടത്തുകയാണിവിടെ.



യു  എ യി നിവാസിനിയായ സാറയുടെ ​ഗ്രാമത്തിൽ കുടുങ്ങിയ ആമയെ കണ്ടെത്തുന്നതിന് പിന്നിലുള്ള സാഹസികതയുടെ യാത്രയാണ് "ദി ടർട്ടിൽ സ്ക്രീട്ട്" എന്ന പുസ്തകത്തിലുടനീളം പ്രതിപാതക്കുന്നത്. ആകാംഷയും അനുകമ്പയും ഏറെയുള്ള സാറ വളരെ വേ​ഗത്തിൽ ആമയുമായി ഇണങ്ങുകയും അതിനെ കടലിലേക്ക് തിരിച്ച് പോകാൻ സഹായിക്കുകയും ചെയ്യുന്നു. തന്റെ കുടുംബത്തിന്റെയും പരിസ്ഥിതി സംരക്ഷകരുടെയും സഹായത്തോടെ പരിസ്ഥിതി മലിനീകരണം മൂലം കടലാമയുടെ വാസസ്ഥലത്തുണ്ടാകുന്ന ബുദ്ധിമുട്ടും അത് മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തെയും സാറ കൃത്യമായ മനസ്സിലാക്കി വെക്കുന്നു. സാറ ആമയെ രക്ഷപ്പെടുത്തുന്ന രസകരമായ സീനുകൾ മാത്രമല്ല രചയിതാവ് പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്, വായനക്കാരിൽ സാമൂഹിക പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സഹാനുഭൂതി, എന്നിവയുടെ പ്രധാന്യം സസൂക്ഷം വിശദീകരിക്കുന്നു. 

പ്രമേയവും സന്ദേശവും

അയിശ മർസൂഖിയുടെ ദി ടർട്ടിൽ സീക്രട്ട് മുന്നോട്ട് വെക്കുന്ന പ്രമേയം പരിസ്ഥിതി സംരക്ഷണമാണ്. പ്രത്യേകിച്ച് യു എ യി ഉൾപ്പെടെ ലോകത്തിന്റെ പലഭാ​ഗത്ത് വംശനാശം സംഭിച്ച് കൊണ്ടിരിക്കുന്ന കടലാമയുടെ സംരക്ഷണത്തിനായി ഈ കൃതി പ്രാധാന്യം നൽകുന്നു. അമിതമായ ഉപദേശങ്ങളും തത്വങ്ങളും നീട്ടി പരത്തലുകളൊന്നുമില്ലാതെ തന്നെ കുട്ടികളുടെ മനസ്സിൽ ആകർഷിക്കുന്ന രീതിയിൽ പരിസ്ഥിതി പ്രശ്നങ്ങളിലൂന്നിയ പ്രമേയത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നു. മനുഷ്യന് അവൻ വലുതാകട്ടെ ചെറുതാകട്ടെ യുവത്വമാകട്ടെ ചെറുപ്പമാകട്ടെ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വിത്യസ്തമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുമെന്നതിൽ സംശയമില്ല. സാറയുടെ ​"ദി ടർട്ടിൽ സ്ക്രീട്ട്" വായിക്കുന്ന ഏതൊരാൾക്കും വലിയ തോതിലോ ചെറിയ തോതിലോ പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ വലിയ പ്രചോദനം ലഭിക്കും. 

കഥാപാത്ര വികാസം 

കഥയിൽ മുഖ്യ കഥാപാത്രമായ സാറ പലരുടെ ‍‍ജീവിതമായും താരതമ്യപ്പെടുത്താൻ സാധിക്കുന്നവളും, എല്ലാ കഴിവുകളും സംയോജിപ്പിച്ച ഒരു പെൺകുട്ടിയുമാണ്. അവളുടെ ജിജ്ഞാസ, അനുകമ്പ, നിശ്ചയ ദാർഡ്യവുമെല്ലാം യുവ വായനക്കാർക്ക് പെട്ടന്ന് ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.

​ഗ്രാമത്തിൽ കുടുങ്ങിയ കടലാമയെ രക്ഷിക്കാൻ സജീവമായ പ്രവർത്തനത്തിൽ മുഴുകുന്ന സാറ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്ന ഒരാളായി സാറ മാറുന്നു. ഇത് വായനാക്കാരായ യുവാക്കളി‍ൽ ഉണ്ടാക്കാന്ന മാറ്റം തെല്ലെന്നുമല്ല. പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കാനും പ്രശ്നപരിഹാരങ്ങളി‍ൽ ഇടപെടാനും വായനക്കാരിൽ വലിയ പ്രചോദനമാണ് നൽകുന്നത്. 

സാറയുടെ കുടുമ്പവും പരിസ്ഥിതി വാദികളുമാണ് കഥയിലെ സഹ കഥാപാത്രങ്ങൾ. സാറയുടെ യാത്രയിൽ വലിയ പങ്കാണ് ഈ സ​ഹ കഥാപാത്രങ്ങൾ വഹിക്കുന്നത്. ലോകത്തിന്റെ പല ഭാ​ഗത്തിലും നേരിടുന്ന ഈ പ്രശ്നത്തിനുള്ള സാശ്വതമായ പരിഹാരത്തിന് കൂട്ടായ പ്രവർത്തനത്തിന്റെ അനിവാര്യതയെ വിളിച്ചോതുന്ന സാറയുടെ യത്രയിലെ നിർദേശകരും വഴികാട്ടികളുമായാണ് മേൽപറയപ്പെട്ട സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എഴുത്തിന്റെ ശെെലി

സങ്കീർണമായ എഴുത്ത് ശെെലിയല്ല ആയിഷ മർസൂഖിയുടേത്. വായനക്കാരിൽ എളുപ്പത്തിൽ പ്രതിഫലിപ്പിക്കുന്ന പ്രത്യേകിച്ച് കുട്ടികൾ നിശ്പ്രയാസമായി വായിക്കാനും ​ഗ്രഹിക്കാനും കഴുയുന്ന ലളിതമായ ഭാഷയാണ്. ലളിതമായ ഭാശ ശെെലിയും രസകരമായ അവതരണവും വിദ്യാർത്ഥികൾക്ക് വായനയിൽ രസവും കഥയുമായി ആത്മ ബന്ധവും അതിവേകം ലഭിക്കുന്നു. കൂടതൽ വിശദീകരണമില്ല, ചിത്രീകരണത്തിന്റെ ആധിക്യവുമില്ല എന്നാൽ ഉദ്ധേശിക്കപ്പെട്ട ആശയവും കഥയും വളച്ച് കെട്ടില്ലാതെ നിസാരമായി വിശ​ദീകരിക്കുകയും ചെയ്തിറ്റുണ്ട്. കഥയുടെ അന്തസത്ത കുട്ടികളിലേക്ക് ആഴ്ന്നിറങ്ങുന്ന ഉദാത്തമായ ശെെലിയാണത്. പ്രത്യേകിച്ച് സാറയുടെ ആമയുമായുള്ള ബന്ധം. അതിനായി നടത്തിയിറ്റുള്ള ചിത്രീകരണം വായനക്കാരായ കുട്ടികളിൽ സമുദ്ര സംരക്ഷണത്തിന്റെ ബോധ്യതയെ വർദ്ധിപ്പിക്കുന്നു. 

സാംസ്കാരി പ്രാധാന്യം

ദി ടർട്ടിൽ സ്ക്രീട്ടിന്റെ സുപ്രധാനമായ സവിശേഷത യു എ ഇ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണമാണ്. ഇത് സാംകാരിക പ്രാധാന്യത്തെ വിളിച്ചോതുന്നു. പരിസ്ഥിതി സംരക്ഷത്തിൽ യു എ ഇ നൽകുന്ന പ്രാധാന്യത്തെ കുറുച്ചും അതിനായ രാ‍ജ്യം ചെയ്യുന്ന പ്രവർത്തനങ്ങളെ കുറുച്ചും വായനക്കാരിലേക്ക് പുസ്തകം നന്നായി സന്നിവേഷിപ്പിക്കുന്നു. ഈ പുസ്തകം വായിക്കുന്ന എമറാത്തി കുട്ടികൾക്ക് അവരുടെ സ്വന്തം ദേശത്തിന്റെ പരിചിതമായ ചുറ്റുപാടുകളിൽ ഒരു കഥ വായിക്കാനാവുന്നു. എന്നാൽ ഇതര രാജ്യങ്ങളിലെ വായനക്കാർക്ക് എല്ലാ മേഖലകളിലും ഭൂപകൃതി നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരത്തെ കുറിച്ചും വെക്തമായ ഉൾകാഴ്ച നൽകുന്നു. എമറാത്തി എഴുത്തുകാരിയായ ആയിഷ മർസൂഖിക്ക് യു എ ഇയുടെ സാംസ്കാരിക തലങ്ങളെ നന്നായ കഥയിലൂടെ ചേർത്ത് വെക്കാൻ സാധിച്ചിറ്റുണ്ട്. ഇത് എമറാത്തി വായനക്കാരിൽ ഇത്തമമായ ഉൾകാഴ്ചയാണ് നൽകുന്നത്. 

കുട്ടികൾക്കുള്ള പരിസ്ഥിതി വിദ്യഭ്യാസം 

ദി ടർട്ടിൽ സ്ക്രീട്ടിന്റെ ഏറ്റവും ശ്ലാകനീയമായ വശം പരിസ്ഥിതി പഠനങ്ങളിലേക്ക് പ്രാധാന്യ നൽക്കുന്നു എന്നതാണ്. വന്യജീവി സംരക്ഷണം, വംശ നാശം നേരിടുന്ന ജീവജാലങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നീ സങ്കീർണമായ വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്നതും ചിന്തിപ്പിക്കുന്നതുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ചുറ്റുപാടുകളിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ബോധമുള്ളവരാകാനും, മാറ്റങ്ങൾ എത്ര ചെറുതാണെങ്കിലും അവരവരെ കൊണ്ട് കഴിയുന്നത് നാടിന് വേണ്ടി ചെയ്യാനുമുള്ള പ്രചോദനം വായനക്കാർക്ക് നൽകുകയും ചെയ്യുന്നു. 

അന്തരീക്ഷ മലിനീകരണവും ജീവവസ്തുക്കളുടെ വാസസ്ഥല തകർച്ചയും അധികരിച്ച് കൊണ്ടിരിക്കുന്ന യി എ യിൽ വായനക്കാർക്ക് ബാല്യ കാലത്ത് തന്നെ ആ പ്രശനങ്ങളെ കുറിച്ച് ബോധവാന്മാരാവുനുള്ള അനിയോജ്യമായ പുസ്തകമാണിത്.  ഏറെ ജനപ്രിയതയുള്ള കടലാമെ പോലെയുള്ള മൃ​ഗത്തിലേക്ക് കേന്ദ്രീകരിച്ച് കൊണ്ട് വായനക്കാരുടെ ശ്രദ്ധ പിടിച്ചിപറ്റാനും അവരുടെ ചുറ്റുപാടുകളിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഭാ​ഗമാകാനുമുള്ള പ്രചോദനമാണ് ആയിഷ മർസൂഖി നൽകുന്നത്. 


ഉപസംഹാരം 

ആയിഷ മർസൂഖിയുടെ ദ ടർട്ടിൽ സീക്രറ്റ് കുട്ടികൾക്കുള്ള വായന പുസ്തകം മാത്രമല്ല അടുത്ത തലമുറയോട് പരിസ്ഥിതി സംരക്ഷണത്തിനായ് ആഹ്വാനം നടത്തുന്ന മഹത്തായ കൃതിയാണ്. കഥാ വൈഭവം കൊണ്ടും, യോചിച്ച കഥാപാത്രങ്ങളെ കൊണ്ടും വേറിട്ടു നിൽക്കുന്ന ഈ പുസ്തകം രസകരമായും അർത്ഥവത്തായും വളരുന്ന യുവ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അറിവുകൾ സമ്മാനിക്കുന്ന പുസ്തകം അന്വേഷിക്കുന്ന രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വിചക്ഷണന്മാർക്കും മൂല്യമേറിയ വിഭവമാണിത്. വലിയ ജനശ്രദ്ധ ഈ പുസ്തകത്തിനു ലഭിച്ചിട്ടില്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിലും ബാലസാഹിത്യത്തിലും മികവുറ്റ സംഭാവന നൽകിയതിനു അംഗീകാരം അർഹിക്കുന്ന രഹസ്യ രത്നമാണ് ഈ പുസ്തകം.

Post a Comment

Previous Post Next Post