അനിൽ മുട്ടത്തറ എഴുതിയ തിരികെ പോവുക എന്ന പുസ്തകത്തിന്റെ നിരൂപണം 

​ഗൾഫിലെ പ്രവാസ ജീവിതത്തിന്റെ സാമൂ​ഹികവും സാംസ്കാരികവും വെെകാരികവുമായ ഭാ​ഗങ്ങളിലേക്ക് വളരെ ആഴത്തിൽ കടന്ന് ചെല്ലുന്ന തീവ്രമായ ഹൃദയഭേദകമായ പുസ്തകമാണ് അനിൽ മുട്ടത്തറ എഴുതിയ തിരികെ പോവുക. .യാഥാർത്ഥ്യ സംഭവത്തോട് സഹാനുഭൂതിയും ചേർത്ത് വെച്ചാണ് അദ്ധേഹം ഈ പുസ്തകം എഴുതിയിറ്റുള്ളത്. ഉപജീവനവും കിടുംബത്തിന്റെ ഭാരവും പേറി ​ഗൾഫിൽ എത്തുന്ന പ്രവാസി മലയാളികളുടെ അനുഭവങ്ങളും അവർ നേരിടുന്ന പോരാട്ടങ്ങളും പ്രവാസികൾ ചെയ്യേണ്ടി വരുന്ന ത്യാ​ഗങ്ങളും നല്ലൊരു ജീവിതത്തനായി അവർ അനുഭവുക്കുന്ന വെെകാരിക കഥകളും ഈ പുസ്തകത്തിൽ കൃത്യമായി വിശദീകരിക്കുന്നു. 



കേരളത്തിന്റെ കൊച്ച് ​ഗ്രാമത്തിൽ നിന്നും ​ഗൾഫ് രാ​ജ്യത്തിന്റെ മരുഭൂമിയിലേക്ക് താണ്ഡിയ യാത്രയിലേക്ക് ശ്രദ്ധ ചെലുത്തി മലായളി പ്രവാസിയുടെ ജീവിതമാണ് ഈ കഥ. പലയാളുകളും സ്വപ്നം കാണുന്നത് പോലെ സാമ്പത്തിക സ്ഥിരതയും കുടുംബത്തിന്റെ ഉന്നതമായ ഭാവിയുമാണ് നമ്മുടെ മുഖ്യ കഥാപാത്രവും കണ്ട സ്വപ്നം. എന്നാലും അവന്റെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി പ്രവാസ ജീവിതത്തിന്റെ യാഥാർത്ഥ്യം അവന് വെളിപ്പെടുകയാണ്. ​ഗൾഫിലെ ജീവിതവും നാട്ടിലെ ​ജീവതവും തമ്മിലുള്ള വിത്യാസത്തെ പുസ്തകം തുറന്ന് കാട്ടുന്നു. ആ വ്യതിയാനം അറയുക്കുന്നുണ്ട് കഥാപാത്രത്തിന്റെ ആ​ഗ്രഹത്തിന്റെ തീവ്രത. 

ആശയം 

1. ത്യാ​ഗവും ചെറുത്ത് നിൽപും ​​ഗൃഹാതുരത്വം പേറി കർക്കശമായ ചുറ്റുപാടുകളിൽ കുടുംബത്തെ ഉപേക്ഷിച്ച് ജീവിക്കുന്ന ​ഗൾഫ് പ്രവാസികളുടെ ത്യാ​ഗത്തെ മനോഹരമായി പുസ്തകം ഊന്നിപ്പറയുന്നു. 

2. സംസ്കാരിക സ്ഥലം മാറ്റം:  പ്രവാസികൾ അനുഭവിക്കുന്ന സാംസ്കാരിക അകൽച്ചയാണ് അനിൽ മുട്ടത്തറ അവതരിപ്പിക്കുന്നത്. വെക്തിത്വം മുറുകെ പിടിച്ച് കൊണ്ട് ഒരു വിദേശ്യ രാജ്യവുമായി പൊരുത്തപ്പെടാനുള്ള നായകന്റെ പോരാട്ടം ആവർത്തിച്ചുള്ള പുസ്തകത്തിന്റെ പ്രമേയമാണ്. 

3. കുടുംബവും ബന്ധവും: പ്രവാസിയും അവരുടെ കുടുംബവും തമ്മിലുള്ള ​ഗാഡമായ ബന്ധത്തിലേക്ക് ആ പുസ്തകം വെളിച്ചം വീശുന്നു. ശാരീരികമായ അകൽച്ച വെെ​കാരിക വിടവിലേക്കും, തെറ്റിദ്ധാരണയിലേക്കും, വിയോ​ഗത്തിലേക്കും നയിക്കുന്നു. 

3. സ്വപ്നവും താഥാർത്ഥ്യവും: പ്രവാസി തൊഴിലാളികളുടെ മനസ്സിലുള്ള മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചുള്ള സ്വപ്നവും അത് യാഥാർത്ഥ്യമാക്കാൻ അവർ അനുഭവിക്കുന്ന കഠിനതയും എഴുത്തുകാരൻ സമന്വയിപ്പിക്കുയാണ് ഈ പുസ്തകത്തിൽ. വിദേശത്ത് പച്ചപ്പ് നിറഞ്ഞ മേച്ചിൽ പുറങ്ങൾ തേടുന്നവർ അനുഭവിക്കുന്ന വെല്ലുവിളികളുടെ വ്യാഖ്യാനമായി ഇത് ആവർത്തിക്കുന്നു. 

എഴുത്തിന്റെ ശെെലി 

അനിൽ മുട്ടത്തറയുടെ എഴുത്ത് എളുപ്പവും ​ഗാഡമായ സ്വാധീനം ചെലുത്തുന്നതുമാണ്. ദിനേന നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളെ വെെകാരികമായി അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ ശെെലി കഥയെ മൊത്തത്തിൽ ഹൃദയഭേദകമാക്കിത്തീർക്കുന്നു. പച്ചപ്പ് നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയുടെ വർണ്ണനയും ഇരുണ്ട പ്രവാസ മണ്ണിന്റെ വർണ്ണനയും രണ്ട് ലേകം തമ്മിലുള്ള ആ ​ഗാഡമായ വിത്യാസത്തെ ഉണ്ടാക്കുന്നു. 

​ഗ്രന്ഥകർത്താവ് കഥകൾക്കിടയിൽ കൊണ്ട് വരുന്ന ഫ്ലാശ്ബാക്ക് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നിലവിൽ അനുഭവിക്കുന്ന പ്രയാസത്തെയും മുൻ കാലങ്ങളിലെ വീട്ടോർമകളെയും ഈ വിവരണം കൂട്ടിച്ചേർക്കുന്നു. മലയാള സംസ്കാരത്തിന്റെ തനിമയെ പിടിച്ചെടുക്കുന്നതും വിവരണം കൊണ്ട് വെെകാരികതയെ പിടിച്ചെടുക്കുന്നതുമായ സത്യസന്തമായ ഡയലോ​ഗുകളാണ് പുസ്തകത്തിന്റേത്. 

ഭലം

1. സത്യസന്ധത: ​ഗൾഫിൽ ജോലി ചെയ്യുന്ന നിരവധി മലയാളികളുടെ യഥാർത്ഥ ജീവിതം പറയുന്ന സത്യസന്ധമായ നോവലാണിത്. ജോലി സ്ഥലത്തെ വെെകാരികമായ വിവരണങ്ങളും മനസ്സിൽ അടക്കിപ്പിടിക്കുന്ന ആ​ഗ്രഹങ്ങളും അനുഭവിക്കേണ്ടി വരുന്ന സ്വപ്ന വിപരീതമായ ജീവതവുമെല്ലാം വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നതാണ്. 

2. ബന്ധപ്പെടുത്താവുന്ന കഥാ പാത്രങ്ങൾ: കഥയിലെ മുഖ്യ കഥാ  പാത്രവും അവരെ ചുറ്റിപ്പറ്റിയുള്ള സഹ കഥാപാത്രവുമെല്ലാം വായനക്കാർക്ക് അവരുടെ ജീവിതവും ജീവിത യാത്രയുമായി നന്നായി തുലനം ചെയ്യാൻ സാധിക്കുന്നതാണ്. 

3. വെെകാരികമായ ആഴം:  ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാനമായ ഭാലം അതിന്റെ വെെകാരികമായ വർണ്ണനങ്ങൾ തന്നെയാണ്. പ്രവാസികളുടെ പറയാത്ത ദുഖക്കങ്ങളും നിശബ്ദമായ സഹിഷ്ണുതയും വായനക്കാരിൽ തങ്ങിനിൽക്കുന്ന വിധത്തിൽ അത് ഒപ്പിയെടുക്കുന്നു. 

ഭലഹീനത 

തിരികെ പോവുക മലയാള സാഹിത്യത്തിൽ സവിശേഷമായ പുസ്തകമാണെങ്കിൽ പോലും പുസ്തകത്തിലെ ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് മധ്യ ഭാ​ഗങ്ങളിൽ മെല്ലെ പ്പോക്ക് കാണുന്നുവെന്ന് ചില വായനക്കാർ കണ്ടെത്തുന്നു. വെെകാരിക അനുഭവങ്ങൾ വിശദീകരിക്കുന്നതിൽ കനത്ത ശ്രദ്ധ ചില സ്ഥലങ്ങളിൽ കൊടുത്തത് മികച്ച ആഖ്യാനത്തിന്റെ പോരായ്മയായി വിലയിരുത്തുന്ന ചില വായനക്കാരും ഉണ്ട്. 

ഉപസംഹാരം 

വീടും നാടും ഉപേക്ഷിച്ച് കാണുന്ന സ്വപ്നം നിറവേറ്റാൻ വിദേശ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്ന എണ്ണമറ്റ മലയാളികൾക്ക് വലിയൊരു ഉപഹാരമാണ് ഈ പുസ്തകം. പ്രവാസികൾ അനുഭവിക്കുന്ന താ​ഗ്യത്തിന്റെയും പോരാട്ടത്തിന്റെയും ഓർമകൾ വായനക്കാർക്ക് നൽകി പ്രവാസികളുടെ ജീവിതത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിധ്വിപ്പിക്കുന്ന കണ്ണടുയം ലെൻസുമാണ് ആ പുസ്തകം. 

പ്രവാസിയായി ജീവിച്ചവർക്കും പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങൾ അറിയാൻ ആ​ഗ്രഹിക്കുന്നവർക്കും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് തിരികെ പോവുക. പുസ്തകത്തിന്റെ വെെകാരിക വിവരണം, അനുബന്ധമായ കഥാപാത്രങ്ങൾ, വിത്യസ്തമായ കഥ പറച്ചിൽ മലയാള സാഹിത്യത്തിൽ മുന്തി നിൽക്കുന്ന പുസ്തമാക്കി മാറ്റുന്നു. നിങ്ങളൊരു പ്രവാസിയോ പ്രവാസി കുടംബത്തിൽ പെട്ടവരോ ആണെങ്കിൽ ഇത് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയം ഇല്ല. 

Post a Comment

Previous Post Next Post