പുസ്തക നിരൂപണം:  എ ശ്രീധര മേനോൻ എഴുതിയ കേരള ചരിത്രം 

ആമുഖം 

പ്രശസ്ത ചരിത്രകാരനും, ചരിത്ര മേഖലയിൽ വലിയ നേട്ടങ്ങൾ സമ്മാനിച്ച എ ശ്രീധരൻ മേനോൻ എഴുതിയ കേരള ചരിത്രം എന്ന പുസ്തകം കേരള സംസ്ഥാനത്തിന്റെ ചരിത്രം സുവ്യക്തമായും മനോഹരമായും എഴുതപ്പെട്ട ഗ്രന്ഥമാണ്. പ്രാചീന കാലം മുതൽ  ആധുനിക കേരളം വരെയുള്ള സകല വിവരം നൽകുന്ന പുസ്തകം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പരിണാമത്തിന്റെ വലിയ ഉൾകാഴ്ചയാണ് നൽകുന്നത്. വിദ്യാർത്ഥികൾക്കും, ചരിത്ര കുതികൾക്കും, പഠിതാകൾക്കും നാടിന്റെ ചരിത്രങ്ങളെ പറ്റി പഠിക്കാൻ പ്രാമാണിക ഗ്രന്ഥമാണ് കേരള ചരിത്രം.

അവലോകനം ഒറ്റ നോട്ടത്തിൽ

വിവിധ തലങ്ങളിലേക്ക് ചർച്ചകൾ കൊണ്ട് പോകുന്ന പുസ്തകമാണിത്. ഓരോ ഭാ​ഗങ്ങളും കേരളത്തിന്റെ വിവധ ഘട്ടങ്ങളിലെ ചരിത്രങ്ങളെ ഉൾക്കൊള്ളിക്കുന്നു. 

പ്രാചീന: പ്രാചീന കാലഘട്ടത്തിലെ കേരളം വർഷങ്ങൾക്ക് മുമ്പ് ജനങ്ങൾ എങ്ങനെയാണ് താമസം ആരംഭിച്ച കാര്യങ്ങളും, വിവിധ സംസ്കാരവുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ കച്ചവട യാഥാർത്യങ്ങൾ, പഴയ കാല ചരിത്രങ്ങളിലെ സാംസ്കാരിക സ്വാധീനം എന്നിവകളെ പറ്റി പുസ്തകം ചർച്ച ചെയ്യുന്നു. 

സം​ഗം കാലം:  സമൂഹത്തെയും സാഹിത്യത്തെയും സംഘം കാലത്ത് (300 BCE – 300 CE) കേരളത്തിന്റെ കച്ചവട ബന്ധങ്ങളെയും പുസ്തകം കൃത്യമായി വർണിക്കുന്നു. 

ചേറ രാജ വംഷം: ചേറ രാജവംശത്തിന്റെ ആധിപത്യത്തെ കുറിച്ചും, കച്ചവട മേഖലയിലെ അവരുടെ നിസ്തുല്യമായ സംഭാനകളെയും, ചേറ രാജ ഭരണ പ്രദേശങ്ങളുടെ ചുറ്റുവട്ടത്ത് നിൽനിന്നിരുന്ന ഇതര രാ​ജ വംശങ്ങളായുള്ള പ്രശനങ്ങളെ കുറിച്ചും പുസ്തകം ​ഗൗരമവമായി ചർച്ച ചെയ്യുന്നു. 

മധ്യ കേരളം: കൊച്ചി തിരുവാതാൻകൂർ രാജാക്കന്മാർ, സാമൂതിരി രാജാവ് തുടങ്ങിയ നാട്ടു രാജാക്കന്മാരുടെ ഉയർച്ചയെ കുറിച്ചും പുസ്തകം ചർച്ചയ്ക്ക് വിധേയമാക്കുന്നു. 

കോളനി ഭരണം: യൂറോപ്യൻ രാജ്യങ്ങളുടെ ആ​ഗമന വിവരണങ്ങൾ, കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ അവർ ഉണ്ടാക്കിയ ചലനങ്ങൾ, അത് പോലെ പ്രധിരോധ നടപടികൾ എല്ലാം വിവരണങ്ങളും സുവ്യക്തമായി പ്രതിപാധിക്കുന്നു. 

ആധുനിക കേരളം: സ്വാതന്ത്യ സമരം, 1956 ലെ കേരള സ്ഥാപിതമായ ചരിത്രമായ ചരിത്രം, സാമൂ​ഹിക രാഷ്ട്രീയ പുരോ​ഗതി എല്ലാം കൃത്യമായ  ചർച്ചകൾക്ക് പുസ്തകം വിധേയമാക്കുന്നു. 

എഴുത്തിന്റെ ശെെലിയും സമീപനവും 

ചരിത്ര പഠനത്തിൽ അനുഭവമില്ലാത്തവർക്കും പോലും പുസ്തകം സ്വീകാര്യമാവും വിധത്തിലാണ് ശ്രീധരൻ മേനോൻ തന്റെ പുസ്തകത്തിൽ കഥകളിൽ വിശകലനം ചെയ്തിറ്റുള്ളത്. തന്റെ പുസ്തകത്തിൽ സവിസ്താരം വിശദീകരിച്ചുട്ടുള്ള ഓരോ കാര്യങ്ങളും തെളിവ് സഹിതം വിശദീകരിക്കുകയും, ചരിത്ര ​ഗ്രന്ഥങ്ങളെ തെളിവായി മുന്നുൽ വെക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ പ്രയാസമുണ്ടാക്കുന്ന വാക്കുകളും പ്രയോ​ഗങ്ങളും ഒഴിവാക്കി കേൾക്കുന്ന വായിക്കുന്ന ശ്രോദ്ധാക്കൾക്കും പ്രേക്ഷകർക്കും മനസ്സിൽ തട്ടുന്ന ശെെലിയാണ് അദ്ധേഹം സ്വീകരിച്ചിറ്റുള്ളത്. സാധാരണ ചരിത്ര എഴുത്തുകാർ ഭരണാധികാരികളെയും അവരുടെ ഭരണ കാല ചരിത്രങ്ങൾ പരിചയപ്പെടുത്തുന്ന രീതിയൽ നിന്നും വിത്യസ്തമായി കേരള ചരിത്രം സാധാരണ ജനങ്ങളുടെ ജീവിത ശെെലിയും, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, എല്ലാ കാലത്തെയുമുള്ള സാംസ്കാരിക മാറ്റങ്ങൾ എന്നിവകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. 

പുസ്തകത്തിന്റെ ശക്തി

സമ​ഗ്രമായ പഠനം: വിശ്വാസ യോ​ഗ്യമായ ചരിത്ര വിഭവങ്ങളെ ഉൾക്കൊള്ളിച്ചും, നിരവധി നാളുകളിടെ പഠനങ്ങൾ മുഖേനയും പുരാ വസ്തു കണ്ടെത്തുലുകളുടെ സഹായത്തോടു കൂടിയുമാണ് തന്റെ ചരിത്ര വിവരണം അദ്ധേഹം നടത്തുന്നത്. 

നന്നായി സവിസ്താരം യോചിപ്പിച്ച് വെച്ച വിഷയങ്ങൾ: പുസ്തകത്തിൽ പ്രതിപാധിക്കുന്ന ഓരോ പാഠങ്ങളും വളരെ കൃത്യവും പരസ്പരം ബന്ധെപ്പെടുത്തിയുമാണ് വെച്ചിറ്റുള്ളത്. അദ്ധേഹം ചേർത്ത് വെച്ചിറ്റുള്ള ഈ ഘടന വായനക്കാർക്ക് വളരെ എളുപ്പമാക്കി തീർക്കുന്നു. ‌

വിശദീകരിച്ചുള്ള പത്ര കുറിപ്പുകൾ: രാഷ്ട്രീയ ചരിത്രം മാത്രമാല്ല പുസ്തകം പ്രതിബാധിക്കുന്നത്, കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാമ്പത്തിക ചലനങ്ങളെയും ഇത് സവിസ്താരം വിശകലനം ചെയ്യുന്നുണ്ട്. 

മാപ്പുകളും ചിത്രീകരണങ്ങളും: വായനാനുഭവങ്ങളെ ഉത്തേജിപ്പിക്കുന്ന രീതിയലാണ് ചില ഭാ​ഗങ്ങളിൽ നൽകിയിറ്റുള്ള മാപ്പുകളും ചിത്രീകരണങ്ങളും കൊടുത്തിറ്റുള്ളത്. 

പരിമിധികളും വിമർഷനങ്ങളും 

സാംസ്കാരിക ഭാ​ഗങ്ങളിലേക്ക് പരിമിതമായ ശ്രദ്ധ പുസ്തകം കേരളത്തിന്റെ ചരിത്രത്തിലേക്ക് അകക്കാഴ്ച നൽകുന്നതിനിടയിൽ പ്രധാനമായും വിശദീകരിക്കേണ്ടിയിരുന്ന ദെെനം ദിന ജീവിത രീതികളെ കുറിച്ചുള്ള വിശകലനം, നാടോടിക്കഥകൾ, സാധാരണ ജനങ്ങളുടെ പാരമ്പര്യം തുടങ്ങിയ കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു എന്ന വിമർഷനവും പുസ്തകത്തിന്ന് നേരിടേണ്ടി വരുന്നുണ്ട്. 

സമകാലിക ചരിത്രങ്ങൾ കൂടതൽ വേണമിയിരുന്നു വായനക്കാർക്ക് കൂടുതൽ ആവേശം നൽകുന്ന വിശയത്തിൽ പെട്ടതാണ് സമകാലിക ചരിത്രങ്ങളെ കുറിച്ച് അറിയുക അത് കൊണ്ട് തന്നെ 2000 ന് അപ്പുറമുള്ള കാലത്തെ ചരിത്ര വിശകലനത്തിൽ കൂടി പുസ്തകം ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു എന്നും പുസ്തകത്തിന്റെ വിമർഷകർ പറയുന്നുണ്ട്. 

ഉപസംഹാരം 

കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ താൽപര്യമുള്ള എതൊരു ചരിത്ര കുതികൾക്കും ചരിത്രത്തിൽ പഠിക്കാൻ അറിയാൻ താൽപര്യമുള്ളവർക്കും പ്രധാനമായും വായിക്കേണ്ട അവർക്ക് വലിയ സഹായമാവുന്ന പുസ്തകമാണ് ശ്രീധരൻ മേനോന്റെ കേരള ചരിത്രം. ആഴമേറിയ അക്കാദമിര പഠനവും വായനയും തമ്മിലുള്ള അനന്തരം ശരിപ്പെടുത്തി പോകുന്നതോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ കഴിഞ്ഞ കാലത്തെ ഇന്നലകളെ മനസ്സിലാക്കലെയും പുസ്തകം സമ്മാനിക്കുന്നു. 

ചില പരിമിധികൾ പുസ്തകത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും, കേരള ചരിത്രത്തെ കുറിച്ച് ഏറ്റവും അനിയോ​ജ്യമായ പുസ്തകം തന്നെയാണ് കേരള ചരിത്രം എന്നത്. 



Post a Comment

Previous Post Next Post