ഇ ശ്രീധരൻ പിള്ളയുടെ വിജയ രഹസ്യങ്ങൾ എന്ന പുസ്തകത്തിന്റെ നിരൂപണം

വെക്തി ജീവിതത്തിലും, ഉദ്യോഗ ജീവിതത്തിലും, വിജയം കൈവരിക്കാൻ അനിവാര്യമായ തത്വങ്ങൾ പ്രദിപാധിക്കുന്ന മലയാള സാഹിത്യത്തിലെ ശ്രദ്ദേയമായ പുസ്തകമാണ് ഇ ശ്രീധരൻ പിള്ള എഴുതിയ വിജയ രഹസ്യങ്ങൾ. രചയിതാവ് രാഷ്ട്രീയ പ്രവർത്തകനും, വക്കീലും, ചിന്തകനുമായത് കൊണ്ട് തന്നെ ഈ പുസ്തകം ഒരുപോലെ വിജയത്തിലേക്ക് കൊണ്ട് പോകാനുള്ള തത്വ ചിന്തകളും, ഉൾപ്രേരണയും വായനക്കാർക്ക് നൽകുന്നു.


രചയിതാവിന് തന്റെ സാമൂഹിക ജീവതത്തിൽ നിന്നും, ഉദ്യോഗസ്ഥ ജീവിതത്തിൽ നിന്നും, കാർമികത്വത്തിൽ നിന്നും കിട്ടിയിട്ടിള്ള നിരവധി അനുഭവങ്ങളുടെയും പ്രതിഫലനങ്ങളുടെയും പരമ്പരയാണ് ഈ പുസ്തകം. കഠിനാദ്വാനം, പരിപാലനം, നീതി ശാസ്ത്രം, മനക്കരുത്തിന്റെ ശക്തി തുടങ്ങിയ മുല്ല്യങ്ങളിൽ  ശ്രീ ധരൻ പിള്ള വലിയ ഗവേഷണം നടത്തുന്നു. പുസ്തകത്തിന്റെ സരളമായ ഭാഷ കൊണ്ടും, ക്രമീകരിച്ച ഉദാഹരണങ്ങളെ കൊണ്ടും ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന സംരംഭകനും, യുവാക്കളായ ഉദ്യോഗാർതികളും, വിദ്യാർത്ഥികളുമടങ്ങുന്ന പ്രേക്ഷകർക്ക് നന്നായി ഇണങ്ങി ച്ചേരുന്ന പുസ്തകമാണിത്.

പ്രധാന ആശയം

വിജയത്തിന്റെ അടിസ്ഥാനം

ആത്മാർഥത, ശ്രദ്ധ, അച്ചടക്കം എന്നിവയിലാണ് ഒരു വെക്തിയുടെ വിജയത്തിന്റെ അടിസ്ഥാമുള്ളത് എന്ന് പിള്ള ഊന്നി പറയുന്നു. കൃത്യമായ ലക്ഷ്യം ഉണ്ടാക്കി ഒരിക്കലും അടി പതറാതെ ആ ലക്ഷ്യത്തിന്റെ പിന്നിൽ സഞ്ചരിക്കുന്നത്തിന്റെ പ്രധാന്യത്തെ കുറിച്ച് അദ്ദേഹം അടിവരയിടുന്നു. വിജയത്തിലേക്കുള്ള എളുപ്പ മാർഗം നില നിൽക്കാത്തതാണെന്ന് പ്രത്യേകം എടുത്ത് പറഞ്ഞു, വിജയത്തിലേക്ക് നീണ്ട വഴി അൻവാര്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു.

ധർമ്മ ശാസ്ത്രത്തിന്റെ പ്രാധാന്യം

സത്യ സന്ധതയില്ലാത്ത വിജയം നിരർത്ഥകമാണെന്ന് എന്നതാണ് വിജയ രഹസ്യത്തിന്റെഏറ്റവും പ്രധാന ആശയങ്ങളിൽ ഒന്ന്. വെക്തി ജീവതത്തിലാണെങ്കിലും, കച്ചവടത്തിലാണങ്കിലും, രാഷ്ട്രീയത്തിലാണെങ്കിലും ധർമ്മ ബോധം കൈവരിക്കണമെന്ന് പുസ്തകം ഉപദേശിക്കുന്നു. പുസ്തകം മൂല്യത്തിന് നൽകുന്ന പ്രധാന്യം ഈ കാലത്തും വില പിടിപിടിപ്പുള്ള ഒന്നാക്കി മാറ്റുന്നു.

അതിജീവിക്കുന്ന പ്രയാസങ്ങൾ

പരാചായത്തെയും പ്രയാസത്തേയും നീരിടാനുള്ള പിള്ളയുടെ ഉപദേഷം വായനക്കാർക്ക് വലിയ പ്രചോടദന്മാകുന്നു.ചെറുത്ത് നിൽപ്പ് വിജയത്തിന് എത്ര മാത്രം പ്രാധാന്യമാണെന്ന് അദ്ദേഹം ചർച്ച ചെയ്യുന്നു.

സമയ നിർവ്വഹണവും സ്വയം പര്യാപ്തതയും

ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാൻ സമയത്തെ നിയനന്ത്രിക്കുന്നതും, കൃത്യ നിഷ്ഠത പാലിക്കുന്നതും എത്ര മാത്രം പ്രാധാന്യമാണ് എന്ന് അദ്ദേഹം ഈ പുസ്തകത്തിൽ ഊന്നിപ്പറയുന്നു. ഓരോ ഘട്ടങ്ങൾ ഉണ്ടാക്കി ഇതിനെ എങ്ങനെ ശ്രദ്ധയോടെ മറി കടക്കാനുള്ള നരവധി കെണികൾ അദ്ദേഹം പറയുന്നു.

നേതൃത്വവും കാഴ്ചപ്പാടും

ഒരു നേതാവ് സമൂഹത്തിൽ നൽകുന്ന സംഭാവനയെ പറ്റിയും പിള്ള സംസാരിക്കുന്നു. ഒരാൾ ഉത്തമനായ നായകനാണെങ്കിൽ അയാളുടെ കാഴ്ചപ്പാടുകളും, പ്രവർത്തങ്ങളും, ഇടപെടലുകളും ആളുകളിൽ എങ്ങനെ സ്വാധീനിക്കുമെന്നും ചർച്ച ചെയ്യുന്നു. നേതൃത്വത്തിലെ സത്യ സന്ധതയെയും, ബന്ധങ്ങളെയും, നൈർമല്യത്തെയും ചർച്ചകൾക്ക് വിദേയമാക്കുന്നു.

എഴുത്തിന്റെ ശൈലി

എല്ലാ ഘട്ടങ്ങളിലുള്ള ആളുകൾക്കും സ്വീകാര്യമാകും വിധം എളുപ്പത്തിലാണ് ഇതിന്റെ രചന. ശ്രീധരാൻ പിള്ള പുസ്തകത്തിലുടനീളം ഉപയോഗിക്കുന്ന കഥകളും ഉദാഹരണങ്ങളും ആളുകൾക്ക് വായിക്കാൻ ഉത്സാഹവും ഉൾപ്രേരണയും നൽകുന്നു. നൈമിഷിക ഉത്തേജനം നൽകുന്ന വെറുമൊരു എഴുത്തല്ല അദ്ദേഹത്തിന്റേത് നേരെ മറിച്ച് വായനക്കാർക് പ്രവർത്തിക്കാനുള്ള വഴികൾ തുറന്നു കൊടുക്കലും, മാനസികമായ പ്രേരണ നൽകുകയും ചെയ്യുന്നു.

ആരാണ് ഈ പുസ്തകം വായിക്കേണ്ടത്

വെക്തി ജീവിതവും ഉദ്യോഗസ്ഥ ജീവിതവും വിജയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിക്കേണ്ട പുസ്തകമാണ് വിജയ രഹസ്യം. വിദ്യാർത്ഥികൾ, ഉദ്യോഗാർഥികൾ, സംരംഭകർ പ്രത്യേകിച്ചും അവർക്ക് ആവശ്യമായ നിർദേശങ്ങളും, ലക്ഷ്യം സാഫാല്യമാക്കാനുള്ള വഴികളും ഇതിലൂടെ ലഭിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് പുസ്തകത്തിൽ വിവരിക്കുന്ന മൂല്യങ്ങളും ധാർമിക തത്വങ്ങളും വലിയ അനുഭവമായിരിക്കും നൽകുക.

ശക്തികൾ

ഉപദേഷം : വായനക്കാർക്ക് ദൈനം ദിന ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിൽ പറയുന്നു.

ധാർമികതയ്ക്കുള്ള മുൻഗണന : സത്യസന്ധതയ്ക്ക് അദ്ദേഹം നൽകിയ പ്രധാന്യമാണ് മറ്റുള്ള പുസ്തകങ്ങളിൽ നിന്നും വിജയത്തിന്റെ രഹസ്യത്തെ വേറിട്ട് നിർത്തുന്നത്.

ഉത്തമ വിവരണ ശൈലി: സ്വന്തം ജീവിതത്തിലെ ഉദാഹരണവും, അദ്ധ്വാനത്തിന്റെ ഗുണവും പുസ്തകത്തെ വിശാലമായ വായനയ്ക്ക് കാരമാക്കുന്നു.

കുറവുകൾ

ചില സ്ഥലങ്ങളിൽ കാണപ്പെടുന്ന വിഷയത്തിന്റെ ആഴമില്ലായ്‌മ. വിജയത്തിന്റെ അടിസ്ഥാന പരമായ തത്വങ്ങളെയാണ് പുസ്തകം വിചാരിക്കുന്നതെങ്കിലും, ചില വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്ക് വിദേയമാക്കേണ്ടിയിരുന്നു.അതേ പോലെ തന്നെ ചില കാര്യങ്ങൾ നിരവധി തവണ ആവർത്തിച്ചത് കൊണ്ട് തന്നെ വായനക്കാർക്ക് ചെറിയ മടുപ്പ് അനുഭവപ്പെടുന്നുണ്ട്.

ഉപസംഹാരം

മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് തന്നെ വിജയം കൈവരിക്കാനുള്ള പ്രവർത്തികമായ നിർദേശങ്ങളും പ്രവർത്തിക്കാനുള്ള ഉത്തേജനവുമാണ് ശ്രീധരൻ പിള്ളയുടെ വിജയ രഹസ്യം. വെക്തി പരമായ വിജയം കൊതിക്കുന്ന ഏതൊരാൾക്കും എന്നേന്നേക്കുമുള്ള വിഭവമാവും വിധം അധ്വാനം, ചെറുത്ത് നിൽപ്പ്, പ്ലാനിങ് തുടങ്ങിയ കാര്യങ്ങളിലേക്കാണ് പുസ്തകം ഊന്നൽ നൽകുന്നത്. ധാർമിക മുറുകെ പിടിച്ചു കൊണ്ട് തന്നെ ആധുനിക ലോകത്തെ മുന്നോട്ട് പോവാനും ഉന്നതി കൈവരിക്കനും ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായും വായിക്കേണ്ട് പുസ്തകമാണ് ശ്രീ ധരൻ പിള്ളയുടെ വിജയ രഹസ്യം.

Post a Comment

Previous Post Next Post