എം മുകുന്ദൻ എഴുതുയ പ്രശസ്തമായ പ്രവാസം എന്ന പുസ്തകത്തിന്റെ നിരൂപണം

ആമുഖം

മലയാള സാഹിത്യത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ടവരും പ്രശസ്തനുമായ എഴുത്തുകാരൻ എം മുകന്ദൻ എഴുതിയ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നോവലാണ് പ്രവാസിസം. ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾ കൂട്ടിച്ചേർക്കാനായി സ്വപനങ്ങളുടെ ബാണ്ഡവം പേറി അറബിക്കടൽ താണ്ടി ​ഗൾഫിലെത്തുന്ന പ്രവാസികളുടെ കരളലിയിപ്പിക്കുന്ന ജീവിതത്തെയാണ് ഈ നോവൽ വരച്ചു കാട്ടുന്നത്. സ്വന്തം നാടും വീടും കുടുമ്പവും വിട്ട് മറുനാട്ടിൽ താമസിക്കുമ്പോൾ അവർ അനുഭവിക്കേണ്ടി വരുന്ന ത്യാ​ഗങ്ങൾ, ആത്മ സംഘർഷങ്ങൾ, ​ഗ്രൃഹാതുരത്വത്തെ കുറിച്ചുള്ള ​ഓർമകൾ, വെെകാരിക സംഘർഷങ്ങൾ,മാത്രവുമല്ല ഇത്തരം പ്രയാസങ്ങളെ മുന്നോട്ടുള്ള ജീവിത വിജയത്തിനായി അവർ നടത്തുന്ന പോരാട്ടങ്ങൾ എന്നിവകളുടെ അത്യാകർഷനമായ വർണനമാണ് പ്രവാസം എന്ന സാ​​ഹിത്യ നോവലിലെ കാതലായ വിഷയം. വിദേശത്ത് താമസക്കുന്നവർ പ്രത്യേകിച്ച് മലയാളി പ്രവാസികളുടെ നാടിനെയും വീടിനെയും കുറിച്ചുള്ള ഉള്ള് തട്ടുന്ന നൊമ്പരമാണ് ഈ പുസ്തകത്തിലെ പ്രധാനമായും ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. 

നിരൂപണം ചുരുക്കത്തിൽ

മുന്നോട്ടുള്ള വിജയകരമായ ജീവിതത്തിന് വേണ്ടി പ്രവാസ ലോകത്തെ പുൽകേണ്ടി വരുന്ന സാധാരണ ജനങ്ങളെ പോലെ കേരളത്തിൽ നിന്നും സ്വപനങ്ങൾ തോളിലേറ്റി അറബിക്കടലിനക്കരെ താണ്ടുന്ന കേരളത്തിൽ നിന്നുമുള്ള ഒരു പ്രവാസിയെ ചുറ്റിപ്പറ്റിയാണ് നമ്മുടെ നോവലിലെ കഥ. പറയാനുദ്ധേശിക്കുന്ന വിശയത്തോട് ഏറ്റവും പൊരുത്തപ്പെടുന്ന കഥാപത്രങ്ങളും വായനക്കാരുടെ മനസ്സിനെ പിടിച്ച് കുലുക്കുന്ന കഥയും അനുഭവങ്ങളും ചേർത്ത് കേരളത്തിൽ നിന്നും കടൽ കടന്ന് പ്രവാസ ലേകത്തെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കേരളക്കാരുടെ അനുഭവങ്ങൾ മുകുന്ദൻ കൃത്യമായി ചിത്രീകരിക്കുന്നു. ​ഗൾഫ് രാജ്യത്തേക്കും മറ്റു പടിഞ്ഞാറൻ രാജ്യത്തേക്കും ജോലിയാർത്ഥം കര കയരുന്നവരുടെ ​ജീവിതം പറയുന്ന കഥാപത്രപാത്രങ്ങൾ കുടിയേറ്റത്തിന്റെ സവിശേഷതയാണ് വിളിച്ചോതുന്നത്. അതിൽ താൻ സ്വപനം കണ്ടത് പോലെ അദ്വാനത്തിന്റെ വഴിയിലൂടെ വിജയം കണ്ടെത്തുന്നു. മറ്റു ചിലർ പരിശ്രമങ്ങളെല്ലാം വിഫമലാക്കി നിരാശയോടെ മുന്നോട്ട് പോകേണ്ടി വരുന്നു. 

പ്രവാസ ലോകത്ത് കഠിനമായ അദ്ധ്വാനത്തിലൂടെ നാട്ടിൽ മനോഹരമായ വീട് നിർമിക്കുകയാണ്, പക്ഷെ തുച്ചമായ ദിനങ്ങൾ മാത്രം അതിന്റെ ആസ്വാദനം അനുഭവിക്കാനവർക്ക് ഭാ​ഗ്യമുണ്ടാകുന്നത്. കളിച്ചും നടന്നും വളർന്ന് നാട് ഉത്തരവാദിത്വം തലയൽ അടിച്ചെത്തുമ്പോൾ കൂട്ട്കാരെ പിരയേണ്ടി വരുന്നവര. മനസ്സിനെ ആഴമായി അലതല്ലുന്ന ​ഗുഹാതുരത്വത്തിന്റെയും വെെകാരിക വിച്ചേദനത്തിന്റെയും ഓർമകളിലേക്ക് കഥ ആഴ്ന്നിറങ്ങുന്നു.  വിദേശ സമൂഹത്തിനിടയിലേക്ക് ജീവിതം പറ്റിപ്പിടിക്കുമ്പോൾ, തങ്ങളുടെ മാതൃ രാജ്യത്തിന്റെ സാംസ്കാരികവും വെെകാരികവുമായ ഭാരങ്ങളോട് പോരാടുകയും ചെയ്യുന്നു. ഇത് ആഴത്തിൽ വേരുകൾ അറ്റുപോയ ബോധത്തിലേക്ക് നയിക്കുന്നു. 

ചർച്ചചെയ്യപ്പെടുന്ന ആശയങ്ങൾ

​ഗുഹാതിരത്വവും ആ​ഗ്രഹവും

നാട്ടിൽ മാറിത്താമസിക്കേണ്ടി വന്ന എല്ലാ കുടിയേറ്റക്കാരുടെയും ജീവിതത്തെ അ​ഗാധമായി ബാധിക്കുന്ന നാടിന്റെ വിട്ട് മാറാത്ത ഓർമകൾ ഈ നോവൽ മനോഹരമായി വർണിക്കുന്നു. അരെയും അകർഷിക്കും വിധത്തിലേക്കുള്ള വിശദീകരണത്തിലേക്ക് നോവലിനെ രചയിതാമ് മുകുന്ദൻ കൊണ്ട് പോകുന്നു. കേറിച്ചെല്ലാനും കൂടിയിരുന്ന് ആസ്വധിക്കാനും കഴിയുന്നില്ലെങ്കിലും ഓർമകളിൽ എത്രമാത്രം തന്റെ വീട് അടുത്താണ് എന്ന മനോഹരമായ വർണനകളാണ് മുകന്ദൻ പുസ്തകത്തിൽ നടത്തുന്നത്. 

സാംസ്കാരിക സ്വത്വവും സ്ഥാന ഭ്രംഷവും

തങ്ങളുടെ കുടിയേറ്റ അനുഭവിക്കുന്ന പ്രയാസങ്ങളിൽ മർമ്മ പ്രധാനമാണ് ചെറുപ്പം മുതൽ ആർജിച്ചെടുത്ത് താൻ വിലകൽപിക്കുന്ന സംസ്കാരിത്തെ കുടിയേറ്റ നാടുകളി‍ൽ അന്യവൽകരിക്കുന്നുവെന്നത്. എന്നാൽ ഈ കാണപ്പെടുന്ന അന്യവൽകരണത്തെ ശക്തമായി തന്നെ പുസകതം വിമർഷിക്കുന്നുണ്ട്. താൻ താമസിക്കുന്ന ചുറ്റിപാടുകളിലെ പുതിയ സംസ്കാരവുമായി കുടിയേറ്റക്കാർ പൊരുത്തപ്പെട്ട് പോകുന്നുണ്ടെങ്കിലും തങ്ങളുടെ സ്വന്തം സംസ്കാര സമ്പൂർണതകളെ പിടിച്ച് നിർത്തുന്നതിൽ കൂടി പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഭൂതകാലവും വർത്തമാന കാലവുമായുള്ള സംഘർഷത്തിലേക്കാണ് നയിക്കുന്നത്. 


കുടിയേറ്റത്തിന്റെ സാമൂഹിക സാംസ്കാരിക യാതാർത്ഥ്യങ്ങൾ

കുടിയേറ്റത്തിലൂടെ അവരുടെ എല്ലാവരുടെയും ജീവിതങ്ങൾ പരാജയത്തിന്റെ പടുക്കുഴിയിലാണ് എന്ന് പറയപ്പെടുക അസാധ്യമാണ്. നാട് വിട്ട് വിദേശം താണ്ടി വിജയത്തിന്റെ പടവുകൾ താണ്ടിയവരുടെ അ​ജയ്യമായ വിജയ കഥ അതിന്റെ യാഥാർത്യങ്ങളും മുകുന്ദൻ എടുത്തു കാണിക്കുന്നു. 

കുടിയേറ്റക്കാരിലെ ചിലർ സമ്മ‍ൃദ്ധിയുടെയും ശോഭനയുടെയും രമ്യ ഹർമ്മമായ നാളുകൾ കെെവരുച്ചപ്പോൾ വിജയത്തിൻ പടവുകൾ ഊഷമളമായി ചവിട്ടിക്കടന്നപ്പോൾ മറ്റു ചിലർ വിധിയുടെ പിന്നാമ്പുറങ്ങളെന്നോളം നിരാശയുടെയും പരാജയത്തിന്റെയും പടിവാതിലുകളിൽ പിറകിലേക്ക് ഉൾവലിയേണ്ടി വരികയും ചെയ്തു. 

വെെകാരികവും മാനസികവുമായ ആഘാതം

കുടിയേറ്റം മൂലം ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ടി വരുന്ന ആഴത്തിലുള്ള വെെകാരിക സംഘർഷങ്ങളെയാണ് നോവൽ തുറന്ന് കാട്ടുന്നത്. വിത്യസ്ത അനുഭവങ്ങൾ പേറുന്ന കഥാപാത്രങ്ങൾ, ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏകാന്തത, സ്വത്വ പ്രതിസന്തികൾ, താമസിക്കുന്ന നാടുകളിലായാലും വല്ലപ്പോഴും കയറുച്ചെല്ലുന്നത് കൊണ്ട് തന്നെ സ്വന്തം വീടുകളിൽ പോലും തോന്നി വരുന്ന അന്യനെന്ന അനിവാര്യമായ തോന്നൽ , എന്നീ പ്രതിസന്തികളുമായി അവർ മല്ലിടുകയാണ്. 

വിശകലനവും എഴുത്തിന്റെ ശെെലിയും 

വെെകാരിക അനിരണനത്തിനും,  എഴിത്തിന്റെ കാവ്യാത്മ ശെെലിക്കും പേര് കേട്ടതാണ് പ്രവാസം എന്ന ഈ പുസ്തകത്തിന്റെ രചയിതാവ് എം മുകുന്ദന്റെ എഴുത്തിന്റെ ശെെലി. അദ്ധേഹം പറയുന്ന കഥയുടെ ശെെലി, മലയാളികൾ ഇക്കാലമത്രയും പ്വവാസ ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രതിസന്തികളുടെ വിവിധ കോണുകളിൽ നിന്നുള്ള വീക്ഷണത്തെ വിടാതെ ഉൾക്കൊള്ളിക്കുക്കുയും ഒരുമിച്ച് നെയ്തെടുക്കുകയും ചെയ്യുന്നു. വിവരക്കുന്ന ശെെലിയുടെ സമ്പൂർണ്ത കൊണ്ട് തന്നെ വായിക്കുന്ന ഏതൊരാളുടെയും മനസ്സിനെ പിടിച്ചു കുലുക്കി നോവുകൾ തട്ടുണർത്തുന്ന ഓർമകളിലേക്ക് നെയ്തു വിടുന്നു. തങ്ങളുടെ ജീവിതത്തിൽ കൂടി ഇത്തരം അനുഭവങ്ങൾ കടന്നു പോയിറ്റുണ്ട് എന്ന് തോന്നിപ്പിക്കും വിധം എഴുത്തിന്റെ രമ്യതയെ പുസ്തകത്തുലടനീളം നമുക്ക് കാണാം. 

ഉപസംഹാരം 

കേരളത്തിൽ നിന്നുമുള്ള കുടിയേറ്റക്കാരുടെ ജീവിതം പറയുന്നതിൽ സത്ത പകർത്തിയ നോവലാണ് പ്രവാസം. മലയാള സാഹിത്യത്തിലെ മാസ്റ്റർ പീസ് എന്ന് തന്നെ പറയപ്പെടാൻ സാധിക്കും വിധം സമ്പൂർണമായ നോവൽ കൂടിയാണിത്. മലയാളി പ്രവാസികളുടെ ജീവിതാനുഭവങ്ങളുടെ തീച്ചൂളും ഓർമകളിലേക്ക് കയറിച്ചെന്ന് വായിക്കുന്നവരുടെ ഉള്ള് പൊള്ളുന്ന അനുഭവങ്ങളും യാതാർത്ഥ്യങ്ങളും ഈ നോവൽ പങ്ക് വെക്കുന്നു. സത്യസന്ധവും ഹൃദയ സ്പർഷിയുമായ പര്യവേക്ഷണം ഇത് വാ​ഗ്ദാനം ചെയ്യുന്നു. കുടിയേറ്റം, സാംസ്കാരിക സ്വത്വം, ​ഗുഹാതുരത്വം, എന്നീ വിഷയങ്ങളിൽ താൽപര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് മുകുന്ദൻ എഴുതിയ പ്രവാസം. മുകുന്ദന്റെ കഥ പറച്ചലിലെ വെെഭവം  ഈ നോവലിനെ ഒരു സാഹിത്യ രത്നമായും, വ്യക്തിപരവും സാംസ്കാരികവുമായ സ്വത്വങ്ങളിൽ ആ ​ഗോള വൽകരണത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഒരു സുപ്രധാന വ്യാഖ്യാനവുമായും മാറ്റുന്നു. 

കുടുയേറ്റം നേരിട്ട് അനുഭവിച്ചിറ്റുള്ളവർക്കും, വിദേശത്ത് താമസിക്കുന്ന കുടുംബാം​ഗങ്ങളുള്ളവർക്കും, മുകുന്ദൻ എഴുതിയ പ്രവാസം എന്ന പുസ്തകം ആഴത്തിൽ വായിക്കാവുന്നതും ചിന്തോദീപകവുമായ പുസ്തകവുമാണ്. 


Post a Comment

Previous Post Next Post