സന്തോഷ് ജോർജ് കുളങ്ങരയുടെ നെയിൽ ഡയറി എന്ന് പുസ്തകത്തിന്റെ പൂർണ നിരൂപണം

സന്തോഷ്‌ ജോർജ് കുളങ്ങര എഴുതിയ നെയിൽ ഡയറി വായനക്കാരെ നയിലിന്റെ തീരത്തിലൂടെ അതുല്യമായ യാത്ര കൊണ്ട് പോകുന്ന മലയാള സാഹിത്യത്തിലെ സഞ്ചാരക്കഥയാണ്. വർണ മനോഹരമായി കഥ അവതരിപ്പിക്കുന്നതിലും, സാഹസിക യാത്രയിലുള്ള ഉത്സാഹത്തിൽ പ്രശസ്തിയാർജിച്ച കുളങ്ങര സ്വന്തം കാഴ്ചപ്പാടുകളോട് കൂടി നയിൽ നദിയുടെ സാഹസികതയെ ചേർത്ത് വെക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പുസ്തകം യാത്രപ്രേമികൾക്ക് അമൂല്യ രത്നമാണ്.


രചയിതാവിനെ കുറിച്ച്

സന്തോഷ് ജോർജ് കുളങ്ങര വേറിട്ട യാത്ര അവതാരകനും, ഇന്ത്യയിലെ ആദ്യ യാത്ര ചാനാലയ സഫാരിയുടെ തുടക്കക്കാരനുമാണ്. ലോകം ചുറ്റിക്കറങ്ങാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് 130 രാജ്യങ്ങൾ ചുറ്റിക്കറങ്ങകയും ആ രാജ്യങ്ങളുടെ ചരിത്രങ്ങളും സംസ്കാരങ്ങളും മനോഹാരിതകളുമെല്ലാം പുസ്തകമായും ടി വി യിലൂടെയും മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു. വിത്യസ്ത സംസ്കാരങ്ങളിൽ ചരിത്രങ്ങളിൽ, ഭൂ പ്രകൃതികളിൽ അദ്ദേഹത്തിന്റെ അറിവിന്റെ ആഴം എത്രയാണ് എന്നത് നെയിൽ ഡയറി അടക്കമുള്ള എല്ലാ പുസ്തകങ്ങളും വായനക്കാർക്ക് മനസ്സിലാക്കിത്തരുന്നു.

നെയിലിന്റെ കൂടെയുള്ള യാത്ര

പതിനൊന്നു നോർത്ത് ഈസ്റ്റ്‌ ആഫ്രിക്കൻ രാജ്യങ്ങളിലൂടെ ഒഴുകുന്ന നയിൽ നദിയുടെ പുരാതന കാലത്തേയും വാർത്തമാന കാലത്തിന്റെയും പ്രധാന്യത്തിലേക്ക് ഈ പുസ്തകം കടന്നു ചെല്ലുന്നു. പിരിമിടുകളുടെയും, ഫറോവകളുടെയും നാടായ ഈജിപ്തിൽ നിന്നും തന്റെ കഥ ആരംഭിച്ച് സുടാൻ ഉഗാണ്ട എന്നിവടങ്ങളിലേക്ക് കടന്നു ചെല്ലുന്നു.

എങ്ങനെയാണ് സംസ്കാരം രൂപപ്പെടുന്നത് എന്നതാണ് പുസ്തകം വിവരിക്കുന്നത് പ്രത്യേകിച്ച് ഈജപത്യൻ സംസ്കാരവും, നുബിയൻ സംസ്കാരവും. കയ്റോ പോലുള്ള തിരിക്കു പിടിച്ച സിറ്റികൾ മുതൽ, പുഴയെ ഓരം ചേർന്ന് കിടക്കുന്ന തീര ദീശങ്ങൾ വരെ അദ്ദേഹം മനോഹരമായി വരയ്ക്കുന്നു. ചെരിത്ര പരമായ കഥകൾ, പുരാവസ്തു കണ്ടെത്തുലുകൾ, ആ പ്രദേഷങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രതിഫലനങ്ങൾ എന്നിവയെ കൃത്യമായി കുളങ്ങര തന്റെ പുസ്തകത്തിൽ വരച്ചു കാട്ടുന്നു.

പ്രധാന ഭാഗങ്ങൾ

സാംസ്കാരിക വൈരുധ്യങ്ങൾ : സാധാ ജനങ്ങളുമായുള്ള കുളങ്ങരയുടെ ഇടപെടലുകൾ വിത്യസ്ത വിശ്വാസവും, ജീവിത രീതിയുമായി മുന്നോട്ട് പോകുന്ന ചില ജീവിതങ്ങളുടെ ആഖ്യാനത്തെയാണ് തുറന്നു കാട്ടുന്നത്.

ചരിത്രപരമായ ഉൾക്കാഴ്ചകൾ: നയിൽ നദിയുടെ ഓരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളും സ്മാരകങ്ങളുമടങ്ങിയ ഈജിപ്തിന്റെ പുരാതന ചരിത്രത്തെ ഈ പുസ്തകം പര്യവേക്ഷണം ചെയ്യുന്നു.

പ്രകൃതി വിസ്മയങ്ങൾ: നദിയുടെ ഓരത്തെ അത്ഭുതകരമായ പച്ചപ്പും, ആ തീരങ്ങളുടെ സൗന്ദര്യത്തെ വർണിക്കുന്ന മഹാ ശൈലിയും, വന്യ മൃഗങ്ങളുടെ ചിത്രീകരണവുമെല്ലാം വായനക്കാരിൽ വായിക്കാൻ അതിയായ ഉത്സാഹം നൽകുന്നു.

എന്ത് കൊണ്ട് നയിലിന്റെ ഡയറി അതി പ്രധാനമായി നില കൊള്ളുന്നു.

ആകർഷിണയമായ കഥ പറയച്ചിൽ: ഈ പുസ്തകത്തിലെ യാത്ര വിവരണം നിരവധി അറിവുകൾ ഒന്നിച്ചു കൂടിയതും, ഓരോ നാടിനെ കുറിച്ചും കൃത്യമായ വിവരണങ്ങൾ നൽകുന്നത്, ഉത്സാഹം ഉണ്ടാക്കുന്നതുമാണ്.

ദൃശ്യ കാഴ്ച: പുസ്തകത്തിൽ ഉപയോഗിച്ച ശൈലിയുടെയും , ഭാഷയുടെയും മികവ് കൊണ്ട് യാത്രയുടെ കൂടെ വായനക്കാർക്ക് മനസ്സ് കൊണ്ട് സഞ്ചരിക്കാൻ സാധിക്കും വിധത്തിൽ ചിത്രീകരണം പോലെയാണ് ഈ പുസ്തകം.

അതുല്യമായ വീക്ഷണം: യാത്ര അവതരണം മാത്രമല്ല ഈ പുസ്തകം സ്വന്തം വീക്ഷണങ്ങൾ കൂടി ചേർത്ത് വെച്ചതാണ്.

യാത്രതൽപരരർക്ക് നിർബന്ധമായും വായിക്കേണ്ടത്.യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നവർക്കും, യാത്രയിലെ ഉത്സാഹത്തോടെ കാണുന്നവർക്കും ഭാവിയിൽ യാത്രയ്ക്കായ് നിർദേശം നൽകുന്നതും വഴി വെട്ടി ത്തരുന്നതുമാണ് ഈ പുസ്തകം. നയിൽ നദിയുടെ കാലാതീതമായ ആകർഷണിയതെയും, അത് മനുഷ്യ നാഗരികതയിൽ ഉണ്ടാക്കിയ സ്വാധീനത്തെയും ഈ പുസ്തകം ആഘോഷിക്കുന്നു.നയിൽ നദിയുടെ വായനക്കാരിൽ നിന്നും സ്നേഹിതരിൽ നിന്നും വിത്യാസ്തമായ നിരൂപണവും, ചർച്ചകളും ഓൺലൈനിൽ നമുക്ക കാണാൻ കഴിയും. ഓൺലൈൻ എഴുത്തുകാരും ബ്ലോഗ്ഗർമാരും നിരവധി ഇഷ്ട വായനക്കാർ ഉള്ളത് കൊണ്ട് തന്നെ, ഈ അവസരണങ്ങൾ നന്നായി അവർ ഉപയോഗിക്കുന്നുണ്ട്. നിരവധി വായന പ്രേക്ഷകർ ഉള്ളത് കൊണ്ട് തന്നെ ഈ പുസ്‌തകം എഴുതുന്ന കുറിപ്പുകൾ വായിക്കാനും കാണാനും പ്രേക്ഷകരെ ലഭ്യമാണ്.


നെയിൽ ഡയറി വായനക്കാർക്ക് എങ്ങനെ ഉപകാരപ്രദമാകും

നിൽക്കുന്നിടത്ത് നിന്നും എഴുന്നേൽ ക്കേണ്ടി പോലും വരാതെ വളരെ ദൂരെ യാത്ര പോകാൻ ഓരോ വായനക്കാരെയും ഈ പുസ്തകം സഹായിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉപകാരം. മലയാളി വായനക്കാർക്ക് ലഭിക്കുന്ന വലിയ ഭാഗ്യം അതുല്യമായ യാത്ര വിവരണം ഭാഷ വൈകല്യമോ ചോറുവോ ഇല്ലാതെ തനി മലയാള ഭാഷയിൽ ശ്രവിക്കാൻ കഴിയുന്നു എന്നതാണ്.

ജോർജ് കുളങ്ങരയുടെ വിത്യാസ്തമായ വിവരണ ശൈലി  നയിലിന്റെയും നദിയുടെ ചുറ്റു വട്ടത്തിന്റെ ഗംഭീര്യത്തെ സങ്കൽപ്പിക്കാനും, വായനക്കാരെ സഹായിക്കുന്നു. നയിൽ നദിയുടെ തീരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഥകളെയും ചാരിത്ര സത്യങ്ങളെയും പഠിക്കാനും അതിൽ പര്യവേക്ഷണം നടത്താനും ആഗ്രഹിക്കുന്നവർക്ക് വലിയ അറിവുകൾ നൽകുന്ന പുസ്തകമാണിത്. സാംസ്‌കാരിക വീക്ഷണത്തോടോപ്പം സ്വന്തം വീക്ഷണം ചേർത്ത് വെച്ച്, ലോക പ്രശസ്തമായ നദിയെ കുറിച്ച് മനോഹരമായ വിശകലനമാണ് കുളങ്ങര നൽകുന്നത്.

ഉപസംഹാരം

സന്തോഷ് ജോർജ് കുളങ്ങരയുടെ നയിലിന്റെ ഡയറികൾ എന്ന പുസ്തകം വെറും ഒരു യാത്ര വിവരണം അല്ല. അത്ഭുതകരമായ ഭു പ്രകൃതിയോടൊപ്പം, വിവിധ സംസ്കാരത്തോടൊപ്പം, ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന സഞ്ചാര പുസ്തകമാണ്. നെയിലിന്റെ അത്ഭുതങ്ങളെ അറിയാൻ ആഗ്രഹിക്കുന്നവർക്കും, നെയിൽ ചരിത്രം പുൽകാൻ കൊതിക്കുന്നവർക്കും, യാത്രയിൽ ഉത്സാഹവും ഉന്മാദവും കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. പ്രത്യേകിച്ച് അതിന്റെ കഥ പറയലിന്റെ സൗന്ദര്യവും, അദ്ദേഹം നൽകിയിട്ടില്ല അഗാധമായ ഉൾകാഴ്ചയും അനുഭവസ്ഥനായ യാത്രക്കാരന്റെ വീക്ഷണവും വായനക്കാരിൽ അതുല്യമായ വായന നവ്യത നാളാകുമെന്നതിൽ സംശയം ഇല്ല.

Post a Comment

Previous Post Next Post