ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ നിലനിന്നിരുന്ന കർക്കഷമായ സാമൂഹിക ഘടനയുടെ അകത്ത് സ്തീകളുടെ ജീവിതത്തിന്റെ സങ്കീർണതകളെ കൃത്യമായും വ്യക്തമായും പര്യവേക്ഷണം നടത്തുന്ന ആളുകളുടെ ഹൃദയങ്ങളിൽ ആഴത്തിലും അഗാധമായും ശക്തമായും ആഴ്ന്നിറങ്ങുന്ന നോവലാണ് ലളിതാംബിക അന്തർജനം രചിച്ച അഗ്നി സാക്ഷി. പുസ്തകത്തിനുടനീളം കൊണ്ട് വരുന്ന ആശയം സ്ത്രീകൾ നേരിടേണ്ടി വരുന്ന സാമൂഹിക നിയന്ത്രങ്ങളെ കുറിച്ചുള്ള ഉൾകാഴ്ചയും വ്യക്തി സ്വാതന്തൃത്തിനായുള്ള അന്വേഷണവും ആയത് കാരണം കൊണ്ട് തന്നെ എക്കാലത്തും പ്രതിധ്വനിക്കുന്ന ഒരു കൃതിയാണിത്.
ആമുഖം
അഗ്നി സാക്ഷി എന്ന ഈ നോവൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. ആദ്യം ദേവകി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്കും പിന്നീട് സുമിത്രാനന്ദ എന്നവരിലേക്കുമാണത്. ദേവികയുടെ ജീവിത യാത്രയിലേക്കുള്ള വീക്ഷണം നൽകുന്നതോടൊപ്പം, തങ്കം നായരുടെ ഓർമകളിലൂടെയാണ് ഇതിന്റെ ആഖ്യാനം വികസിക്കുന്നത്. പാരമ്പര്യം ആത്മീയത, സാമൂഹിക മാറ്റം, സാതന്ത്രത്തിനായി മുറവിളി കൂട്ടുന്ന ഒരു സ്ത്രീയുടെ മനസ്സിനുള്ളിലെ സംഘട്ടനങ്ങളടങ്ങുന്ന ആശയങ്ങളെ കോർത്ത് വെക്കുകയാണ് നോവൽ ചെയ്യുന്നത്. ഒരു പ്രത്യേകമായ സാംസ്കാരിക പരിസരത്ത് നിന്ന് മനുഷ്യ വെെകാരികതയുടെ അന്തസത്തയെ പിടിച്ച് പറ്റാനുള്ള കഴിവും, സംവേദന ക്ഷമതയുടെ സവിശേഷതകളെ കൊണ്ടും പ്രത്യേകമായതാണ് അദ്ധേഹത്തിന്റെ എഴുത്ത് ശെെലി.
കഥാപാത്രങ്ങൾ
ദേവകി സുമിത്രാനന്ദ പാരമ്പര്യ വിശ്വാസങ്ങളും പരമ്പരാഗത മൂല്യങ്ങളും പേറി നടക്കുന്ന നമ്പൂതിര കുടുമ്പത്തിന്റെ പരിധിക്കുള്ളിൽ ജീവിതം കുടുങ്ങുപ്പോകുന്ന എന്നാൽ സ്വതത്തെ കുറിച്ചും നിലനിൽപിനെ കുറിച്ചും ശക്തമായ ബോധമുള്ള സ്ത്രീയാണ് ദേവകി. ഈ നോവലിലെ മർമ്മ പ്രാധനമായ കഥാപാത്രം കൂടിയാണ് ദേവകി. ജീവത്തിൽ ആത്മീയ വെളിച്ചം പാകണം എന്ന ആഗ്രഹും സമോഹത്തിന്റെ ചിന്താകതികൾ നാട്ട് നടപ്പുകളിൽ മാറ്റം വരണമെന്നും ആഗ്രഹിച്ച് അതിനായി ജീവിതം കൊണ്ട് മല്ലിടുന്നത് കൊണ്ട് തന്നെ അവളുടെ യാത്ര നിരന്തരം ആന്തരിക രോധനങ്ങളോട് മല്ലിടുന്നതാകുന്നു. നീണ്ട് നാളുകൾക്ക് ശേഷം ദേവികയിൽ നിന്നും സിമിത്രാനന്ദ എന്ന സന്യാസിനിയിലേക്കുള്ള മാറ്റം ആത്മീയ സ്വാതന്ത്രത്തിനായുള്ള അവളുടെ ആത്യന്തിക അന്വേഷണത്തെ അത് പ്രതിഫലിപ്പിക്കുന്നു.
ഉണ്ണി നമ്പൂദിരി
നമ്പൂദിരി കുടുമ്പം കാലങ്ങളായി വിശ്വസിച്ച് പോരുന്ന ആചാരങ്ങളും മൂല്യങ്ങളും നിറവേറ്റി അതിന് പ്രാധാന്യം കൽപിക്കുന്ന ദേവികയുടെ ഭർത്താവാണ് ഉണ്ണി നമ്പൂദിരി. ഉണ്ണി നമ്പൂദിരി ആചാരങ്ങൾ മുറപോലെ ജീവിതത്തിൽ കൊണ്ട് നടക്കുന്ന വലിയ ഭക്തനായത് കൊണ്ട് തന്നെ ദേവികയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പുരോഗമന ചിന്തകളും ഒരിക്കലും അദ്ധേഹത്തിന് അംഗീകരിക്കാൻ കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഈ അകൽച്ച് അവർക്കിടയിൽ വലിയ വിടവ് സ്രിഷ്ഠിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്യത്തിന് മേൽ കടന്ന് കളയുന്ന അവരുടെ സ്വയം ഭരണത്തിന് തടസ്സം സൃഷ്ടിക്കുന്ന സാമൂഹിക ശക്തികളെയാണ് ഉണ്ണി നമ്പൂദിരിയുടെ കഥാപാത്രം പ്രതിനിധീകരിക്കുന്നത്.
തങ്കം നായർ ( മിസസ് കെ എം കെ നായർ )
ദേവികയുടെ ജീവിതത്തിലെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും സ്വയം ഉൾകൊണ്ട് അതിനെ വിവരണം നൽകുന്നവളാണ് നോവലിലെ മറ്റൊരു കഥാപാത്രമായ തങ്കം നായർ. ദേവികയുടെ ഉറ്റ സുഹൃത്തും ഉണ്ണി നമ്പൂദിരിയുടെ സഹോദരിയുമായ തങ്കം റണ്ട് സമൂഹിക വീക്ഷണങ്ങൾക്കിടയിൽ ഒരു പാലമായി വർത്തിക്കുകയാണ് അവൾ. കൂടുതൽ ആധുനികവും ലോകോത്തരവുമായ ആശയങ്ങളെ പ്രതിനധീകരിക്കുന്നതുമാണ് തങ്കം നായരുടെ കഥാപാത്രം. വളരെ വിശദീകരിച്ചും സുവ്യക്തമായും എഴുതപ്പെട്ട കഥാപാത്രമാണ് തങ്കം നായരുടേത്. അവർ തമ്മിലുള്ള ഇടപെടലുകളും സംഭാഷണങ്ങളും രചിയിതാവ് നോവൽ എഴുതിത്തീരുന്ന കാലത്തെ നടന്നിരുന്ന സാമൂഹിക പിരിമുറുക്കത്തെ തുറന്നു കാട്ടുന്നു.
ആശയങ്ങൾ
ആധുനികവും പാരമ്പര്യവും കേരളത്തിലെ പരമ്പരാഗത മൂല്യങ്ങളും ആധുനികതയുടെ ഉയർന്ന് വരുന്ന ശക്തികളും തമ്മിലുള്ള ഏറ്റ് മുട്ടലുകളെ ഈ നോവൽ ശക്തമായി തുറന്ന് കാട്ടുന്നു. താൻ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല നിയന്ത്രണങ്ങളിൽ നിന്നും മനം മടുത്ത് നിയന്ത്രണാതീതമായ ആചാരങ്ങളിൽ ചുറ്റുപാടുകളിൽ നിന്ന് മോചൻ അവൾ നടത്തുന്ന പോരാട്ടം പിന്നീട് അവളുടെ ജീവിതത്തിൽ നിരവധി സംഘർഷങ്ങൾക്ക് വഴി തുറക്കുകയാണ്.
സ്ത്രീ സ്വാതന്ത്യം
പുരഷാധിപത്യ സമൂഹത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളെ പര്യവേക്ഷണം ചെയ്യുന്ന സ്ത്രീ വാദ സാഹിത്യത്തിലെ സുപ്രധാനമായ നോവലാണ് അഗ്നിസാക്ഷി. സ്ത്രീ സ്വയം ഭരണത്തിന്റെ പ്രാധാന്യത്തെയും സ്വയം തീരുമാനമെടുക്കാനുള്ള അവളുടെ അവകാശത്തെയുമാണ് നോവൽ പ്രാധാന്യമായും കാണുന്നത്.
ആത്മീയതയും ത്യാഗവും
ആത്മായത എന്ന ആശയത്തെ കേന്ദ്ര ആശയമാക്കിയാണ് നോവൽ ചർച്ച കൊണ്ട് പോകുന്നത്. പ്രത്യേകിച്ച് ദേവിക അവളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന ജ്ഞാനോദയത്തെ കേന്ദ്രീകരിച്ച് കൊണ്ടാണ് ആത്മീയതയിലേക്ക് വെളിച്ചം വീശുന്നത്. ലൗകിക ജീവിതത്തിലെ സകല സൗഭാഗ്യങ്ങളെയും ത്യജിക്കാൻ അവൾ തയ്യാറാകുന്നത്. അവളുടെ ഉള്ളിൽ അണഞ്ഞ് കൂടിയിരിക്കുന്ന ആത്മീയ സ്വാതന്ത്രത്തിനായുള്ള അവളുടെ അതിയായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.
സാമൂഹിക മാറ്റം
അക്കാലത്ത് കേരളത്ത് നടന്ന സാമൂഹിക പരിഷ്കാരണ പ്രസ്ഥാനത്തെ കൂടി നോവൽ ബന്ധിപ്പിക്കുന്നു. നമ്പൂദിരി സമുദായത്തിലെ കുടത്ത ജാതി വ്യവസ്ഥകളും സ്ത്രീകളോടുള്ള പെരുമാറ്റവും കഥയിലെ പ്രധാനപ്പെട്ട ഭാഗമാണ്.
ആഖ്യാനവും ശെെലിയും: വായനക്കാരുടെ ഹൃദയാന്തരങ്ങളിലേക്ക് കടന്ന് ചെന്ന് ആത്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതും മാറ്റത്തിന്റെ പ്രതിഫനലം തീർക്കുന്നതുമാണ് ലളിതാംബിക അന്തരർജനത്തിന്റെ ആഖ്യാന ശെെലിയുടെ സവിശേഷത. തങ്കം നായരുടെ നിരവധി ഓർമകൾ നെയ്തു വെച്ച ഇ നോവലിന്റെ ഘടന കഥാപാത്രങ്ങളുടെ ആന്തരിക ജീവിതങ്ങളെ നന്നായി അന്വേഷിക്കാൻ അനുവദിക്കുന്നു. കാവ്യാതമവും വായനക്കാരുടെ സ്മരണ ഉണർത്തുന്നതുമായ എഴുത്തുകാരന്റെ ശെെലി മനുഷ്യരുടെ കഥയുടെ അഗാധമായ വെെകാരികതയെ തൊട്ടുണർത്തുന്നു.
ഉപസംഹാരം
എക്കാലത്തെയും വായനക്കാരിൽ ഓളം തീർക്കുന്ന വായനക്കാരിൽ മടപ്പുളവാക്കാത്തെ എന്നും കാലാതീതമായി മാസ്റ്റർപീസായി നിലനിൽക്കുന്ന നോവലാണ് അഗ്നിസാക്ഷി. ലളിതാമ്പിക അന്തർജനത്തിന്റെ സ്ത്രീ സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ചയും അതിനെ അന്തർലയിപ്പിക്കാനായി അവർ നെെത് വെച്ച ചിത്രീകരണവും ആരെയും ചിന്തിപ്പിക്കുന്ന ആഴമേറിയ പ്രമേയങ്ങളെ കുറിച്ചുള്ള അവരുടെ അന്വേഷണവുമെല്ലാം ഇന്ത്യൻ സാഹിത്യത്തിന് തന്നെ വലിയ സംഭാവന നൽകുന്ന നോവലാക്കി ഇതിനെ മാറ്റുന്നു. പാരമ്പര്യത്തനും ആധുനികതയ്ക്കും നില നിൽക്കുന്ന പിരിമുറുക്കത്തെയും വ്യക്തി സ്വാതന്ത്രത്തിനായുള്ള നിരന്തരമായ അന്വേഷണത്തെ കുറിച്ചും പുസ്തകം പ്രോൽസാഹിപ്പിക്കുന്നു. മലയാള ത്തിലെ സ്ത്രീവാദ പുസ്തകത്തിൽ വളരെ പ്രധാനപ്പെട്ട പുസ്തകമാണിത്. കേരളത്തിൽ സ്ത്രീ സാമൂഹിക മാറ്റത്തിന്റെ കാലത്തെ ജീവിതം നയിച്ചിരുന്ന സ്ത്രീകളുടെ ജീവതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ് ഈ പുസ്തകം. സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മാലയാള സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ താൽപര്യപ്പെടുന്ന വായനക്കാർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പുസ്തകമാണ് അഗ്നിസാക്ഷി.
Post a Comment