മലയാള സാഹിത്യത്തെ പറ്റി പഠനം നടത്തുമ്പോൾ വായനക്കാരിൽ ഏറെ സ്വാധീനം ചെലുത്തിയതും സാഹിത്യ രചനകളിൽ ഏറെ കൊട്ടി ഘോഷിക്കപ്പെട്ടതുമായ നിരവധി പുസ്തകങ്ങൾ നമുക്ക് കാണാൻ കഴിയും. അത്തരം പുസ്തകങ്ങളുടെ നിരന്ന് കിടക്കുന്ന ഒരു സമുദ്രം തന്നെയുണ്ട്. തകഴി ശിവശങ്കരൻ പിള്ളയുടെ ചെമ്മീനും ഒ ചന്തു മേനോൻ എഴുതിയ ഇന്ദുലേഖയുമെല്ലാം അത്തരം ശ്രദ്ധേയമായ ക്ലാസിക് രചനകളിൽ പെട്ടതാണ്.എന്നാലും ഈ പറയപ്പെട്ട പുസ്തകങ്ങൾക്കിടിയിലൊന്നും കാണപ്പെട്ടില്ലെങ്കിലും, ഇത്രമേൽ ശ്രദ്ധയും അം​ഗീകാരവും ആളുകളിൽ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും, ​ഗൂ​ഗിൾ പോലുള്ള പ്ലാറ്റ് ഫോമുകളിൽ സാരസമായ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും സാഹിത്യ രചനകൾക്കിടയിൽ മറഞ്ഞ് കിടക്കുന്ന മുത്തായി  നിരവധി രചനകൾ ഒളിഞ്ഞ് കിടക്കുകയാണ്. അവ മറഞ്ഞ് കിടക്കുന്ന രത്നങ്ങളാണ്. അതുല്യമായ കഥാ രചനാ വെെഭവം കൊണ്ടും, സാംസ്കാരിക സ്വത്തത്തെ ഉയർത്തിപ്പടിക്കൽ കൊണ്ടും എല്ലാവിധ അം​ഗീ​ഗാരത്തിനും അർഹത നേടിയ എന്നാൽ അത്രമേൽ അറിയാതെയും ശ്രദ്ധിക്കാതെയും പോയ മലയാളത്തിലെ ഒരു പുസ്തകത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. അഥവാ പ്രശസ്ത എഴുത്തുകാരൻ ഇ വി കൃഷ്ണൻ പിള്ള എഴുതിയ കുറുക്കന്റെ കല്യാണം എന്ന പുസ്തകം.


ആമുഖം

മലയാള നാടിന്റെ സാംകാരിക സമ്പന്നതയും, പ്രൗ‍ഡമായ പാരമ്പര്യവും, ചുറ്റുപാടുകളും ചരിത്രവുമെല്ലാം സുവ്യക്തമായി പ്രതിഫലിക്കുന്ന നിരവധി കൃതികൾ അടങ്ങിയ നിധിയുടെ കലവറയാണ് മലയാള സാഹിത്യം. ഇതിനിടയിൽ ജനപ്രിയത നേടുന്ന പല പുസ്തകങ്ങൾക്കും ശ്ര​ദ്ധയും അർഹതകളും ലഭിക്കുന്നുണ്ടെങ്കിലും നിരവധി അം​ഗീ​കാരങ്ങൾക്കുള്ള അർഹത ഉണ്ടായിട്ടും വായനക്കാർക്കിടയിൽ അറിയപ്പെടാതെ പോവുന്ന നിധികളായ പുസ്തകങ്ങൾ പലതും ഉണ്ട്. ഇ വി കൃഷ്ണൻ പിള്ളയുടെ "കുറുക്കന്റെ കല്യാണം" അത്തരം നിധികളിൽ ഒന്ന് തന്നെയാണ്. ഈ പുസ്തകത്തിന്റെ യോഗ്യതയ്ക്കും ആഴമേറിയ വിശകലനങ്ങൾക്കും ഓൺലെെൻ മാധ്യമങ്ങളിൽ വിശദീകരണങ്ങളോ പരിചയപ്പെടുത്തലുകളോ ഒന്നും ഉണ്ടായിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. 



വേണ്ട വിധം അറിയപ്പെടാതെ പോവുന്ന,വായനക്കാരുടെ ശ്രദ്ധയിൽ പെടാതെ പോവുന്ന ഇ വി കൃഷ്ണൻ പിള്ളയുടെ "കുറുക്കന്റെ കല്യാണം" പോലോത്ത പുസ്തകങ്ങൾ മാസ്മരികമായ കഥാ വിവരണവും ആഴമേറിയ ചിന്തകളുമാണ് സമ്മാനിക്കുന്നത്. മാത്രവുമല്ല അതാതു കാലത്തെ സാംസ്കാരികതയുടെ സമ്പന്നതയെയും അവരുടെ മൂല്യങ്ങളെയും കുറിച്ചുള്ള ബൊധവും പ്രാധേശിക സാഹിത്യത്തിന്റെ മാറ്റങ്ങളെയും കൃത്യമായി വരച്ചു കാണിക്കുകയും ചെയ്യുന്നു.

കുറുക്കന്റെ കല്യാണം ഒരു ഹാസ്യ കഥയാണ്. നേരം പോക്കിനുള്ള ചിരിയല്ല. വായനക്കാരെ ആഴത്തിൽ ചിരിപ്പിച്ച് അതിനേക്കാളേറെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു ഹാസ്യ കഥ. രചയിതാവ് തമാശയിലൂടെ ​ഗൗരവമായ വിശയം അവതരിപ്പിക്കുകയാണ്. മനുഷ്യന്റെ പെരുമാറ്റത്തിലും സമൂഹത്തിന്റെ നിയമങ്ങളിലുമുള്ള പൊരുത്തക്കേടുകളെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ച് വിമർഷനങ്ങൾക്ക് വിധേയമാക്കുകയാണ്. 

പ്രശസ്ത നാടക എഴുത്തുകാരനും ആക്ഷേപ ഹാസ്യക്കാരനുമായ ഇ വി കൃഷ്ണൻ പിള്ളയാണ് ഈ കൃതി എഴുതിയിരിക്കുന്നത്. സാമൂഹിക പ്രശനങ്ങളുടെ അടിസ്ഥാനം നർമ്മം ചോരാതെ, വായനക്കാരിൽ മടുപ്പുണ്ടാക്കാതെ ഹാസ്യ രീതിയിൽ എങ്ങനെ കാര്യം അവതരിപ്പിക്കാം എന്ന കൃത്യമായ മാതൃക കാണിക്കുയാണ് ഈ എഴുത്തുകാരൻ. അത്തരം ഉദ്ദേശത്തിൽ രചിക്കപ്പെടുന്ന കൃതികൾക്ക് ഉത്തമമായ ഉദാഹരണമാണിത്. 

ഈ കഥ വിവരിക്കുന്നത് കല്യാണത്തിലേക്ക് നയിക്കുന്ന രസകരമായ സംഭവവും അത് പോലെ കുഴപ്പം നിറഞ്ഞ ചില രം​ഗങ്ങളുമാണ്. അതുല്യ പ്രതിഭകളായ കഥാ പാത്രങ്ങളുടെ സാനിധ്യം കൊണ്ടും, ഹാസ്യകരമായ കാഴ്ചകളെ കൊണ്ടും കുറുക്കന്റെ കല്യാണം കേരളത്തിലെ ചെറിയ പട്ടണത്തിന്റെ യഥാർത്ത രൂപത്തെ മർമ്മം ചോരാതെ മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നു. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള രം​ഗങ്ങളും പാരമ്പര്യ ആചാരങ്ങളുമാണ് ഹാസ്യ രീതിയിൽ ഇതിൽ അവതരിപ്പിക്കുന്നത്. വായനക്കാരെ ചിരിപ്പിക്കുന്ന സംഭാഷണങ്ങളാണ് ഈ കഥയിൽ മുഴുവനും ഉള്ളത്. 

വിഷയവും പ്രമേയവും

കുറുക്കന്റെ കല്യാണം എന്ന ഈ പുസ്തകത്തിന്റെ സുപ്രധാനമായ ആശയം സാമൂ​ഹിക ആക്ഷേപഹാസ്യ തന്നെയാണ്. നിശ്ചയ വിവാഹം ( അറേഞ്ച് മാരേഞ്ച്) ന്റെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പിറകിലുള്ള കാപഠ്യത്തെയും വെെചിത്രത്തേയും അതി സമർത്ഥമായി നർമ്മം ചേർത്ത് അവതരിപ്പിക്കുകയാണ് ഇ വി കൃഷ്ണൻ പിള്ള. ഈ പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള എഴുത്തുകാരന്റെ വിശദീകരണം രസകരവും ഒപ്പം ചിന്തകൾ ചേർത്ത് വെച്ചതുമാണ്. 

കഥാ പാത്രങ്ങൾ 

കഥാപാത്രങ്ങളുടെ മനോഹരമായ അവതരണങ്ങളാണ് രചിയിതാവിന്റെ ഏറ്റവും പ്രധാന വിജയം. കഥ അവതരിപ്പിക്കുന്നതിലെ വശ്യതയും ഭം​ഗിയും കാര്യത്തിലൂടെ കൊണ്ട് പോകുന്ന ഹാസ്യവുമെല്ലാം വിജയിക്കുന്നതിൽ കഥാപത്രങ്ങളുടെ പങ്ക് വലുതാണ്. നായകന്റെ ഭാവനകളും കാഴ്ചപ്പാടുകളും കൃത്യമായി ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന കഥാപത്രങ്ങളാണ് പുസ്തക വായനക്കാരിൽ വലിയ സ്വാധീനവും മതിപ്പും ഉണ്ടാക്കുന്നത്. രചയിതാവ് എന്താണോ ഉദ്ധേശിക്കുന്നത് അത കൃത്യമായും വ്യക്തമായും താൻ രൂപരപ്പെടുത്തിയെടുത്ത കഥാപാത്രങ്ങളിലൂടെ വരച്ച് കാണിക്കുന്നു. 

എഴുത്തിന്റെ ശെെലി 

ഇ വി കൃഷ്ണൻ പിള്ളയുടെ എഴുത്തിന്റെ മികവ് അദ്ധേഹത്തിന്റെ ബുദ്ധി ശക്തിയും ഇടവേളകളില്ലാതെ ഹാസ്യം അവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ്. നർമ്മം ചേർത്ത് തന്റെ കാഴചപ്പാടുകളും വിമർഷനങ്ങളും അവതരിപ്പിക്കുന്ന വേറിട്ട ശെെലിയാണ് മറ്റുള്ള മലയാള സാഹിത്യ രചനകളിൽ നിന്നും ഇ വി കൃഷ്ണൻ പിള്ളയുടെ പുസ്തകങ്ങളെ വേറിട്ട് നിർത്തുന്നത്. തന്റെ ശെെലിയും സമീപനവും അവതരണവുമെല്ലാം കഥ പറച്ചിലിനോട് നന്നായി യോചിക്കുന്നു. 

സാംസ്കാരിക പ്രാധാന്യം 

സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ സത്യസന്ധമായി പ്രതിപാതിക്കുന്ന പുസ്തകമായത് കൊണ്ട് തന്നെ മലയാള സാഹിത്യത്തിൽ സാംസ്കാരിക പ്രാധാന്യമർഹിക്കുന്നതാണ് ഈ കൃതി.  ആളുകൾക്കിടയിൽ അത്രമേൽ വ്യാപകമായിട്ടില്ലെങ്കിലും ആക്ഷേപഹാസ്യത്തെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഇത് മതിപ്പുളവാക്കുമെന്നത് തീർച്ചയാണ്. അവർക്കിടയിൽ അതിന്റെ പ്രസക്തി വർദ്ധിക്കുമെന്നതിലും സംശയമില്ല.

ഉപസംഹാരം

മലയാള സാഹിത്യ രചനകളിൽ നല്ലൊരു അം​ഗീകാരം കിട്ടേണ്ട രത്നം തന്നെയാണ് ഇ വി കൃഷ്ണൻ പിള്ളയുടെ   കുറുക്കന്റെ കല്യാണം. സാമൂഹിക ചുറ്റുപാടുകളെ ഹാസ്യ രീതിയിൽ അവതരിപ്പിക്കുന്നതും സാമൂഹിക പ്രശ്നങ്ങളെ ചർച്ച ചെയ്യുന്ന കൃതികളെ ഇഷ്ടപ്പെടുന്നവർക്ക് വിയിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്. നർമ്മം ചേർത്തുള്ള കഥ പറച്ചിൽ സമൂ​ഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നതിൽ ഏറ്റവും നല്ല തെളിവാണിത്. മലയാള സാഹിത്യത്തിന്റെ പെെതൃകത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ കൃഷണൻ പിള്ളയുടെ പുസ്തകം പ്രചോദനമാവുന്നു

Post a Comment

Previous Post Next Post