കറിവേപ്പില കൊയ്യുന്നവർ ലൂടെ കേരളത്തിന്റെ കാർഷിക സമ്പത്തിലേക്ക് ഒരു എത്തിനോട്ടം. ഡോ കെ എൻ നായർ എഴുതിയ കറിവേപ്പില കൊയ്യുന്നവർ എന്ന പുസ്തകത്തിന്റെ പൂർണ നിരൂപണം.

സുപ്രധാന സാമ്പത്തിക വിധ​ഗ്ദനും സാമൂഹിക നിരീക്ഷകനുമായ ‍‍ഡോ കെ എൻ നായർ എഴുതിയ കറിവേപ്പില കൊയ്യുന്നവർ മലയാളത്തിലെ മനുഷ്യ ചിന്തയെ ഉണർത്തുന്ന പുസ്തകമാണ്. ഉപജീവനത്തിന് കൃഷി മാർ​ഗമായി കാണുന്ന പാർശ്വ വൽകരിക്കപ്പെട്ടവരുടെയും, തൊഴിലാളികളുടെയും, ചെറുകിട വ്യവസായക്കാരായ കർഷകരുടെയും ജീവിതത്തിലേക്ക് വെളിച്ചം വീശി കേരളത്തിന്റെ കാർഷിക സമ്പത്ത് വ്യവസ്തയുടെ യാഥാർത്ഥ്യത്തെയാണ് ഈ പുസ്തകം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. വ്യക്തവും ആകർഷണീയവുമായി ശെെലിയിൽ എഴുതിയ ഈ പുസ്തകം, മനുഷ്യ ജീവിതത്തിലെ പല കഥകളോടും ബന്ധിപ്പച്ചത് കൊണ്ട് തന്നെയും സാധാരണ ജനങ്ങൾക്കും ഒപ്പം പണ്ഡിതന്മാർക്കും ഒരുപോലെ സ്വീകാര്യമായതാണ്. 


പ്രധാന ആശയങ്ങൾ

1. കേരളത്തിന്റെ കാർഷിക സമ്പത്ത്: കറിവേപ്പില, കുരുമുളക് പോലോത്ത പാരമ്പര്യ വിളവുകൾ എങ്ങനെയാണ് കേരളത്തിന്റെ സമ്പത്ത് വ്യവസ്തയിലെ മുഖ്യമായ പങ്ക് വഹിച്ചതെന്ന്  പരിശേധിച്ച് കേരളത്തിന്റെ കാർഷിക ഘടനയിൽ ഒരു ​ഗവേഷണം നടത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്. 

2. ചെറുകിട കർഷകരുടെ അപകടം: ചെറുകിട കർഷകരുടെ പ്രത്യേകിച്ച് നാണ്യവിള കൃഷി ചെയ്യുന്ന കർഷകരുടെ പോരാട്ടത്തിലേക്ക് ഡോ എൻ നായർ ശ്രദ്ധ ചെലുത്തുന്നു. സർക്കാറുകളിൽ നിന്നും തികഞ്ഞ സഹകരണം കിട്ടാത്തത് കൊണ്ടും, മാർക്കറ്റിലെ സാധനങ്ങളുടെ കുത്തനെയുള്ള വില കാരണമുള്ള കടത്തിനാലും എങ്ങനെയാണ് എപ്പോഴും കർഷകർ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രത്യേകം ഊന്നിപ്പറയുന്നു.

3. പാർശ്വ വൽകരണവും, സാമൂഹിക പരിവർത്തനവും: ജീവിത വിഭവങ്ങളിൽ, അവസരങ്ങൾ ലഭ്യമാവുന്നതിൽ വർഗ്ഗവും ജാതിയും സ്വാധീനിക്കുന്നതെങ്ങനെയാണന്നതിൽ പ്രാധാന്യം നൽകി, ഗ്രാമീണ കേരളത്തിന്റെ സാമൂഹിക ഘടനകളെ വിമർശനാത്മകമായി അദ്ദേഹം വിശദീകരിക്കുന്നു. പാർശ്വ വൽക്കരിക്കപ്പെട്ടവരുടെ പ്രത്യേകിച്ച് പലപ്പോഴും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെ മഹാ ഭാരം താങ്ങേണ്ടി വരുന്ന പാർശ്വ വൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രയാസങ്ങളെ ഈ പുസ്തകം ചർച്ച ചെയ്യുന്നു. 

4. ആ​ഗോള വൽക്കരണത്തിന്റെ ആഘാതം 

ആ​ഗോള വൽക്കരണം കേരളത്തിന്റെ കാർഷിക മേഘലയിൽ ഉണ്ടാക്കിയ പ്രയാസങ്ങളെ ഡോ നായർ വിമർഷിക്കുന്നു. ആ​ഗോള വൽക്കരണം പുതി മാർക്കറ്റ് തുറന്നപ്പോൾ കർഷകർക്കിടയിൽ നീതിയില്ലാത്ത മത്സരങ്ങൾ ആരംഭിച്ചു. വിളവുകളുടെ വിലയെ തകർത്തു. അത് മൂലം പാവപ്പെട്ട കർഷകരുടെ അവസ്ഥ വല്ലാത്ത പ്രതിസന്ധിയിലും പ്രയാസത്തിലുമായി. 

5. സ്ഥിരതയും പ്രതീക്ഷയും 

സ്ഥിരമായ കാർഷിക പരിശീലനങ്ങളും, പരിസരങ്ങളെയും കർഷകരെയും സംരക്ഷിക്കാനുള്ള നിയമങ്ങളും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഹ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായി താഴെ തട്ടിൽ നിന്നും കൃത്യമായി പ്രവർത്തിക്കേണ്ട കാര്യങ്ങളും സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾക്കും വേണ്ടി അദ്ധേഹം വാദിക്കുന്നു. 

എഴുത്തിന്റെ ശെെലി

അക്കാദമിക് സിദ്ധാന്തവും കഥ പറച്ചിലും കൂടിച്ചേർന്നതാണ് ‍ഡോ നായരുടെ എഴുത്തിന്റെ ശെെലി. വളരെ സങ്കീർണമായ സാമ്പത്തിക സിദ്ധാന്തങ്ങളെ ലഘൂകരിക്കാനും ആളുകൾക്ക് പെട്ടന്ന് ​ഗ്രഹിക്കാനും വേണ്ടി ചെറുകഥകളും കേസ് പഠനങ്ങളും അദ്ധേഹം പുസ്തകത്തിൽ ഉൾക്കൊള്ളിക്കുന്നു. സാമ്പത്തിക വ്യവസ്ഥയുടെ പ്രാധാന്യത്തെ മനസ്സിൽ ഇട്ട് നൽകാൻ വേണ്ടിയും വായനക്കാരുടെ ശ്രദ്ധ തന്റെ പുസ്തകത്തിൽ പതിപ്പിക്കാൻ വേണ്ടിയും വളരെ സരളമായ ഭാഷയാണ് ഉപയോ​ഗിച്ചിറ്റുള്ളത്. 


പ്രബലത

മനുഷ്യ കേന്ദ്രീകൃത ഇടപെടൽ: കർശകരുടെ യഥാർത്ഥ ജീവിതത്തിലേക്ക് ശ്രദ്ധ ചെലുത്തിക്കൊണ്ട്, ‍ഡോ നായർ വായനക്കാരുമായി വെെകാരിക ബന്ധം സ്ഥാപിക്കുകയും പ്രത്യക്ഷത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളെ കൂടുതൽ സുവ്യക്തമാക്കുകയും ചെയ്യുന്നു. 

സമ​ഗ്രമായ വീക്ഷണം: കർശകരുടെ പ്രശ്നങ്ങൾ മാത്രം പറഞ്ഞു വെക്കുകയല്ല ഈ പുസ്തകം ചെയ്യുന്നത്, പ്രശ്നത്തേടൊപ്പം നിയം പുനരീകരിക്കൽ കാർഷിക സഹകരണ പ്രസ്ഥാനം തുടങ്ങിയ പരിഹാരങ്ങളും ഒപ്പം നൽകുന്നു. 

സ്വീകാര്യത: ചർച്ച ചെയ്യുന്ന വിഷയങ്ങളെല്ലാം അക്കാദമക് വിഷയമാണെങ്കിൽ പോലും  വായനക്കാരിൽ അതിന്റെ പരിധിയും കടന്ന് ചെന്നിറ്റുണ്ട്. 


ബലഹീനത

അവതരണ ദാത്തുകളുടെ കുറവ്: വലിയ ​ഗുണമേന്മയുള്ള പുസ്തകമായത് കൊണ്ടും അപുരൂപമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത് കൊണ്ടും അദ്ധേഹത്തിന്റെ വാദങ്ങളെ നില നിർത്തുന്നതിനായി ഇനിയും ഒരുപാട് അനിയോ‍ജ്യമായ തെളിവുകൾ പുസ്തകത്തിൽ കൂട്ടിച്ചേർക്കണമായിരുന്നു. 

പ്രത്യേക സ്ഥല കേന്ദ്രീകൃതം: പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്തയെ കുറിച്ചും കാർഷിക സംരംഭത്തെ കുറിച്ചുമായത് കൊണ്ട് ചർച്ചകളെല്ലാം ഒറ്റ സംസ്ഥാനത്തിന്റെത് മാത്രമായി അവശേഷിക്കുന്നു. ഇത് മറ്റുള്ള സംസ്ഥാനക്കാരിൽ നിന്നുള്ള വായനക്കാരെ അകറ്റി നിർത്തുന്നു. 

ഇക്കാലത്തെ യോ‍‍ജിപ്പ്

കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ മാർക്കറ്റിലെ അമിതമായ വില കുതിപ്പിലൂടെ കർഷകരുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ സംസ്ഥാന സാമ്പത്തിക മേഖലയിലെ കാർഷികരുടെ പങ്ക് തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇന്നും വളരെ പ്രസക്തമായ വിഷയമായി അവശേഷിക്കുന്നു. ​ഗ്രാമീണ സമ്പത് വ്യവസ്തയുടെ പ്രത്യാഘാദങ്ങൾ അറിയാൻ ആ​ഗ്രഹിക്കുന്നവർക്കും, സാമ്പത്തിക വിദ​ഗ്ധർക്കും, നിയമ നിർമാണകർക്കുമെല്ലാം പ്രധാനമായ വിഭവമാണ് ഈ പുസ്തകം നൽകുന്നത്. 

ഉപസംഹാരം 

കേരളത്തിന്റെ കാർഷിക മേഖലയെയും കാർഷിക മേഖലയെ ഉപജജീവനമായി കാണുന്നവരുടെ ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുതയാണ് ‍ഡോ നായർ എഴുതിയ കറുവേപ്പില കൊയ്യുന്നവർ. സാമ്പത്തിക ശാസ്ത്രത്തോടൊപ്പം സാമൂ​ഹിക നീതിക്കായുള്ള ധാർമിക മൂല്യങ്ങളും ഉള്ളതും ഉള്ളത് കൊണ്ട് തന്നെ വിവരങ്ങൾ നിറഞ്ഞതും വായിക്കാർ ഹരമുള്ളകുമാക്കു മാറ്റുന്നു. പ്രത്യേകമായൊരു സ്ഥലത്തെ പുസ്തകം ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും നിഷ്പക്ഷമായ സാമ്പത്തിക പരിശീലനം, സ്ഥിരമായ സാമ്പത്തിക സമ്പൃദായം എന്നീ വിഷയങ്ങൾ ലോകോത്തര വായനക്കാരുമായി ബന്ധിക്കുന്നു. സമ്പത്ത്, സാമൂ​ഹിക ശാസ്ത്രം, കാർഷികം എന്നീ വിഷയങ്ങളിൽ താൽപര്യമുള്ളവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. 


Post a Comment

Previous Post Next Post