പുസ്തക നിരൂപണം:
പുസ്തകം: അമേരിക്കയുടെ ദൈവം
രചയിതാവ്: നീൽ ഗൈമാൻ
അമേരിക്കൻ സംസ്കാരങ്ങൾ, പുരാണങ്ങൾ, അഭൗമ സൗന്ദര്യങ്ങൾ എന്നിവ മനോഹരമായി വരച്ച് കാണിക്കുന്ന നോവലാണ് പ്രശസ്ത എഴുത്തുകാരൻ നേൽ ഗൈമാൻ എഴുതിയ അമേരികയുടെ ദൈവം.
നിരവധി കാലം ജയിൽ കഴിയേണ്ടി വന്നതിനു ശേഷം മോചനം ലഭിച്ച ഷാഡോ എന്ന വ്യക്തിയുടെ യാത്രയാണ് ഈ കഥ. തന്റെ സ്നേഹ നിധിയായ ഭാര്യയുടെ വേർപാടിന് ശേഷം തന്റെ ജീവിതം അന്വർത്തമാറിയിരിക്കുന്നു എന്ന് മനസ്സിലാക്കുകയാണ് ഷാഡോ..ഒടുവിൽ ഒരു വെട്ടത്തിനായി മിസ്റ്റർ വെഡ്നെസ്ഡയെ ചെന്ന് കാണുന്നു. അയാൾ ഷാഡോയെ അംഗ രക്ഷകനായി നിയമിക്കുന്നു. തന്റെ അമേരിക്കയിലെ പ്രയാണത്തിലൂടെ, വെഡ്നെസ്ഡേ ഒരു ദൈവമാണെന്നും, ഭൂമിയിൽ വേഷം മാറി സഞ്ചരിക്കുകയാണെന്നും കണ്ടെത്തുന്നു.
വെറും ദൈവമല്ല, പഴയ ദൈവങ്ങളെ കൂടെ നിർത്തി ആധുനിക കാലത്തെ പുതിയ ദൈവങ്ങളായ ടെക്നോളജിയോടും, മീഡിയയോടും, ഭോഗപരതയോടും പോരാട്ടം നടത്തുന്നയാൾ. ഈ പോരാട്ടത്തിനായി സജ്ജീകരിക്കുന്നത് അമേരിക്കയിലെ ചെറിയ പട്ടണമാണ്..
നീൽ ഗൈമാന്റെ അമേരിക്കൻ ഗോഡ്സ് എന്ന ഈ നോവൽ മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാന പ്രമേയം പൈതൃകവും സാംസ്കാരിക സ്വത്തവുമാണ്. വിശ്വാസവും പാരമ്പര്യവും നവ യുഗത്തിൽ എങ്ങനെ പൊരുത്തപ്പെടുന്നു എങ്ങനെ മരിക്കുന്നു എന്ന് വിത്യാസ്ത സംസ്കാരങ്ങൾ കൊണ്ട് വന്ന പഴയ ദൈവങ്ങളിലൂടെ പരിശോധന നടത്തുകയാണ് എഴുത്തുകാരൻ. സാമൂഹികവും, വെക്തികതവുമായ സ്വത്തത്തെ വിശ്വാസം എങ്ങനെ സ്വാദീനിക്കുന്നു എന്ന് പരിശോധിക്കുന്ന ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും പ്രമെയമാണ് ഈ നോവൽ. നാണയം വിശ്വാസമാകുന്ന ലോകത്തെയാണ് ഗൈമാൻ പരിചയപ്പെടുത്തുന്നത്. വിശ്വാസം ഉള്ള കാലത്തോളം മാത്രമാണ് ദൈവം ജീവിക്കുകയെങ്കിൽ ആളുകൾ ആരാധിക്കുന്നത് എന്തിനെയാണ് സാങ്കേതിക വിദ്യയോ, അല്ല പ്രശസ്തിയോ..
കഥാ പാത്രങ്ങൽ
ഈ നോവലിലെ ഓരോ കഥാപത്രങ്ങളുടെയും വിവരണം വളരേ സങ്കീർണമാണ്.. ദൈവവും, മർത്യനും വിശാലമായ വിശദീകരണം ആവശ്യമുണ്ട്. കഥയിലെ നായകൻ ഷാഡോ പൊതുവേ ശാന്തനും, നിഷ്ക്രിയമായ പെരുമാറ്റത്തിനു ഉടമയുമാണ്. യാതാർത്യത്തെ തേടിയുള്ള തന്റെ നീണ്ട യാത്രയിലൂടെ സ്വയം തിരിച്ചറിവിലേക്കും ഉദ്ദേശത്തിലേക്കും എത്തിചേരുന്നു. സൂത്രശാലിയും നിഗുഡതകളും നിറഞ്ഞ വെഡ്നെസ്ടെ പുതിയ ദൈവങ്ങളിൽ നിന്നും വളരേ വെത്യാസതമായാണ് കാണുന്നത്. പഴയ ദൈവങ്ങളുടെ മനോഹാരീതയെയും പ്രതികരണ ശേഷിയെയും പ്രകടമാക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ മാറ്റമില്ലാതെ തുടരാൻ വേണ്ടി പഴയ വിശ്വാസവും, പുതിയ വിശ്വാസവും നടത്തുന്ന പരസ്പര പോരാട്ടത്തെയാണ് ഈ കഥയിലെ ഓരോ കഥാപത്രങ്ങളും പ്രതിഫലിപ്പിക്കുന്നത്.
എഴുത്ത്, ശൈലി
വളരെ സമ്പന്നവും, പ്രചോദനവുമാണ് നീൽ ഗൈമിന്റെ അമേരിക്കൻ ഗോഡിലെ എഴുത്തുകൾ... അത് ബ്ലാക്ക് ഹ്യൂമർ കൊണ്ടും കാവ്യാത്മകത കൊണ്ടും, അമേരിക്കയുടെ പ്രകൃതി ദൃശ്യങ്ങളെ കൊണ്ടും സംയോചിപ്പിച്ചതുമാണ്. സ്വപനതുല്യമായ വിവരണം എന്ന് വായനക്കാരിൽ തോന്നൽ ഉണ്ടാക്കുന്ന പദ പ്രയോഗങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് വായനക്കാരിൽ വേഗത കുറക്കാനും, പുസ്തകത്തിന്റെ ഗുണ മേന്മ അളക്കാനും സാധ്യതയുണ്ട്. വികാസനവും, ലോക നിർമാണവുമായി കഥ മുന്നോട്ട് പോകുമ്പോൾ വിവരിക്കപ്പെടുന്ന കഥകളിലൂടെ പൗരാണികഥയുടെ പ്രവാഹത്തിലേക്ക് എഴുത്തുകാരൻ വായനക്കാരെ ക്ഷണിക്കുന്നു.
സമകാലിക സാഹചര്യത്തിൽ പുരാണ പഠനം നടത്തുന്നവരും നാഗരിക ജീവിത വർണ്ണനം ആഗ്രഹിക്കുന്നവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് "അമേരിക്കൻ ഗോഡ്". അമേരിക്കൻ ഐതിഹാസം, സാമൂഹ ചർച്ചകൾ എന്നിവകൾ ആധുനിക ലോകത്ത് പഴയ വിശ്വാസങ്ങൾ എങ്ങനെ യോചിച്ചു പോകും എന്ന പരിശോധനയിൽ താൽപര്യമുള്ള എല്ലാ വായനക്കാർക്കും പ്രത്യേക ആനന്ദം നൽകും. ടെറി പ്രാറ്റ്ചെറ്റ്, ക്ലൈവ് ബാർക്കാർ എന്നീ എഴുത്തുകാരുടെ ആരാധകർ ഗൈമാന്റെ ശൈലിയെയും എഴുത്തിനേയും പുകഴ്ത്തുകയും ഇഷ്ടപ്പെടുകയും ചെയ്യും. കഥകളുടെ മാറ്റങ്ങൾ അതിവേഗത്തിലാവാൻ ആഗ്രഹിക്കുന്ന വായിനക്കാർക്ക് അനിയോജ്യമായ പുസ്തകമല്ല അമേരിക്കൻ ഗോഡ്സ്. എന്നാൽ നിരവധി ചിന്തകൾ നൽകുന്ന അന്തരീക്ഷങ്ങൾ സമ്മാനിക്കുന്ന കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ നോവൽ വലിയ സംതൃപ്തി നൽകും.
Rating (റേറ്റിങ്): 4.5 out of 5 stars
അമേരിക്കൻ ഗോഡ് അതിന്റെ സാംസ്കാരിക സ്വത്തത്തെ കുറിച്ചുള്ള മികവുറ്റ വിവരണം കൊണ്ടും, വിശ്വാസ സമ്പന്ധമായ കാര്യങ്ങളുടെ വികാസം കൊണ്ടും ഈ നോവൽ മറ്റുള്ള നഗര വിവരണ നോവലിനെക്കാൾ മികച്ചു നിൽകുന്നു.
പ്രമേയം
ആരും ആഗ്രഹിക്കുന്ന പ്രമേയങ്ങൾ, വർണാജിതമായ ദൃശ്യങ്ങൾ, ഉജ്വലമായ കഥാപത്രങ്ങൾ എന്നീ സാവിശേഷങ്ങൾ കൊണ്ടെല്ലാം ആരെയും ആകർഷിക്കുന്ന വിത്യസ്തമായ നോവലാണ് "അഅമേരിക്കൻ ഗോഡ്". വായനക്കാർക്ക് മന്ദഗതിയായി തോന്നുവെങ്കിലും അതിന്റെ വിവരണവും വിഷയത്തിന്റെ ആഴവും കൊണ്ട് ശ്രദ്ധേയമായ കൃതി തന്നെയാണത്.
ആധുനിക അമേരിക്കയുടെ പ്രതലങ്ങളിലേക്ക് പഴയ പുരാതന പുരാണങ്ങളെ സംയോചിപ്പിക്കുന്നതാണ് നോവലിലെ ഏറ്റവും ശ്രദ്ദേയമായ ഭാഗം. എല്ലാവരും മറന്നു പോയ സ്ലാവിക് ദൈവങ്ങൾ, ആഫ്രിക്കൻ ദൈവങ്ങൾ തുടങ്ങിയ വെത്യാസ്ത ഭാഗങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും അവരുടെ വിശ്വാസപ്രകാരമുള്ള ദൈവങ്ങളെ കൊണ്ട് വന്ന് ഈ കഥ കുടിയേറ്റക്കാരുടെയും അവരുടെ സംസ്കാരിക ചരിത്രത്തിന്റെ അടയാമായി ബാക്കിയാവുന്നു. യതാർഥ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമ്പോൾ ദൈവങ്ങളും വിശ്വാസങ്ങളും എങ്ങനെ ഇല്ലാതാവുന്നു എന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു.
അമേരിക്കയെ ഒരു വിത്യസ്ത സംസ്കാരങ്ങളെ കൊണ്ട് ഉരുകുന്ന കലമായാണ് ഗൈമാൻ എഴുതുന്നത്. പക്ഷെ ആ നഗരം നുതന ദൈവങ്ങളായ മീഡിയ, ആധുനിക സംവിധാനം, സമ്പത്ത് എന്നിവകളെ കൊണ്ട് മനുഷ്യർ മറക്കുകയോ മറച്ച് വെക്കുകയോ ചെയ്യുകയാണ്. പഴയ ദൈവങ്ങളുടെ നില നിൽപ്പിന് വീണ്ടിയുള്ള പോരാട്ടം പറമ്പിര്യവും പുരോഗമനവും തമ്മിൽ നടക്കുന്ന പരസ്പര കലഹത്തിലൂടെ ഉയർത്തിക്കാട്ടുന്നു. കുടിയേറ്റക്കാരായ ജനങ്ങളുടെ അസ്ഥിത്വം നില നിർത്താനുള്ള പോരാട്ടം ഈ ആധുനിക കാലത്തും അവരുടെ വിശ്വാസങ്ങൾ, ആരാധനകൾ പൊരുത്തപ്പെട്ട പോവുന്നത്തിലും നിലനിർത്തുന്നതിലൂടെയാണ് വരച്ചു കാ ട്ടുന്നത്.
സ്ഥലം മാറ്റം, നഷ്ടപ്പെടുന്ന പ്രമേയം, തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങളെ കൊണ്ടെല്ലാം തീവ്രവും, വിഷമകരമവുമായ അനുഭവം നൽകുന്ന സ്വരമാണ് അമേരിക്കൻ ഗോഡ്സിനുള്ളത്. ആകർഷിക്കുന്ന, സൗന്ദര്യം തുളുമ്പുന്ന തെരുവുകളുള്ള, പഴയ ദേവതകൾക്ക് അഭയമായി തീരുന്ന നഗരങ്ങളുള്ള ഒരു ലോകത്തേക്ക് വായനക്കാരെ നോവൽ കൂട്ടി കൊണ്ട് പോകുകയാണ് മിസ്റ്റർ വെഡ്നെസ്ഡേയുടെ കൂടെയുള്ള ഷാഡോയുടെ യാത്ര. ആളുകൾ മറന്നു പോകുന്ന ദൈവത്തെ കുറിച്ചുള്ള സങ്കടകരമായ വിവരങ്ങൾ നോവൽ കുറിക്കുന്നു. ഉപഭോഗ ഉൽപന്നങ്ങളുടെ അധികരിച്ച ഉപയോഗങ്ങളെ കുറിച്ച് വായനക്കാർക്ക് ചിന്ത നൽകുന്നു. ഈ നോവലിൽ രസകരമായ നിമിഷങ്ങൾ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും അധികവും ദുഃഖകരമായ, സംഘടകരമായ നിമിഷങ്ങളിലൂടെ തന്നെയാണ് ഈ നോവൽ സംസാരിക്കുന്നത്. പക്ഷെ അതെല്ലാം ഈ കഥ വായിക്കുന്നവർക്ക് അവരുടെ സ്വത്തത്തെ കുറിച്ച് ചിന്തിക്കാനും, അവരുടെ വിശ്വാസത്തിലേക്ക് മടങ്ങാനും ഏറെ പ്രചോദനം നൽകുന്നു.
അവിസ്മരണീയമായ ഉദ്ധരണികൾ
വായക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും, ഒത്തിരി അറിവുകൾ നൽകുന്നതുമായ നിരവധി ഉദ്ധരണികൾ നോവലിനൂടനീളം എഴുത്തുകാരൻ കൊണ്ട് വന്നിട്ടുണ്ട്. അതിൽ ചിലത് താഴെ കൊടുക്കുകയാണ്.
"ജനങ്ങൾ വിശ്വാസിക്കുന്നു, അവർ ചെയ്യുന്നതെന്തോ അത്, അവർ വിശ്വസിക്കുന്നു" വിശ്വാസം എങ്ങനെയാണ് ദൈവങ്ങൾക്ക് ശക്തിയും ജീവനും നൽകുന്നത് എന്നതാണ് ഈ വരി സൂചിപ്പിക്കുന്നത്. ഒപ്പം, ശക്തയുടെയും നിലനിൽപ്പിന്റെയും ഉത്ഭവമായി വിശ്വാസിത്തിന്റെ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്നു.
"നിങ്ങളെ പേടിപ്പിക്കാത്ത നിലക്ക് ഭൂമി മെല്ലെ ഉരുളുകയാണ്, എന്നാലും നിങ്ങളുടെ അതിന്റെ തെല്ലിൽ ഉറങ്ങുമോ"
അമേരിക്കയുടെ ഭംഗിയെ കുറിച്ചുള്ള ഈ വിവരണമാണ് മൊത്തത്തിൽ നോവലിന് അതുല്യ സ്ഥാനം നൽകുന്നത്.
ഈ പറയിപ്പെട്ട ഉദ്ധരികൾ വെറും മനോഹാരിതകൾക്ക് വേണ്ടി വരികൾക്കിടയിൽ ചേർത്തതല്ല മറിച്ച് ആഴത്തിൽ ചിന്തിക്കുന്നവർക്ക് ഈ ഉദ്ധരണികളിലൂടെ പുസ്തം അകക്കാഴ്ച്ച നൽകുന്നു.
ശക്തിയും, ബലഹീനതയും.....
വിത്യസ്തമായ പുരാണങ്ങൾ സങ്കീർണമായ അമേരിക്കൻ സംസ്കാരത്തിൽ പ്രതിഫലിക്കുന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ ശക്തി. ദൈവങ്ങളെ മനുഷ്യവൽക്കരിക്കാൻ ശ്രമിക്കുന്നതും, രസകരമായും ഗൗരമായും അസ്ഥിത്വത്തെ കുറിച്ചുള്ള വിവരണവുമെല്ലാം ഗൈമന്റെ കഴിവ് തന്നെയാണ്. നോവലിന്റെ കഥയുടെ പോക്ക് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല പ്രത്യേകിച്ച് കഥയുടെ മെല്ലെ പോക്ക് ഇഷ്ടമാവാത്തവർക്ക്. പക്ഷെ ഈ ശൈലി നോവലിനെ ഏറ്റവും സമ്പന്നമാക്കുന്നു.
നഗര ഫാന്റസിയുടെ പരിമിതികളെ ഇല്ലായ്മ ചെയ്യുന്ന ഉത്തേജന ചിന്തകളാണ് "അമേരിക്കൻ ഗോഡ്". സാംസ്കാരിക പൈതൃകം ആധുനിക സ്വത്തത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ചോദ്യം വായിക്കാരുടെ മനസ്സിൽ ഉയർത്തുകയാണ് പ്രസ്തുത നോവൽ.
ദൈവങ്ങളെ കുറിച്ച് മാത്രമല്ല അമേരിക്കയുടെ ആധുനിക മതങ്ങളിലെ സങ്കീർണതകളുമാണ് ഈ നോവൽ.
മൊത്തത്തിലുള്ള അഭിപ്രായം
ഈ നോവലിനെ കുറിച്ച് മൊത്തത്തിൽ സമൂഹത്തിലുള്ള അഭിപ്രായ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് എന്നതാണ്. പ്രത്യേകിച്ച്, പുരാണം, ആഴത്തിലുള്ള സാഹിത്യം ഇഷ്ടപ്പെടുന്നവർക്ക്. വായനക്കാരുടെ സ്വന്തം വിശ്വാസത്തിന്റെ നേരിടാനുള്ള ഒരു പ്രചോദനം കൂടി നോവൽ നൽകുന്നു.
മറ്റുള്ള പുസ്തകങ്ങളെ കാളും മികച്ച കഥ പറച്ചിൽ കൊണ്ട്, വർണ ഭംഗി കൊണ്ടും മനോഹരമായി എഴുതി തീർത്തതിനാൽ ഗൈമന്റെ "അമേരിക്കൻ ഗോഡ്" എന്ന പുസ്തകം അവസാന പേജിന് ശേഷവും വായനക്കാരുടെ ഉള്ളിൽ കഥ അവശേഷിക്കുന്നതാണ്.
Post a Comment